Fashion Homepage Featured Lifestyle

ലബുബു കാലഹരണപ്പെട്ടു ? കൊറിയൻ സെൻസേഷൻ സകുയയുടെ പാവ കീറിംഗ് പുതിയ ട്രെൻഡ് ആവുമോ ?

മുംബൈ: ഫാഷൻ ലോകത്തെ ട്രെന്‍റായിരുന്ന ലബുബുവിനെ കടത്തി വെട്ടി പുതിയൊരു താരോദയം ഉണ്ടായിരിക്കുന്നു. ബാർബിയും, ഹോട്ട്‌വീലുകളുമൊക്കെ പോലെ ആളുകളെ ആകർഷിച്ച ലബുബുവിനെ കടത്തിവെട്ടിയിരിക്കുന്നത് കൊറിയൻ സെൻസേഷൻ സകുയയുടെ പാവ കീറിംഗ് ആണ്. ഇന്ന് രാവിലെ ഗിമ്പോ വിമാനത്താവളത്തിൽ എത്തിയ ജാപ്പനീസ് റാപ്പറും കെ-പോപ്പ് ഗ്രൂപ്പായ NCT WISH-ലെ ഏറ്റവും പ്രായം കുറഞ്ഞ അംഗവുമായ ഫുജിനാഗ സകുയ തന്റെ സ്വന്തം പാവ കീറിംഗുകളുടെ ശേഖരം അവതരിപ്പിച്ചുകൊണ്ട് ഫാഷൻ ലോകത്തിന്റെ ശ്രദ്ധ ക്ഷണിച്ചിരിക്കുകയാണ്.

മൊത്തം 50 കീറിംഗ് പാവകളാണ് സകുയയുടെ ശേഖരത്തിലുള്ളത്. അടുത്ത സുഹൃത്തുക്കൾ സമ്മാനമായി ഇപ്പോൾ കീറിംഗ് പാവകളാണ് നൽകുന്നതെന്നാണ് സകുയ പറയുന്നത്. കീറിംഗ് പാവകൾ ശേഖരിക്കുക എന്നത് ഹോബി ആയി മാറിക്കഴിഞ്ഞു. ഓരോ കീറിംഗിലും ഒരു വ്യക്തിഗത കഥ പറയാനുണ്ടെനിക്ക് സകുയ കൂട്ടിച്ചേർത്തു.

സകുയയുടെ ഹോബി ഇപ്പോൾ വിനോദ രംഗത്ത് സെൻസേഷണൽ ആയി മാറിയിരിക്കുന്നു. പ്രേക്ഷകരുമായി ശക്തമായ ബന്ധം പുലർത്തുന്ന സെലിബ്രിറ്റികളുടെ ഹോബികൾ പിന്തുടരുന്നത് ആരാധകരുടെ ശീലമാണ്. അത്തരത്തിൽ നോക്കിയാൽ നിലവിലെ ഗ്ലാമർ താരമായ ലബുബുവിനെ ഒഴിവാക്കി യുവാക്കൾ കീറിംഗ് പാവകൾക്കു പുറകെ പോകാനുള്ള സാധ്യത ഏറെയാണ്.

അടുത്ത കാലത്ത് രംഗപ്രവേശനം നടത്തിയ ലബുബുവിന്‍റെ അപരൻ ലഫുഫു കളം പിടിച്ചു വരുന്നതിനിടയിലാണ് കീറിംഗ് പാവയുടെ എൻട്രി. ഇത്തരം പാവകൾ സ്വന്തമാക്കുന്നത് ഉയർന്ന നിലവാരമുള്ള ഫാഷൻ ആക്‌സസറികൾ സ്വന്തമാക്കുന്നത് പോലെ ആവേശകരമായ അനുഭവമാണെന്നാണ് ആരാധകര്‍ പറയുന്നത്. ബാർബി പോലുള്ള ക്ലാസിക് പാവകൾ മുതൽ സിനിമകളിലെയും കാർട്ടൂണുകളിലെയും ജനപ്രിയ കഥാപാത്രങ്ങൾ വരെ വൈവിധ്യമാർന്ന തീമുകളിൽ കീറിംഗ് പാവകൾ ലഭ്യമാണ്.

Related Posts