Food Lifestyle

പഴംപൊരി കുറച്ച് ക്രിസ്പി ആക്കിയാലോ? ബ്രെഡ് പൊടിച്ചെടുക്കൂ

ലയാളികളുടെ വൈകുന്നേരങ്ങളിലെ ചായക്കട വിശേഷങ്ങളിൽ ഒഴിവാക്കാനാവാത്ത ഒന്നാണ് പഴംപൊരി. നാട്ടിൻപുറത്തെ ചായക്കടകളിലെ ചില്ലലമാരകളിൽ മഞ്ഞ നിറത്തിൽ തിളങ്ങിനിൽക്കുന്ന പഴംപൊരി കാണുമ്പോൾത്തന്നെ ആരുടെയും നാവിലൂറും. കേരളത്തിന്റെ തനതായ ഈ ലഘുഭക്ഷണം കേവലം ഒരു പലഹാരം എന്നതിലുപരി മലയാളിയുടെ സംസ്കാരത്തിന്റെ ഭാഗം കൂടിയാണ്.

കേരളത്തിലെ വിവിധ ഭാഗങ്ങളിൽ പഴംപൊരി പല പേരുകളിലാണ് അറിയപ്പെടുന്നത്. തെക്കൻ കേരളത്തിൽ ഇതിനെ പഴംപൊരി എന്ന് വിളിക്കുമ്പോൾ, മലബാർ ഭാഗങ്ങളിലും മധ്യകേരളത്തിലും ഏത്തയ്ക്കാപ്പം എന്നും വാഴയ്ക്കാപ്പം എന്നും ഇത് വിളിക്കപ്പെടുന്നു. നന്നായി പഴുത്ത നേന്ത്രപ്പഴം ഉണ്ടെങ്കിൽ വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന പലഹാരമാണിത്. സാധാരണ പഴംപൊരിയിൽനിന്നും വ്യത്യസ്തമായി ഈ പലഹാരം കഴിക്കാൻ ആഗ്രഹിക്കുന്നവർക്കൊരു റെസിപ്പി പരിചയപ്പെടുത്തി തരികയാണ് മജീത.

ചേരുവകൾ

പഴം
മുട്ട
പഞ്ചസാര
ബ്രെഡ് പൊടിച്ചത്
മൈദ

തയ്യാറാക്കുന്ന വിധം

നന്നായി പഴുത്ത പഴം തൊലി കളഞ്ഞ് കട്ടി കുറച്ച് നീളത്തിൽ അരിഞ്ഞെടുക്കാം. ഒരു ബൗളിൽ മുട്ട പൊട്ടിച്ചത് ഉടച്ചു വെയ്ക്കാം. മറ്റ് രണ്ട് പാത്രങ്ങളിലായി ബ്രെഡ് പൊടിച്ചതും, ഒരു ടേബിൾസ്പൂൺ മൈദയും എടുത്തു വെയ്ക്കാം. ഒരു പാൻ അടുപ്പിൽ വെച്ച് ആവശ്യത്തിന് എണ്ണയൊഴിച്ചു ചൂടാക്കി പഴ കഷ്ണങ്ങൾ മൈദയിലും, മുട്ടയിലും, ബ്രെഡ് പൊടിച്ചതിലും മുക്കി എണ്ണയിൽ വറുത്തെടുക്കാം. തനതായ രുചി ലഭിക്കാൻ വെളിച്ചെണ്ണയിൽ തന്നെ വറുത്തെടുക്കണം.

Related Posts