Kerala News

സം​സ്ഥാ​ന​ത്ത് ഇ​ന്ന് ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത; അഞ്ച് ജില്ലകളിൽ മഞ്ഞ അലർട്ട്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് ശക്തമായ മ​ഴ​യ്ക്ക് സാ​ധ്യ​ത​. വി​വി​ധ ജി​ല്ല​ക​ളി​ൽ കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് മഞ്ഞ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. ഇ​ടു​ക്കി, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലാ​ണ് യെ​ല്ലോ അ​ല​ർ​ട്ടു​ള്ള​ത്. അ​ടു​ത്ത അ​ഞ്ചു ദി​വ​സം കനത്ത മ​ഴ​യ്ക്ക് സാ​ധ്യ​തയുള്ളതായി കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം., കേ​ര​ള തീ​ര​ത്ത് ഇ​ന്നും ക​ർ​ണാ​ട​ക തീ​ര​ത്ത് ഇ​ന്നും ബു​ധ​നാ​ഴ്ച​യും, ല​ക്ഷ​ദ്വീ​പ് പ്ര​ദേ​ശ​ത്ത് ഇ​ന്നും വ്യാ​ഴം, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ലും മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​കാ​ൻ പാ​ടി​ല്ലെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു.

ഇ​ന്ന് മ​ണി​ക്കൂ​റി​ൽ 40 മു​ത​ൽ 50 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത്തി​ൽ ശ​ക്ത​മാ​യ കാ​റ്റി​ന് സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ​വ​കു​പ്പ് അ​റി​യി​ച്ചു. ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ലെ ന്യൂ​ന​മ​ർ​ദം തീ​വ്ര​ന്യൂ​ന​മ​ർ​ദ​മാ​യി ഒ​ഡീ​ഷ തീ​ര​ത്ത് രാ​വി​ലെ​യോ​ടെ ക​ര​യി​ൽ പ്ര​വേ​ശി​ച്ചു. വരുന്ന 12 മ​ണി​ക്കൂ​റി​നു​ള്ളി​ൽ തെ​ക്ക​ൻ ഒ​ഡീ​ഷ തെ​ക്ക​ൻ ഛത്തീ​സ്ഗ​ഡി​ന് മു​ക​ളി​ലൂ​ടെ സ​ഞ്ച​രി​ച്ചു ശ​ക്തി​കൂ​ടി​യ ന്യൂ​ന​മ​ർ​ദ​മാ​യി മാ​റും. തെ​ക്ക​ൻ ഗു​ജ​റാ​ത്ത്‌ തീ​രം മു​ത​ൽ വ​ട​ക്ക​ൻ കേ​ര​ള തീ​രം വ​രെ ന്യൂ​ന​മ​ർ​ദ പാ​ത്തി നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. ഇ​തി​ന്‍റെ സ്വാ​ധീ​ന​ഫ​ല​മാ​യാ​ണ് സം​സ്ഥാ​ന​ത്ത് മ​ഴ ശ​ക്ത​മാ​കു​ന്ന​ത്.

Related Posts