കൊച്ചി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രണ്ട് ദിവത്തെ സന്ദർശനത്തിനായി കൊച്ചിയിൽ. വെള്ളിയാഴ്ച നടക്കുന്ന ബിജെപി സംസ്ഥാന നേതൃയോഗമാണ് അദ്ദേഹം പങ്കെടുക്കുന്ന പ്രധാന പരിപാടികളിലൊന്ന്. കേന്ദ്രമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ വ്യാഴം, വെള്ളി ദിവസങ്ങളിൽ ഗതാഗത നിയന്ത്രണമുണ്ടാകും.
വ്യാഴാഴ്ച രാത്രി 8 മണിക്ക് ശേഷമാണ് നിയന്ത്രണമുണ്ടാകുക. എന്‍എച്ച് 544 മുട്ടം, കളമശേരി, ഇടപ്പള്ളി, പാലാരിവട്ടം, കലൂര്‍, കച്ചേരിപ്പടി, ബാനര്‍ജി റോഡ്, ഹൈക്കോടതി ജംഗ്ഷന്‍, ഗോശ്രീ പാലം, ബോള്‍ഗാട്ടി ജംഗ്ഷന്‍ എന്നിവിടങ്ങളിലാണ് നിയന്ത്രണം. അമിത് ഷായുടെ സന്ദർശനത്തിൻറെ ഭാഗമായി കൊച്ചിയിൽ കനത്ത പോലീസ് സുരക്ഷയും ഏർപ്പെടുത്തി.
വെള്ളിയാഴ്ച രാവിലെ 11 മണി മുതല്‍ ഉച്ചയ്‌ക്ക് 2 മണിവരെ ബോൾഗാട്ടി ജംഗ്ഷൻ, ഗോശ്രീ പാലം, ഹൈക്കോടതി ജംഗ്ഷൻ, ബാനർജി റോഡ്, കലൂർ, പാലാരിവട്ടം, ഇടപ്പള്ളി, കളമശ്ശേരി, മുട്ടം എന്നിവിടങ്ങളിൽ ഗതാഗത നിയന്ത്രണമുണ്ടാകും. വ്യാഴാഴ്ച നേതൃയോഗത്തില്‍ പങ്കെടുക്കുന്ന അമിത് ഷാ അതിന് പിന്നാലെ ചെന്നൈയിലേക്ക് തിരിക്കും.