Homepage Featured India News

കൂട്ടിലടയ്ക്കുന്നത് പത്ത് ലക്ഷം തെരുവ് നായകളെ; സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാൻ ഡൽഹി സർക്കാർ 

ന്യൂഡൽഹി: അലഞ്ഞ് തിരിയുന്ന പത്ത് ലക്ഷം തെരുവ് നായ്ക്കളെ കൂട്ടിലടയ്ക്കാനൊരുങ്ങി ഡൽഹി സർക്കാർ. സുപ്രീംകോടതി ഉത്തരവിന് പിന്നാലെയാണ് തീരുമാനം. ഡൽഹിയിലെ തെരുവ് നായ്ക്കളുടെ എണ്ണം പത്ത് ലക്ഷം കടന്നു എന്നാണ് കണക്ക്. തെരുവ് നായ്ക്കളെ കൊന്നൊടുക്കുന്ന നീക്കത്തെ എതിർത്ത് മൃ​ഗസ്നേഹികളും ഹർജിയുമായി രം​ഗത്തെത്തിയതോടെ  അടിയന്തര നടപടി സ്വീകരിക്കാനാണ് സുപ്രിംകോടതി നിർദേശം. നോയിഡ, ഗാസിയാബാദ്, ഗുരുഗ്രാം എന്നിവിടങ്ങളിലും പത്ത് മടങ്ങായി തെരുവ് നായയ്ക്കൾ വർദ്ധിച്ചിട്ടുണ്ട്. 

രാജ്യത്ത് ദശലക്ഷക്കണക്കിന് തെരുവ് നായ്ക്കൾ ഉണ്ടെന്നും, ലോകത്തിലെ മൊത്തം റാബിസ് മരണങ്ങളിൽ 36 ശതമാനം ഇന്ത്യയിലാണെന്നും ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ വ്യക്തമാക്കുന്നു. ഇതോടെയാണ് വന്ധീകരണം നടത്തി നായ്ക്കളെ കൂട്ടിലയ്ക്കാൻ നീക്കം തുടങ്ങിയത്. തെരുവ്നായ്ക്കളുടെ ആക്രമത്തെ പ്രതിരോധിക്കാൻ  തലസ്ഥാനത്തും പ്രാന്തപ്രദേശങ്ങളിലുമുള്ള എല്ലാ തെരുവ് നായ്ക്കളെയും പിടികൂടി ഷെൽട്ടറുകളിൽ പാർപ്പിക്കാൻ  കഴിഞ്ഞ 11ന്  സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.

എട്ട് ആഴ്ചയ്ക്കുള്ളിൽ ഈ നായ്ക്കളെ പാർപ്പിക്കാൻ ഷെൽട്ടറുകൾ നിർമ്മിക്കണമെന്നാണ് സുപ്രിംകോടതി ഉത്തരവ്. മൃഗസംരക്ഷണ സംഘടനകളുടെ വ്യാപകമായ പ്രതിഷേധത്തെത്തുടർന്ന് ഡൽഹിയിലെയും പ്രാന്തപ്രദേശങ്ങളിലും അലഞ്ഞ് തിരിയുന്ന എല്ലാ തെരുവ് നായ്ക്കളെയും ഷെൽട്ടറുകളിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഉത്തരവ് പുറപ്പെടിവിച്ചിരുന്നു. 

വാക്സിനേഷൻ നൽകി വന്ധ്യംകരിച്ച ശേഷം തെരുവ് നായ്ക്കളെ തുറന്നുവിടണമെന്ന് മൂന്നംഗ ബെഞ്ച് മുൻപ് ഉത്തരവിട്ടത്. എന്നാൽ ഇത് പ്രായോ​ഗികമാകില്ലെന്ന് തുടർവാദത്തിൽ ചൂണ്ടിക്കാട്ടി. പേവിഷബാധയോ ആക്രമണാത്മക സ്വഭാവമോ ഉള്ള നായ്ക്കൾക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകി ഷെൽട്ടറുകളിൽ സൂക്ഷിക്കണമെന്നും മൂന്നംഗ ബെഞ്ച് പിന്നാലെ നിർദേശിച്ചു. പൊതുസ്ഥലങ്ങളിൽ തെരുവ് നായ്ക്കൾക്ക് ഭക്ഷണം നൽകുന്നത് നിരോധിക്കുകയും അതിനായി പ്രത്യേക സ്ഥലങ്ങൾ ഒരുക്കാനും കോടതി നിർദേശിച്ചു.  

ഇന്ന് ഹർജി വീണ്ടും പ​രി​ഗണിക്കവെ ആക്രമണകാരികളല്ലാത്തതും രോഗബാധയില്ലാത്തതുമായ നായ്ക്കളെ വാക്സിനേഷൻ നൽകി വന്ധ്യംകരിച്ച ശേഷം പിടികൂടിയ സ്ഥലത്തേക്ക് വിടാമെന്നും ഇവയെ ദത്തെടുക്കാനുള്ള സൗകര്യങ്ങൾ ഒരുക്കണമെന്നും കോടതി നിർദേശിച്ചു.  അലഞ്ഞുതിരിയുന്ന എല്ലാ നായ്ക്കളെയും പിടികൂടാനുള്ള മുൻ ഉത്തരവ് കോടതി സ്റ്റേ ചെയ്താണ് പുതിയ വിധിയെത്തിയത്.അലഞ്ഞുതിരിയുന്ന നായ്ക്കളെ ദത്തെടുക്കാൻ മൃഗസ്നേഹികൾക്ക് മുനിസിപ്പൽ കോർപ്പറേഷനുകൾക്ക് അപേക്ഷിക്കാമെന്നും എന്നാൽ ഈ നായ്ക്കളെ തെരുവിലേക്ക് തിരികെ വിടരുതെന്നും കോടതി നിർദേശിച്ചു.

Related Posts