Homepage Featured Kerala News

മെഡിക്കൽ അലോട്ട്മെന്റ്: ആദ്യഘട്ടം പൂർത്തിയായി; സംവരണക്കാർ പിന്നെയും പിന്നിലെന്ന് പരാതി

തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കൽ അലോട്ട്മെന്റ് ആദ്യഘട്ടം പൂർത്തിയായപ്പോൾ സംവരണക്കാർ പിന്നെയും പിന്നിലെന്ന് പരാതി. പിന്നോക്ക ഹിന്ദു, മുസ്ലിം, ഈഴവ വിഭാഗങ്ങളെക്കാൾ ആനുകൂല്യം ലഭിച്ചത് മുന്നോക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർ ക്കാണെന്നാണ് ആക്ഷേപം ഉയർന്നിരിക്കുന്നത്. സർക്കാർ മെഡിക്കൽ കോളേജുകളിൽ പ്രവേശനം കിട്ടിയ വിദ്യാർത്ഥികളുടെ റാങ്ക് പരിശോധിക്കുമ്പോഴാണ് ഇക്കാര്യം തെളിയുന്നത്.

മുന്നോക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുടെ വിഭാഗത്തിൽ 2842 റാങ്ക് വരെ ലഭിച്ചവർക്ക് ഗവൺമെന്റ് മെഡിക്കൽ കോളേജിൽ ഇത്തവണ പ്രവേശനം ലഭിച്ചു. എന്നാൽ, ഈഴവ വിഭാഗത്തിൽ 1627 വരെയും മുസ്ലിം വിഭാഗത്തിൽ 916 വരെയും പിന്നോക്കഹിന്ദു വിഭാഗത്തിൽ 1902 വരെയും പിന്നോക്ക ക്രിസ്ത്യൻ വിഭാഗത്തിൽ 2674 വരെയും മാത്രമാണ് പ്രവേശനം ലഭിച്ചത്.

Related Posts