Homepage Featured Kerala News

ഒരു വ്യക്തിയോടല്ല യുദ്ധം, ഇത് സ്ത്രീകൾക്ക് വേണ്ടിയുള്ള പോരാട്ടം: റിനി ആൻ ജോർജ്

കൊച്ചി: ഒരു വ്യക്തിയോടല്ല യുദ്ധം, ഇത് സ്ത്രീകൾക്ക് വേണ്ടിയുള്ള പോരാട്ടമാണെന്ന് റിനി ആൻ ജോർജ്. യുവനേതാവിന്റെ പേര് പറയാൻ ഇപ്പോഴും ഉദേശിക്കുന്നില്ല. സ്ത്രീകൾ മുന്നോട്ടുവരുമ്പോൾ അതിന്റെ സത്യാവസ്ഥ സമൂഹം ഏറ്റെടുക്കണമെന്ന് റിനി പറഞ്ഞു. ഏതെങ്കിലും പാർട്ടി സ്‌പോൺസർ ചെയ്തതല്ല താൻ ഉന്നയിച്ച കാര്യങ്ങളെന്ന് റിനി വ്യക്തമാക്കി. വ്യക്തിപരായി ആരുടെയും പേര് പറയാനോ പ്രസ്ഥാനത്തിന്റെ പേര് പറയാനോ താൻ ഉദേശിക്കുന്നില്ലെന്നും റിനി കൂട്ടിച്ചേർത്തു.

ഹൂ കെയേഴ്‌സ് എന്ന ആറ്റിട്യൂഡിലാണ് ആ വ്യക്തി. എന്നാൽ പേരെടുത്ത് പറഞ്ഞ് സംസാരിക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് റിനി പറഞ്ഞു. ഇപ്പോഴെങ്കിലും കാര്യങ്ങൾ ബോധ്യപ്പെട്ടാൽ നല്ലതാകുമെന്ന് റിനി പറയുന്നു. ആശങ്കകളില്ലെന്നും തന്റെ ഭാഗം ശരിയെങ്കിൽ ആ ശരിയിലേക്ക് തന്നെ എത്തിച്ചേരുമെന്ന് വിശ്വസിക്കുകയാണെന്ന് റിനി കൂട്ടിച്ചേർത്തു.

നടപടി എന്താണെങ്കിലും തീരുമാനിക്കേണ്ടത് ധാർമികത മുൻനിർത്തി ആ പ്രസ്ഥാനമാണ്. ഇനിയെങ്കിലും ആ വ്യക്തി നവീകരിക്കപ്പെടണം. ഒരു രാഷ്ട്രീയ നേതാവ് സമൂഹത്തിൽ എങ്ങനെയായിരിക്കണമെന്നത് മാത്രമാണെന്നതാണ് വിഷയം. പുറത്തുവന്നിട്ടുള്ള ആരോപണങ്ങൾ തെളിയിക്കേണ്ടതുണ്ട്. ഗുരുതരമായ ആരോപണങ്ങളാണ് ഉയരുന്നത്. സ്ത്രീകൾക്ക് വേണ്ടിയാണ് ഈ പോരാട്ടം. വ്യക്തിപരമായി തനിക്ക് സന്തോഷമില്ല. തന്റെ ഭാഗത്താണ് ശരിയെങ്കിൽ കാലം തെളിയിക്കുമെന്ന് വിശ്വസിക്കുന്നുവെന്ന് റിനി പറഞ്ഞു. വരുന്ന ആരോപണങ്ങൾ അന്വേഷിക്കേണ്ടതാണെന്ന് റിനി ആവശ്യപ്പെട്ടു.

Related Posts