Homepage Featured India Lifestyle News Tech

വിമാനങ്ങളിൽ ഇനി പവർബാങ്ക് ഉപയോ​ഗം വേണ്ട; അപകടം ഒഴിവാക്കാൻ ഡിജിസിഎയുടെ നിരോധനം

ഡൽഹി: വിമാനങ്ങളിൽ പവർബാങ്ക് ഉപയോ​ഗം നിരോധിച്ച് ഡിജിസിഎ. ലിഥിയം ബാറ്ററികൾക്ക് തീപ്പിടിക്കാനുള്ള സാധ്യതയും തീപ്പിടിച്ചാൽ അണയായ്ക്കാനുള്ള പ്രയാസവും കണക്കിലെടുത്താണ് നിരോധനം. വിമാനങ്ങളിലെ ഇൻ സീറ്റ് പവർ സപ്ലൈ പോർട്ടുകളിൽ പവർ ബാങ്കുകൾ ചാർജ് ചെയ്യുന്നതിനും ഡയറക്ടറേറ്റ് ഓഫ് സിവിൽ ഏവിയേഷൻ(ഡിജിസിഎ) നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.

പവർബാങ്കുകൾ എളുപ്പം തീപ്പിടിക്കാൻ സാധ്യതയുള്ള ഇലക്ട്രോണിക് ഉപകരണമായതിനാൽ ആണ് നിരോധനം. പവർ ബാങ്കുകളും ബാറ്ററികളും ഇനി മുതൽ വിമാനത്തിൽ കയറുമ്പോൾ കൈയിലെ ബാ​ഗുകളിൽ സൂക്ഷിക്കണം. ചെക്ക് ഇൻ ബാ​ഗുകളിൽ സൂക്ഷിക്കരുത്. ഓവർഹെഡ് ബിന്നുകളിലും വെയ്ക്കാൻ യാത്രക്കാർക്ക് അനുവാദമില്ല. ഇതുവരെ ഇത്തരം അപകടങ്ങൾ ഉണ്ടായെന്ന് റിപ്പോർട്ടുകൾ ഇല്ലെങ്കിലും നേരിയ അപകട സാധ്യത പോലും ഒഴിവാക്കുകയെന്ന ലക്ഷ്യത്തിലാണ് ഡിജിസിഎയുടെ നടപടി.

Related Posts