Lifestyle Travel

ടിബറ്റിലെ വിസ്മയ ലോകം; കയറാനോ ഇറങ്ങാനോ യാത്രക്കാരില്ലാത്ത റെയിൽവേ സ്റ്റേഷൻ

യാത്രകൾ എന്നും സമ്മാനിക്കുന്നത് മനോഹരമായ അനുഭവങ്ങൾ ആണ്. അതൊരു ട്രെയിൻ യാത്ര കൂടി ആണെങ്കിലോ കൂടുതൽ മനോഹരമായേനെ.  പലപ്പോഴും ട്രെയിൻ യാത്രകൾ ഒരിക്കലും മറക്കാനാവാത്ത  കാഴ്ചകൾ ആവും നമുക്ക് നൽകുക. എന്നാൽ ഒരിക്കലും മറക്കാൻ കഴിയാത്ത കാഴ്ചകൾ നൽകുന്ന റയിൽവേ സ്റ്റേഷനിൽ എത്തിയാലോ. 

അത്തരത്തിൽ മനോഹരമായ ഒരു മേഖലയാണ് ചൈനയിലെ ടി ബറ്റ് സ്വയംഭരണ പ്രദേശമായ തങ്ഗുല മലനിരകലെ തങ്ഗുല റെയിൽവേ സ്റ്റേഷൻ. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള റെയിൽവേ സ്റ്റേഷനാണു ഇത്. മുൻപ് ബൊളീവിയയിലെ കോണ്ടോർ റെയിൽവേ സ്റ്റേഷമായിരുന്നു ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള റെയിൽവേ സ്റ്റേഷൻ.

സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 5,068 മീറ്റർ ഉയരത്തിലാണ് തങ്ഗുല റെയിൽവേ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്.  ടിബറ്റിനെ ചൈനയുടെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന ആദ്യത്തെ റെയിൽ‌ റോഡായ ക്വിങ്ഹായ്-ടിബറ്റ് റെയിൽ‌ റോഡിലാണ് ഈ സ്റ്റേഷൻ. 2006 ജൂലൈ മാസത്തിലാണ് തങ്ഗുല സ്റ്റേഷൻ തുറന്നത്.

ലോകത്തിലെ ഏറ്റവും ദുർഘടമായ സ്ഥലത്താണ് ഈ സ്റ്റേഷൻ ചൈന പണി തീർത്തത്.  ഓക്സിജൻ ക്ഷാമം, സ്ഥിരമായി മഞ്ഞു മൂടി തണുത്തുറഞ്ഞ സ്ഥലം, കുറഞ്ഞ താപനില തുടങ്ങിയ എൻജിനിയറിങ് തടസങ്ങളെ മറികടന്നാണ്  റെയിൽവേ പ്രവർത്തനം ആരംഭിച്ചത്.    

ക്വിങ്ഹായ് എന്ന ചൈനീസ് പ്രവിശ്യയിലെ സിനിങ് നഗരത്തിൽ നിന്ന് ടിബറ്റിന്റെ തലസ്ഥാനമായ ലാസയിലേക്കാണ് ഈ പാത നിർമിച്ചത്. ഏകദേശം 1956 കിലോമീറ്റർ ദൂരമുണ്ട്  ഈ പാതയ്ക്ക്. സ്റ്റേഷൻ എന്നതിലുപരി ഒരു എഞ്ചിനീയറിംഗ് വിസ്മയം കൂടി ആണ് ചൈന ഇവിടെ പണി തീർത്തത്. സ്റ്റാഫുകളില്ലാത്ത ഈ സ്റ്റേഷൻ  സാങ്കേതികമാ യാണ്  നിയന്ത്രിക്കുന്നത്.  യാത്രക്കാർക്ക് ഇവിടെ ഇറങ്ങാനോ, കയറാനോ കഴിയില്ല. പക്ഷെ യാത്രക്കാർക്ക് ഈ സ്റ്റേഷൻ കാണുന്നതിനുള്ള അവസരം അധികൃതർ ഒരുക്കുന്നു. 

ട്രെയിൻ ടാങ്‌ഗുല സ്റ്റേഷനിലൂടെ നീങ്ങുമ്പോൾ,  ജനലുകളിലൂടെ ടിബറ്റൻ പീഠഭൂമിയുടെ സൗന്ദര്യവും കൂറ്റൻ പർവതനിരകളും കാണാൻ കഴിയും. ഉയർന്ന പ്രദേശത്തെ കാലാവസ്ഥ ബുദ്ധിമുട്ടുള്ളവർക്ക് ഓക്സിജൻ സംവിധാനങ്ങൾ ട്രെയിനുകളിൽ ഒരുക്കിയിട്ടുണ്ട്. മനുഷ്യർക്ക് ഒന്നും അസാധ്യമല്ല എന്ന് തെളിയിക്കുന്നതിനുള്ള ഒരു ഉദാഹരണം ആണ് ടാങ്കുല സ്റ്റേഷൻ. 

ഒറ്റപ്പെട്ടതും, ആളില്ലാത്തതുമായ ഈ സ്റ്റേഷൻ,എപ്പോഴും പൂർണ  നിശബ്ദമാണ്. മഞ്ഞുമൂടിയ കൊടുമുടികൾക്കും ശക്തമായ കാറ്റുവീശുന്ന പുൽമേടുകളുടെയും ഇടയിലുള്ള ഈ ഒറ്റപെട്ട സ്റ്റേഷനിൽ എത്തുമ്പോൾ മറ്റേതോ ലോകത്തു നിൽക്കുന്നത് പോലെ തോന്നും. ഈ വിസ്മയം തന്നെയാണ് ഇവിടേക്കുള്ള യാത്ര തിരഞ്ഞെടുക്കാൻ സഞ്ചാരികൾ ഏറെ ഇഷ്ടപെടുന്നതും. 

ഇവിടെ ആൾക്കൂട്ടങ്ങളില്ല തിരക്കേറിയ പ്ലാറ്റ്‌ഫോമുകളോ ട്രെയിനുകൾക്കായി കാത്തുനിൽക്കുന്നവരോ ഇല്ല. ഇറങ്ങാനോ കയറാനോ ഒരു യാത്രക്കാരൻ പോലും ഇല്ലെങ്കിലും തങ്​ഗുല സ്റ്റേഷൻ യാത്ര ചരിത്രത്തിന്റെ ഭാഗമാണ്.

Related Posts