Auto Homepage Featured Lifestyle

ഫെസ്റ്റിവൽ ഓഫ് സ്പീഡ്: കേരളത്തിലെ ഏറ്റവും വലിയ ഓട്ടോ എക്സ്പോയ്ക്ക് കൊച്ചിയിൽ തുടക്കമായി; നാളെ ‘ലൈവ് ഡ്രിഫ്റ്റ് ഷോ’

യിൻ യൂണിവേഴ്സിറ്റി സമ്മിറ്റ് ഓഫ് ഫ്യൂച്ചർ 2026ന്റെ ഭാഗമായി നടക്കുന്ന ഫെസ്റ്റിവൽ ഓഫ് സ്പീഡ് ശ്രദ്ധ നേടുന്നു. പരിസ്ഥിതി സൗഹൃദമായ ഇവി വാഹനങ്ങളെക്കുറിച്ചുള്ള പ്രത്യേക പ്രദർശനം മേളയെ വേറിട്ടതാക്കുന്നു. പുതിയ തലമുറയ്ക്ക് പുത്തൻ ഇലക്ട്രിക് വാഹനങ്ങളെ അടുത്തറിയാനും അവയുടെ ഫീച്ചറുകൾ മനസ്സിലാക്കാനും ടെസ്റ്റ് ഡ്രൈവ് ചെയ്യാനുമുള്ള പ്രത്യേക സൗകര്യം ഇവിടെയുണ്ട്. ഞായറാഴ്ച നടക്കുന്ന കേരളത്തിലെ ആദ്യത്തെ ‘ലൈവ് ഡ്രിഫ്റ്റ് ഷോ’ ആണ് മേളയിലെ പ്രധാന ആകർഷണം. ബെൻസ്, ബിഎംഡബ്ല്യു തുടങ്ങിയ കരുത്തുറ്റ വാഹനങ്ങളും ഇതിനായി സജ്ജമാക്കിയിട്ടുണ്ട്.

25,000 ചതുരശ്ര അടിയിൽ ഒരുക്കിയിരിക്കുന്ന വേദിയിൽ ലോകപ്രശസ്ത ബ്രാൻഡുകളുടെ അറുപതിലധികം സൂപ്പർ കാറുകളും ബൈക്കുകളും അണിനിരക്കുന്നുണ്ട്. പഴയകാലത്തിന്റെ ഗാംഭീര്യം വിളിച്ചോതുന്ന അപൂർവ്വമായ ക്ലാസിക് കാറുകളുടെ ശേഖരം മേളയ്ക്ക് രാജകീയ പരിവേഷം നൽകുന്നു.

Related Posts