ടാറ്റ മോട്ടോഴ്‌സിന്റെ മൈക്രോ-എസ്‌യുവി മോഡലായ ടാറ്റ പഞ്ചിന്റെ പുതിയ പതിപ്പ് ജനുവരി 13 ന് പുറത്തിറങ്ങും. പോളിഗണൽ ഹെഡ്‌ലാമ്പ് യൂണിറ്റുകൾ ഉൾക്കൊള്ളുന്ന ഫ്രണ്ട് ഫാസിയ, പിയാനോ ബ്ലാക്ക് ഘടകങ്ങൾ ഉൾക്കൊള്ളുന്ന പുതിയ ഡിആർഎല്ലുകൾ, പ്രീമിയം മോഡലുകളോട് കിടപിടിക്കുന്ന ഫ്രണ്ട് ബമ്പർ പുനർരൂപകൽപ്പന. എല്ലാം കൂടിയായപ്പോൾ ടാറ്റയുടെ തന്നെ സഫാരി, ഹാരിയർ തുടങ്ങിയ എസ്‍യുവികളെ അനുസ്മരിപ്പിക്കുന്ന എന്നാൽ പുതു പുത്തനായ ഡിസൈൻ സ്വന്തമാക്കിയിരിക്കുകയാണ് പഞ്ച്.
ഡിസൈനിൽ മാത്രമല്ല, ക്യാബിനിലും നിറയെ മാറ്റങ്ങളാണ് ടാറ്റ പഞ്ചിൽ വന്നിട്ടുള്ളത്. എന്നാൽ പൂർണ്ണ ക്യാബിൻ വിശദാംശങ്ങൾ കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. പിൻഭാഗത്ത് ടെയിൽലൈറ്റുകൾക്ക് പുത്തൻ ഡിസൈനാണ് ലഭിച്ചിരിക്കുന്നത്. മധ്യഭാഗത്തുകൂടി ഫുൾ-വിഡ്ത്ത് ലൈറ്റ് സ്ട്രിപ്പ് കടന്നുപോകുന്നുണ്ട്. യുവാക്കളെ ആകർഷിക്കുന്ന തരത്തിൽ പുതിയ പഞ്ച് നീല കളർ ഓപ്ഷനിലും ഇനി ലഭ്യമാകും എന്നതാണ് മറ്റൊരു പ്രത്യേകത. ഇന്റീരിയറിലും കാര്യമായ മാറ്റങ്ങൾ വരുത്തിയാകും പഞ്ച് – പുതിയ പതിപ്പ് പുറത്തിറങ്ങുക.
















