Homepage Featured Lifestyle Tech

കൂടുതൽ ഇന്ത്യൻ ടച്ച് വരുത്താൻ ഇലോൺ മസ്‌കിന്‍റെ ചാറ്റ്‌ബോട്ടായ ഗ്രോക്ക്; ഹിന്ദിയും ബംഗാളിയും അറിയുന്നവരുണ്ടോയെന്ന് എക്‌സ്‌എഐ

ന്യൂഡൽഹി: ഇലോൺ മസ്‌കിന്‍റെ എഐ കമ്പനിയായ എക്‌സ്‌എഐ അവരുടെ ചാറ്റ്‌ബോട്ടായ ഗ്രോക്കിന് പൂർണ്ണമായും ഇന്ത്യൻ ടച്ച് നൽകാൻ തയ്യാറെടുക്കുകയാണ്. പ്രാദേശിക ഭാഷകളും ഭാഷാഭേദത്തിന്‍റെ സൂക്ഷ്‌മതകളും ഗ്രോക്കിനെ പഠിപ്പിക്കാൻ കഴിയുന്ന ഹിന്ദി, ബംഗാളി സംസാരിക്കുന്നവരെയാണ് കമ്പനി അന്വേഷിക്കുന്നത്. ഇന്ത്യയില്‍ ഈ ജോലി ലഭിക്കാൻ എഐ മേഖലയിൽ മുൻ പരിചയം ആവശ്യമില്ല എന്നതാണ് ശ്രദ്ധേയം.

ഈ ജോലിയുടെ പ്രത്യേകത, എഐയിൽ പരിചയമോ മോഡൽ പരിശീലനമോ ആവശ്യമില്ല എന്നതാണ്. എഐ സിസ്റ്റങ്ങൾ എങ്ങനെ പരിശീലിപ്പിക്കപ്പെടുന്നുവെന്ന് മനസ്സിലാക്കാനും ഉപയോക്താക്കളുമായി ആശയവിനിമയം നടത്താനും ഈ ജോലി ഉദ്യോഗാർഥികൾക്ക് അവസരം നൽകും. താൽപ്പര്യമുള്ള ഉദ്യോഗാർഥികൾക്കായി ഒരു അപേക്ഷാ ലിങ്കും പങ്കിട്ടിട്ടുണ്ട്.

ഹിന്ദി, ബംഗാളി എന്നിവയ്ക്ക് പുറമെ റഷ്യൻ, അറബിക്, മാൻഡരിൻ, ഇന്തോനേഷ്യൻ തുടങ്ങിയ ഭാഷകൾ സംസാരിക്കുന്നവരെയും കമ്പനി സമാന പരിശീലനത്തിനായി അന്വേഷിക്കുന്നുണ്ടെന്ന് കമ്പനി വിശദീകരിച്ചു.

Related Posts