Culture Homepage Featured Lifestyle

മടിക്കേണ്ട ഇന്ന് പ്രണയം തുറന്ന് പറയാം

ഇന്ന് വാലന്റൈൻസ് വീക്കിലെ രണ്ടാം ദിനമാണ്. മനസ്സിൽ തോന്നിയ പ്രണയം തുറന്നുപറയുന്ന ദിവസം. ഫെബ്രുവരി 7 ന് റോസ് ദിനത്തിന് പിന്നാലെയാണ് ഫെബ്രുവരി 8 പ്രൊപ്പോസ് ദിനമായി ആഘോഷിക്കുന്നത്. ഈ ദിനത്തിൽ തങ്ങളുടെ ഭാവി കാമുകനോടോ കാമുകിയോടോ മനസ്സിലെ പ്രണയം മടിക്കാതെ തുറന്നുപറയാം. ഫെബ്രുവരി 14 ന് ലോകമെമ്പാടും പ്രണയദിനം ആഘോഷിക്കുന്നുണ്ടെങ്കിലും ഇന്ത്യയിൽ മാത്രമാണ് വാലന്റൈൻസ് വീക്ക് കൺസെപ്റ്റ് ഉള്ളത്. വാലന്റൈൻസ് വീക്കിലെ പ്രധാന ദിവസമാണ് പ്രൊപ്പോസ് ദിനം.

ഫെബ്രുവരി 7 മുതൽ 14 വരെയുള്ള ഓരോ ദിനത്തിനും ഓരോ പ്രത്യേകതയുണ്ട്. ബിഗ് ഡേ ആയ ഫെബ്രുവരി 14ന് മുമ്പ് റോസ് ഡേ, പ്രൊപോസ് ഡേ, ചോക്ലേറ്റ് ഡേ, ടെഡ്ഡി ഡേ, പ്രോമിസ് ഡേ, കിസ് ഡേ, ഹഗ് ഡേ എന്നിങ്ങനെയാണ് ആഘോഷദിനങ്ങളുടെ ക്രമം. ഫെബ്രുവരി ഏഴിനാണ് റോസ് ഡേ. ഫെബ്രുവരി എട്ടിനാണ് പ്രൊപ്പോസ് ഡേ ആഘോഷിക്കാറുള്ളത്. ഫെബ്രുവരി 9-നാണ് ചോക്ലേറ്റ് ഡേ. ഫെബ്രുവരി 10ന് ആഘോഷിക്കുന്ന ടെഡ്ഡി ഡേയിൽ സ്ത്രീകൾ അവരുടെ ഇഷ്ട ടോയ്‌സിനോടൊപ്പം സമയം ചെലവഴിക്കുന്നു. ഫെബ്രുവരി 11-നാണ് പ്രോമിസ് ഡേ ആഘോഷിക്കാറുള്ളത്. ഫെബ്രുവരി 12-നാണ് കിസ് ഡേ. നിങ്ങളുടെ സ്‌നേഹം പ്രതിഫലിക്കുന്ന തരത്തിൽ പങ്കാളിയെ കെട്ടിപ്പിടിക്കാനുള്ള ദിനമാണ് ഫെബ്രുവരി 13. ബിഗ് ഡേ ആയ ഫെബ്രുവരി 14 ന് വാലൻന്റൈൻ ദിനം.

കമിതാക്കൾ മാത്രമല്ല ദമ്പതികളും വാലന്റൈൻസ് ദിനം ആ​ഘോഷമാക്കാറുണ്ട്. പുതുവസ്ത്രങ്ങൾ ധരിച്ചോ, പങ്കാളികൾ ഒരുമിച്ചു വിനോദ യാത്രകൾ നടത്തിയോ കാൻഡിൽ ലൈറ്റ് ഡിന്നറിൽ പങ്കുചേർന്നോ ആഘോഷിക്കുന്നവരുണ്ട്.

“ഫ്രം യുവർ വാലന്റൈൻ”

പ്രണയത്തിന് വേണ്ടി മരണം വരെ പോരാടിയ ബിഷപ്പ് വാലന്റൈന്റെ ഓർമയിൽ നിന്നാണ് വാലന്റൈൻസ് ദിനം പിറന്നത്. സൈന്യത്തിന്റെ ശക്തി കുറയുന്നതിനാൽ ക്ലോഡിയസ് ചക്രവർത്തി റോമിൽ വിവാഹം നിരോധിച്ചുവത്രേ. എന്നാൽ ബിഷപ്പ് വാലന്റൈൻ പരസ്പരം പ്രണയിക്കുന്നവരെ രഹസ്യമായി വിവാഹത്തിന് സഹായിച്ചു. ക്ലോഡിയസ് ചക്രവർത്തി ഇത് കണ്ടുപിടിച്ചതോടെ വാലന്റൈൻ അഴിക്കുള്ളിലായി. കാരാ​ഗ്രഹവാസത്തിനിടെ വാലന്റൈൻ തടവറ സൂക്ഷിപ്പുകാരനായ അസ്റ്റേരിയൂസിന്റെ മകളുമായി പ്രണയത്തിലായി. ഇതോടെ ചക്രവർത്തി വാലന്റൈനെ വധശിക്ഷയ്ക്കും വിധിച്ചു. ഫെബ്രുവരി 14 നായിരുന്നു വാലന്റൈന്റെ രക്തസാക്ഷിത്വം. മരണത്തിന് മുമ്പ് തന്റെ പ്രണയിനിക്കായി “ഫ്രം യുവർ വാലന്റൈൻ” എന്ന് സാക്ഷ്യപ്പെടുത്തിയ ഒരു കുറിപ്പ് വാലന്റൈൻ എഴുതിയിരുന്നു. ഈ വരി പ്രണയലേഖനങ്ങളിലും വാലന്റൈൻസ് ഡേ സ്പെഷ്യൽ കാർഡുകളിലും ഇന്നും കമിതാക്കൾ എഴുതി ചേർക്കാറുണ്ട്.

Related Posts