കൊച്ചി. റമീസിനെ അറസ്റ്റ് ചെയ്തതിനെത്തുടർന്ന ഒളിവിൽ പോയ ഇരുവർക്കും വേണ്ടി തിരച്ചിൽ തുടരുകയായിരുന്നു. കേസിൽ പിതാവ് റഹീം രണ്ടാം പ്രതിയും, മാതാവ് ശരീഫ മൂന്നാം പ്രതിയുമാണ്. തമിഴ്നാട്ടിൽ സേലത്തു നിന്നുമാണ് ഇരുവരെയും പിടികൂടിയത്. രണ്ടുപേരെയും കസ്റ്റഡിയിൽ എടുക്കാത്തത് ബിജെപി അടക്കം രാഷ്ട്രീയ വിഷയമായി ഉയർത്തിക്കൊണ്ടുവന്നിരുന്നു. അതിനിടെയാണ് ഇരുവരെയും കസ്റ്റഡിയിൽ എടുത്തത്. രണ്ടുപേരെയും വൈകാതെ കോതമംഗലം പോലീസ് സ്റ്റേഷനിൽ എത്തിക്കും. റമീസ് കസ്റ്റഡിയും ഇന്ന് ലഭിക്കുമെന്നാണ് പ്രതീക്ഷ.
മൂന്നുപേരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് പോലീസ്. മതപരിവർത്തനം അടക്കമുള്ള ആരോപണങ്ങൾ മൂന്നുപേർക്കെതിരെയും ഉണ്ട്. ഇതിൽ ഇവരുടെ ചോദ്യം ചെയ്യലും അനിവാര്യമാണ്. മതപരിവർത്തന പരാതിയുംഇതിൽ പാനായിക്കുളം ബന്ധവും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സിറോ മലബാർ സഭയും ബിജെപിയും ശക്തമായ രംഗത്ത് വന്നിരുന്നു.
മതപരിവർത്തന ശ്രമത്തിന് പിന്നാലെയാണ് പെൺകുട്ടി ആത്മഹത്യ ചെയ്തതെന്നും പാനായിക്കുളം കേസുമായി ഈ സംഭവത്തിന് ബന്ധമുണ്ടോയെന്ന് പരിശോധിക്കണമെന്നുമാണ് സീറോ മലബാർ സഭ പബ്ലിക് അഫയേഴ്സ് കമ്മീഷൻ സെക്രട്ടറി ഫാ. ജെയിംസ് കൊക്കാവയലിൽ ആവശ്യപ്പെട്ടത്. മതപരിവർത്തനം ഉൾപ്പെടെ വിവിധ വകുപ്പുകൾ ചേർക്കാത്ത പോലീസ് നടപടി ശരിയല്ല. പെൺകുട്ടിയുടെ ആത്മഹത്യാക്കുറിപ്പിൽ അടക്കം ഇത് സംബന്ധിച്ച വ്യക്തമായ സൂചനകൾ ഉണ്ട് എന്നിട്ടും ഇത് സംബന്ധിച്ച് കേസ് എടുക്കാത്ത നടപടി നീതീകരിക്കാൻ കഴിയില്ല. മതപരിവർത്തനമാണ് പ്രതിയുടെ കുടുംബം ആദ്യം ലക്ഷ്യമിട്ടത്. ഇത് നടക്കാതെ വന്നപ്പോൾ മർദ്ദിക്കുകയായിരുന്നു. പൊന്നാനിയിലേക്ക് കൊണ്ടുപോകാനുള്ള എല്ലാ സംവിധാനവും അവിടെ ഒരുക്കിയിരുന്നു. അവിടെനിന്ന് രക്ഷപ്പെട്ടാണ് വീട്ടിലേക്ക്എത്തിയതെന്നായിരുന്നു സഭ പറഞ്ഞിരുന്നത്.
എന്നാൽ ഇക്കാര്യത്തിൽ തെളിവുകൾ കണ്ടെത്തേണ്ടിയിരിക്കുന്നുവെന്നും മതപരിവർത്തന ആരോപണം സംബന്ധമായ കാര്യങ്ങളിൽ ഇപ്പോൾ കേസെടുക്കാൻ കഴിയില്ലെന്ന് ആണ് പോലീസ് നിലപാട്. പ്രതി റമീസിന്റെ കുടുംബം പാനായിക്കുളത്താണ് താമസിക്കുന്നത്. കേരളത്തിൽ രജിസ്റ്റർ ചെയ്ത ആദ്യത്തെ തീവ്രവാദ കേസ് ഇവിടെയായിരുന്നു. നിരോധിത സംഘടനയായ സിമിയുടെ നേതൃത്വത്തിൽ ക്യാമ്പ് നടത്തിയെന്നാരോപിച്ചു 2006ൽ 16 പേരെ അറസ്റ്റ് ചെയ്തിരുന്നു.
പിന്നീട് ദേശീയ അന്വേഷണ ഏജൻസി ഏറ്റെടുക്കുകയും എന്നെ കോടതി ഇവർക്ക് 14 വർഷം ശിക്ഷ വിധിക്കുകയും ചെയ്തിരുന്നു. എന്നാൽ കുറ്റം തെളിയിക്കാനോ പ്രതികൾ സിമി അംഗങ്ങളാണെന്ന് ഉറപ്പിക്കാനോ അന്വേഷണ ഏജൻസിക്ക് കഴിഞ്ഞില്ല.ഇതിനെ തുടർന്ന് ഹൈക്കോടതിയും പിന്നീട് സുപ്രീം കോടതിയും പ്രതികളെ കുറ്റവിമുക്തരാക്കി. പാനായിക്കുളം തീവ്രവാദ ബന്ധമുള്ള സ്ഥലമായതിനാൽ കോതമംഗലത്തെ വിദ്യാർത്ഥിയുടെ ആത്മഹത്യ കൃത്യമായ വകുപ്പുകൾ ചുമത്തി ദേശീയ ഏജൻസിയെ കൊണ്ട് അന്വേഷിക്കണമെന്നുമാണ് സിറോ മലബാർ സഭയുടെയും ബിജെപിയുടെയും പ്രധാന ആവശ്യങ്ങൾ.