മുംബൈ: ജിയോ ബ്ലാക്ക്‌റോക്ക് സംഘടിപ്പിച്ച ഫയര്‍സൈഡ് ചാറ്റില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ മുകേഷ് അംബാനിയും ബ്ലാക്ക്‌റോക്ക് സിഇഒ ലാറി ഫിങ്കും പങ്കെടുത്തു.
അടുത്ത 20-30 വര്‍ഷങ്ങളെ ഇന്ത്യയുടെ യുഗമെന്നാണ് ഇരുവരും വിശേഷിപ്പിച്ചത്. ദീര്‍ഘകാല വളര്‍ച്ചയ്ക്കും നിക്ഷേപത്തിനുമുള്ള ചരിത്രപരമായ ജാലകമെന്നാണ് ഇരു കമ്പനികളുടെയും പങ്കാളിത്തത്തെ അംബാനിയും ഫിങ്കും വിശേഷിപ്പിച്ചത്.
ഇന്ത്യയുടെ ശക്തമായ സാമ്പത്തിക അടിത്തറ, വികസിക്കുന്ന ഓഹരി വിപണി, ആഗോള സാമ്പത്തിക രംഗത്ത് ഇന്ത്യയുടെ വളരുന്ന പങ്ക് തുടങ്ങിയവയെക്കുറിച്ചെല്ലാം ഇരു ബിസിനസ് നേതാക്കളും സംസാരിച്ചു. ഇന്ത്യയുടെ ഗ്രോത്ത് സ്‌റ്റോറി സേവിംഗ്‌സില്‍ മാത്രം ഒതുങ്ങുന്നതല്ല, മറിച്ച് വളര്‍ച്ചയിലെ പങ്കാളിത്തത്തില്‍ കൂടി വ്യാപിക്കുന്നതാണെന്ന് ഇരുവരും പറഞ്ഞു.
സമ്പാദ്യക്കാരില്‍ നിന്ന് വന്‍വളര്‍ച്ച നേടുന്ന നിക്ഷേപകരായി ഇന്ത്യക്കാര്‍ മാറണമെന്നും ഓരോ കുടുംബത്തിനും രാജ്യത്തിന്റെ സാമ്പത്തിക വികസനം നേട്ടം നല്‍കണമെന്നും അംബാനിയും ഫിങ്കും പറഞ്ഞു. ആഗോള തലത്തില്‍ ഇന്ത്യക്ക് ഇത് സമാനതകളില്ലാത്ത അവസരമാണ്. നിക്ഷേപകര്‍ക്കും സ്ഥാപനങ്ങള്‍ക്കുമെല്ലാം ഇത് വലിയ തോതില്‍ പ്രയോജനപ്പെടുത്താം-ഇരുവരും വ്യക്തമാക്കി.
















