ലണ്ടനിൽ നടന്ന പ്രഥമ ബ്രിട്ടീഷ് മ്യൂസിയം പിങ്ക് ബോൾ പരിപാടി പല കാരണങ്ങളാൽ ഒരു നാഴികക്കല്ലായിരുന്നു. ആൻഷ്യന്റ് ഇന്ത്യ; ലിവിംഗ് ട്രഡിഷൻസ് എക്‌സ്ബിഷൻ എന്ന ആശയത്തിലൂന്നിയ ആഘോഷം സാംസ്‌കാരിക ആശയവിനിമയത്തിന്റെയും അതിർത്തികളില്ലാത്ത കലയുടെ വിനിമയത്തിന്റെയും പ്രതിഫലനമായി. ഇന്ത്യയുടെ സമ്പന്ന പൈതൃകവും സൃഷ്ടിപരമായ വൈഭവവും അടയാളപ്പെടുത്തുന്നതായിരുന്നു പരിപാടിയുടെ കോചെയറായ ഇഷാ അംബാനിയുടെ സാന്നിധ്യം. ബ്രിട്ടീഷ് മ്യൂസിയം ഡയറക്റ്റർ നിക്കൊളസ് കള്ളിനനോടൊപ്പമായിരുന്നു ഇഷ വേദി പങ്കിട്ടത്.
പിങ്ക് ബോളിന്റെ സഹ-അധ്യക്ഷ എന്ന നിലയിൽ, ഇന്ത്യയുടെ ആത്മാവിനെ പ്രതിഫലിപ്പിക്കുന്ന രീതിയിൽ രാജ്യത്തിന്റെ മഹത്തായ പൈതൃകം, കലാവൈഭവം, ശാന്തമായ ഗാംഭീര്യം എന്നിവ ഉൾക്കൊള്ളുന്ന വേഷപ്പകർച്ചയിലായിരുന്നു ഇഷ അംബാനി എത്തിയത്. അത് വളരെ സ്വാഭാവികവുമായിരുന്നു. അബു ജാനി-സന്ദീപ് ഖോസ്ലയുടെ പ്രത്യേകമായി തയ്യാറാക്കിയ എൻസെംബിളിലായിരുന്നു അവർ അതിമനോഹരമായി തിളങ്ങിയത്. പഴയകാല പ്രണയത്തിന്റെ മാധുരിയും ആധുനികതയുടെ ശൈലിയും ഏകോപിപ്പിച്ച വേഷം ബ്ലഷ് പിങ്ക് ചാമോയിസ് സാറ്റിൻ ജാക്കറ്റും കോളം സ്‌കർട്ടുമായിരുന്നു. പഴയ റോസ് സർഡോസിയിൽ മുത്തുകൾ, സീക്വിനുകൾ, ക്രിസ്റ്റലുകൾ എന്നിവ ഉപയോഗിച്ച് സങ്കീർണ്ണമായി കൈകൊണ്ട് എംബ്രോയ്ഡറി ചെയ്തതും തിളക്കമുള്ളതുമായ പെയ്‌ലറ്റിൽ ആവിഷ്‌കരിക്കപ്പെട്ടിരിക്കുന്നു. ഈ കൌച്ചൂർ സൃഷ്ടിക്ക് ജീവിതം നൽകാൻ 35-ലധികം കരകൗശല വിദഗ്ധർ 3,670 മണിക്കൂർ ചെലവഴിച്ചു.
















