തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങളിൽ സ്വമേധയാ കേസെടുത്ത് വനിതാ കമ്മീഷന്‍.
വിഷയത്തിൽ പൊലീസ് മേധാവിയോട് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി. ഡിജിപിയോട് ഉടനടി റിപ്പോർട്ട് വേണമെന്ന് കമ്മീഷൻ ആവിശ്യപ്പെട്ടു. രാഹുൽ കുറ്റം ചെയ്തതിന് അനുബദ്ധമായ തെളിവുകൾ ലഭിച്ചാൽ കൂടുതൽ നടപടികളിലേക്ക് കടന്നേക്കും. അതേസമയം രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ സ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യം ശക്തമാകുകയാണ്. ഇന്ന് വൈകിട്ട് രാഹുൽ മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചെരുന്നെങ്കിലും വിവാദങ്ങൾ കൂടുതൽ മുറുകുന്ന പശ്ചാത്തലത്തിൽ ഈ ശ്രമം രാഹുൽ ഒഴിവാക്കി. തെറ്റ് ചെയ്തവരെ സംരക്ഷിക്കില്ലെന്നാണ് വിഷയത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നിലപാട് ആവർത്തിക്കുന്നത്.
യുവതിക്ക് പിന്നാലെ ട്രാൻസ് ജെൻഡർ യുവതി കൂടി കഴിഞ്ഞ ദിവസം ആരോപണം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. കേരളത്തിന് പുറത്ത് കൊണ്ടു പോയി റേപ്പ് ചെയ്യുന്ന പോലെ സെക്സ് ചെയ്യണമെന്നാണ് രാഹുലിന്റെ സംഭാഷണമെന്ന് ട്രാൻസ് യുവതി അവന്തിക ആരോപിക്കുന്നു. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായിരിക്കെ രാഹുലിന്റെ ചെയ്തികളിൽ അതൃപ്തിയുള്ള നിരവധി വനിതാ നേതാക്കളും പാർട്ടികകത്തുണ്ട് എന്ന ആക്ഷേപവും ഉയർന്നു. ഗർഭച്ഛിദ്രത്തിന് രാഹുൽ നിർബന്ധിച്ച പെൺകുട്ടിയോട് സംസാരിക്കുന്ന പുതിയ ശബ്ദരേഖകൾ കൂടി പുറത്തുവന്നു കഴിഞ്ഞു. യുവതിയെ ഭീഷണിപ്പെടുത്തുന്നതാണ് ശബ്ദ സംഭാഷണം.
ഗർഭം അലസാൻ നിർബദ്ധിക്കുകയും നിന്നെ കൊല്ലാൻ ഒരു നിമിഷം പോലും വേണ്ടി വരില്ലെന്നുമാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ ഭീഷണിയെത്തിയത്. ഇതോടെ രാഹുലിന് സംരക്ഷണ കവചമൊരുക്കിയ കോൺഗ്രസ് നേതൃത്വവും വെട്ടിലാകും. പുതിയ ശബ്ദരേഖകൾ കൂടി പുറത്ത് വന്നതോടെ രാഹുലിനെ കയ്യൊഴിയാതെ രക്ഷയില്ലെന്ന നിലപാടിലുമാണ് കോൺഗ്രസ്.യുവനടിയും മാധ്യമപ്രവർത്തകയുമായ റിനി ആന്‍ ജോര്‍ജ് ആരോപണവുമായി രംഗത്തെത്തിയതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്. യുവ നേതാവ് അശ്ലീല സന്ദേശം അയച്ചെന്നും ഫൈവ് സ്റ്റാര്‍ ഹോട്ടലിലേക്ക് ക്ഷണിച്ചെന്നുമായിരുന്നു റിനി ആന്‍ ജോര്‍ജിന്റെ വെളിപ്പെടുത്തൽ പിന്നാലെ രാഹുലിനെതിരെ കൂടുതൽ യുവതികൾ രംഗത്തെത്തുകയായിരുന്നു.