Kerala Lead News News

പ്രവർത്തകർക്ക് താൻ കാരണം തലകുനിക്കേണ്ടി വരില്ല: രാഹുൽ മാങ്കൂട്ടത്തിൽ 


അടൂർ: ലൈംഗിക ചൂഷണ ആരോപണങ്ങൾക്കിടെ രാഹുൽ മാങ്കൂട്ടത്തിൽ വിശദീകരണവുമായി വീണ്ടും രംഗത്ത്. പ്രവർത്തകർക്ക് താൻ കാരണം തലകുനിക്കേണ്ടി വരില്ലെന്നും കോൺഗ്രസിനെ പ്രതിസന്ധിയിലാക്കില്ലെന്നും രാഹുൽ. ട്രാൻസ്ജെൻഡർ യുവതിയുടെ ആരോപണങ്ങൾക്കും രാഹുൽ മറുപടി നൽകി. ഒരു മാധ്യമപ്രവർത്തകൻ ട്രാൻസ്ജെൻഡറായ അവന്തികയെ ഫോണിൽ ബന്ധപ്പെട്ട് ഇത്തരത്തിലുള്ള ആരോപണങ്ങൾ എന്തെങ്കിലുമുണ്ടോയെന്ന് ചോദിക്കുന്നതിന്റെയും അവന്തിക ഇല്ലായെന്ന് മറുപടി പറയുന്നതുമായ ഓഡിയോ സന്ദേശം രാഹുൽ പുറത്തുവിട്ടു. ഓഗസ്റ്റ് ഒന്നിന് നടന്ന സംഭാഷണമാണ് ഇത്. 


രാജി ഉടനില്ലെന്ന സൂചന കൂടിയാണ് ഇന്നത്തെ വാർത്ത സമ്മേളനത്തിലൂടെ നൽകുന്നത്. അവന്തിക ഇപ്പോഴും തന്റെ സുഹൃത്താണെന്നും എന്താണ് ഇത്തരത്തിലൊരു ആരോപണം പിന്നീട് നടത്താൻ കാരണമെന്ന് അറിയില്ലെന്നും രാഹുൽ പറഞ്ഞു. അതേസമയം, ഗർഭഛിദ്രം അടക്കമുള്ള വിഷയങ്ങളിൽ രാഹുൽ മറുപടി നൽകിയിട്ടില്ല. പാർട്ടി പ്രവർത്തകർക്ക് തന്നെ പ്രതിരോധിക്കേണ്ടി വരുന്ന സാഹചര്യത്തെയോർത്ത് വിഷമമുണ്ടെന്നും അവരോട് ഖേദം പ്രകടിപ്പിക്കുന്നുവെന്നും രാഹുൽ.

‘ഒരുപാട് ചോദ്യങ്ങളുണ്ടെന്ന് അറിയാം. അതിന് എനിക്ക് ഉത്തരങ്ങളുണ്ട്. എന്റെ പ്രതികരണങ്ങള്‍ തേടാതെയാണ് പല വാര്‍ത്തകളും വരുന്നത്. ഞാന്‍ കുറ്റം ചെയ്‌തോ ഇല്ലയോ എന്നതിനപ്പുറം എല്ലാ പ്രതിസന്ധിയിലും പാര്‍ട്ടിക്കുവേണ്ടി ന്യായീകരിക്കാനും പ്രതിരോധിക്കാനും സാമൂഹികമാധ്യമങ്ങളിലും മാധ്യമങ്ങളിലും സമരങ്ങളിലും പ്രവര്‍ത്തിച്ച ആളെന്ന നിലയിലാണ് എനിക്കുനേരെ ഈ ആക്രമണം ഉണ്ടാകുന്നത്. പക്ഷേ ഞാന്‍ കാരണം പാര്‍ട്ടിപ്രവര്‍ത്തകര്‍ക്ക് തലകുനിക്കേണ്ടി വരുന്ന സാഹചര്യം ഉണ്ടാകുന്നത് ഉള്‍ക്കൊള്ളാനാകില്ല’ രാഹുല്‍ പറഞ്ഞു.

Related Posts