Homepage Featured Lifestyle Tech

എഐ മുന്നേറ്റം; ഒരു വർഷത്തിനകം ടെക് ലോകത്തെ ചില ജോലികൾ ഇല്ലാതാകും: ആന്ത്രോപിക് സിഇഒ

രു വർഷത്തിനകം ടെക് ലോകത്തെ ചില ജോലികൾ ഇല്ലാതാകുമെന്ന് ആന്ത്രോപിക്കിൻ്റെ സിഇഒ ഡാരിയോ അമോദി. എ ഐയുടെ മുന്നേറ്റമാണ് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ഐടി ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ടാണ് കമ്പനി സിഇഒയുടെ പുതിയ വെളിപ്പെടുത്തൽ. 2026 ജനുവരിയിൽ ദാവോസിൽ നടന്ന വേൾഡ് ഇക്കണോമിക് ഫോറത്തിൽ സംസാരിക്കുമ്പോഴാണ് ഡാരിയോ ഈക്കാര്യം പറഞ്ഞത്.

അടുത്ത 6 മുതൽ 12 മാസത്തിനുള്ളിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയർമാർ ചെയ്യുന്ന പല ജോലികളും എഐക്ക് ചെയ്യാൻ കഴിയുമെന്ന് അദ്ദേഹം പറയുന്നു. ഇത് ആയിരക്കണക്കിന് ഡെവലപ്പർമാരെ ആശങ്കയിലാക്കിയിട്ടുണ്ട്.

ആന്ത്രോപിക്കിലെ ചില എഞ്ചിനീയർമാർ ഇതിനകം കോഡ് എഴുതുന്നത് നിർത്തിയെന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്. എഐ എഴുതുന്ന കോഡിൽ എഞ്ചിനീയർമാർ മാറ്റങ്ങൾ വരുത്തുക മാത്രമാണ് ഇപ്പോൾ ചെയ്യുന്നത്. ‘എഐയുടെ കഴിവ് മാസങ്ങൾക്കുള്ളിൽ അതിവേഗം വളരുകയാണ്’ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗൂഗിൾ, ആമസോൺ, മൈക്രോസോഫ്റ്റ് തുടങ്ങിയ വൻകിട കമ്പനികൾ കോഡ് എഴുതാൻ ഇപ്പോൾത്തന്നെ എഐയെ ഉപയോഗിക്കുന്നുണ്ട്. വലിയ ടീമുകൾ ചെയ്തിരുന്ന ജോലി ഇപ്പോൾ ഒരൊറ്റ എഐ മോഡൽ ചെയ്യുന്നു. സോഹോ (Zoho) സ്ഥാപകൻ ശ്രീധർ വെമ്പുവും ഇതേ കാര്യം ചൂണ്ടിക്കാട്ടുന്നു. ‘ഡെവലപ്പർമാർ ഭാവിയെക്കുറിച്ച് ഇപ്പോൾത്തന്നെ ചിന്തിച്ചു തുടങ്ങണം’ എന്നാണ് അദ്ദേഹത്തിൻ്റെ ഉപദേശം.

ഭാവിയിൽ ഡെവലപ്പർമാർക്ക് എഐ എഴുതിയ കോഡ് പരിശോധിക്കുക, വലിയ സിസ്റ്റങ്ങൾ ഡിസൈൻ ചെയ്യുക, പ്രോജക്ട് പ്ലാനിങ് തുടങ്ങിയ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കേണ്ടി വരും. ചുരുക്കത്തിൽ, എഐ കോഡിങ് രംഗത്തെ മാറ്റിമറിക്കുമെന്ന് ഉറപ്പാണ്. ഈ മാറ്റം വളരെ വേഗത്തിലായിരിക്കും. അതിനാൽ, ടെക് രംഗത്തുള്ളവർ പുതിയ കഴിവുകൾ പഠിക്കുകയും എഐയുമായി ചേർന്ന് പ്രവർത്തിക്കാൻ തയ്യാറെടുക്കുകയും വേണം.

അതേസമയം ചില ടെക് വിദഗ്ധർ ഡാരിയോയെ തള്ളിക്കളയുന്നു. ഡാരിയോ പറഞ്ഞ സമയം വളരെ കുറവാണെന്നാണ് ഇവരുടെ പക്ഷം. ആന്ത്രോപിക്കിൽ എഐ കൂടുതൽ കോഡ് എഴുതുന്നുണ്ടെങ്കിലും മറ്റ് കമ്പനികളിൽ ഈ പ്രവണത കുറവാണെന്നും അവർ പറയുന്നു. എന്നാൽ ഒരു കാര്യം ഉറപ്പാണ്, പുതുതായി കോഡിങ് പഠിച്ചിറങ്ങുന്നവരുടെ ജോലികളാണ് ഏറ്റവും കൂടുതൽ അപകടത്തിൽ.

Related Posts