Food Lifestyle

മൈസൂരിന്റെ സ്വന്തം പാക്ക് വീട്ടിൽ തയ്യാറാക്കാം, 3 സാധനങ്ങൾ മതി

ര്‍ണാടകയിലെ ജനപ്രിയ മധുരപലഹാരമാണ് മൈസൂര്‍പാക്ക്. മൈസൂരിലുണ്ടാക്കിയ ഭക്ഷണമായതിനാലാണ് മൈസൂര്‍ പാക്ക് എന്ന് വന്നത്. മൈസൂര്‍ കൊട്ടാരത്തിലെ അടുക്കളയിലാണ് മൈസൂര്‍ പാക്ക് ആദ്യമായി പാചകം ചെയ്തത്. രാജാവായ കൃഷ്ണരാജ വൊഡയാര്‍ നാലാമന്റെ ഭരണകാലത്താണ് ഈ പലഹാരം ആദ്യമായുണ്ടാക്കിയത്. ദസറ കാലത്താണ് എറ്റവും കൂടുതൽ മൈസൂർ പാക്ക് വിറ്റഴിയുന്നത്.

ഇന്ന് നമ്മുടെ നാട്ടിലും ഈ പലഹാരം സുലഭമായി ലഭിക്കുന്നുണ്ട്. കടലമാവും നെയ്യും ഉപയോഗിച്ചുള്ള മൃദുവായ മൈസൂർ പാക്കിന് വൻ ഡിമാൻഡാണ്. വെറും മൂന്നു സാധനങ്ങൾകൊണ്ട് മൈസൂർ പാക്ക് വീട്ടിൽ തയ്യാറാക്കാം. ഒരു കപ്പ് പഞ്ചസാര, അത്രയും തന്നെ വെള്ളം, ഒരു കപ്പ് കടലമാവ്, രണ്ടു കപ്പ് നെയ്യ് എന്നിവയാണ് വേണ്ടത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഈ പലഹാരം ഇഷ്ടമാകുമെന്ന കാര്യം ഉറപ്പാണ്.

ചേരുവകൾ

കടലപ്പൊടി- 300 ഗ്രാം
പഞ്ചസാര- 300 ദ്രാം
നെയ്യ്- 50 ഗ്രാം

തയ്യാറാക്കുന്ന വിധം

കടലമാവ് അരിച്ചു മാറ്റിവെയ്ക്കുക. ഒരു കപ്പ് പഞ്ചസാരയിലേയ്ക്ക് ഒരു കപ്പ് വെള്ളം കൂടി ഒഴിച്ച് നല്ല ചൂടിൽ പഞ്ചസാരയെ അലിയിപ്പിക്കുക. ആ മിശ്രിതം മൂന്നിലൊന്നാകുമ്പോൾ ഒരു ടേബിൾ സ്പൂൺ കടലമാവ് അതിലേയ്ക്ക് ഇട്ടുകൊടുക്കുക. അത് നല്ലതുപോലെ ഇളക്കി യോജിപ്പിച്ചതിനു ശേഷം കുറച്ചു കുറച്ചായി കടല പൊടി പഞ്ചസാര ലായനിയിലേയ്ക്ക് ഇടാം. നെയ്യും ഇത് പോലെ തന്നെ ഓരോ ടേബിൾ സ്പൂൺ ആയി തീരുന്നതു വരെ നിശ്ചിത ഇടവേളകളിൽ ഒഴിച്ച് കൊടുക്കാം. നിറം മാറി വരുമ്പോൾ ഒരു വലിയ പാത്രത്തിലേക്ക് മാറ്റി ഒരേ പോലെ പരത്തി കൊടുക്കാം. മുകളിൽ ബാക്കിയാകുന്ന നെയ്യ് മാറ്റാതെ അത് പാത്രത്തിന്റെ എല്ലാ ഭാഗത്തേക്കുമാക്കുക. തണുത്തു കഴിയുമ്പോൾ മുറിച്ചെടുത്തു കഴിക്കാം.

Related Posts