Homepage Featured Local News

കണ്ണൂരിൽ യുവാവ് തീക്കൊളുത്തിയ യുവതി മരിച്ചു

പരിയാരം: കണ്ണൂരിൽ യുവാവ് തീകൊളുത്തി കൊല്ലാൻ ശ്രമിച്ച യുവതി മരിച്ചു. കുറ്റ്യാട്ടൂർ സ്വദേശി പ്രവീണയാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ പ്രവീണയെ ഇന്നലെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കേ പുലർച്ചെയാണ് മരണം സംഭവിച്ചത്. കുട്ടാവ് സ്വദേശി ജിതേഷ് ആണ് തീകൊളുത്തിയത്. ഇയാൾക്കും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്

ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ജിജേഷ് യുവതിയുടെ ദേഹത്ത് പെട്രോൾ ഒഴിച്ചത്. വീടിന്റെ അടുക്കള ഭാഗത്തായിരുന്നു പ്രവീണ ഉണ്ടായിരുന്നത്. ഇവിടെയെത്തിയ ജിതേഷ് പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ഇരിക്കൂർ കുട്ടാവിലാണ് ജിതേഷിന്റെ വീട്. കുറ്റ്യാട്ടൂരിലെ പ്രവീണയുടെ വീട്ടിലെത്തിയാണ് ഇയാൾ തീകൊളുത്തിയത്. കൊലപാതകശ്രമത്തിന് കാരണമെന്താണ് എന്നത് വ്യക്തമല്ല. പോലീസ് അന്വേഷണം നടത്തുന്നുണ്ട്.

ഇരുവരും കേവലം സുഹൃത്തുക്കൾ മാത്രമായിരുന്നു. എന്താണ് ഇത്തരമൊരു കൃത്യത്തിലേക്ക് യുവാവിനെ നയിച്ചത് എന്നത് വ്യക്തമല്ല. ജിജേഷിനെതിരെ വധശ്രമത്തിന് കേസെടുത്തു. മരിച്ച പ്രവീണ ഭർത്താവ് അജീഷിനും രക്ഷിതാക്കൾക്കുമൊപ്പം താമസിക്കുന്ന വാടകവീട്ടിൽ ഇന്നലെ ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് ജിജേഷ് എത്തിയത്. ഭർത്താവ് അജീഷ് വിദേശത്താണ്. വ്യക്തിവൈരാഗ്യമാകാം ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം.

Related Posts