Homepage Featured News World

ന്യൂയോർക്കിൽ ബസ് മറിഞ്ഞ് 5 മരണം; ബസില്‍ ഇന്ത്യക്കാരടക്കം 50 പേർ

ന്യൂയോർക്ക്: ന്യൂയോർക്കിൽ ബസ് അപകടത്തിൽപ്പെട്ട് അഞ്ച് മരണം. ഇന്ത്യൻ, ചൈനീസ്, ഫിലിപ്പീൻസ് സ്വദേശികളടക്കം 50 വിനോദസഞ്ചാരികളാണ് ബസിലുണ്ടായിരുന്നത്. നയാഗ്ര വെള്ളച്ചാട്ടം കാണാൻ പോയവരായിരുന്നു യാത്രക്കാർ. അപകടത്തില്‍ 30 ഓളം പേർ പരിക്കുകളുമായി ആശുപത്രിയിലാണ്. നയാഗ്രയിൽ തിരിച്ച് ന്യൂയോർക്ക് സിറ്റിയിലേക്ക് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്.

നിയന്ത്രണം വിട്ട് ബസ് റോഡിന് ഒരു വശത്തേക്ക് മറിയുകയായിരുന്നു. നയാഗ്ര ഫോൾസിൽ നിന്നും 40 മൈൽ അകലെ ബഫല്ലോയ്ക്കടുത്തുള്ള പെംബ്രോക്കിലെ ഇന്റർസ്റ്റേറ്റ് 90 ലാണ് അപകടം നടന്നത്. വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് മീഡിയനിലേക്ക് ഇടിച്ചതിനെ തുടർന്ന് സമീപത്തുണ്ടായിരുന്ന കുഴിയിൽ വീഴുകയായിരുന്നു. യാത്രക്കാർ 1 മുതൽ 74 വയസ്സ് വരെ പ്രായമുള്ളവരാണെന്ന് പോലീസ് പറഞ്ഞു.

Related Posts