Food Lifestyle

അവലും പാലും പഴവും ഇരിപ്പുണ്ടോ? അവൽ മിൽക്ക് തയ്യാറാക്കാം

മ്മുടെ അടുക്കളയില്‍ സാധാരണയായി ഒന്നാണ് അവല്‍. പല തരത്തിലുള്ള വിഭവങ്ങളും അവല്‍ ഉപയോഗിച്ച് ഉണ്ടാക്കാറുണ്ട്. നാലുമണിപലഹാരവും അവലില്‍ ശര്‍ക്കരയും തേങ്ങയും കുഴച്ചതും, അവല്‍ വിളയിച്ചെടുക്കുന്നതുമെല്ലാം ഇതില്‍ ചിലതാണ്. അവൽ കൊണ്ട് തയ്യാറാക്കുന്ന സോഷ്യൽ മീഡിയയിൽ ഏറെ ട്രെൻഡായിട്ടുള്ള ഒരു ഡ്രിങ്കാണ് അവൽ മിൽക്ക്.

അവൽ പ്രഥമനോട് സാമ്യം തോന്നുമെങ്കിലും രുചിയിൽ കുറച്ച് വ്യത്യാസമുണ്ട്. കൂൾബാറിലും ഹോട്ടലിലും അവൽ മിൽക്ക് ലഭ്യമാണ്. അവലും തണുത്ത പാലും പഴവും ഉണ്ടെങ്കിൽ ഇനി ഇത് വീട്ടിൽ തയ്യാറാക്കി കഴിക്കാവുന്നതാണ്. ബിൻസി തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഇത് തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്.

ചേരുവകൾ

നെയ്യ്- അരടീസ്പൂൺ
അവൽ- 1 കപ്പ്
നേന്ത്രപ്പഴം- 2
പഞ്ചസാര- 1 ടേബിൾസ്പൂൺ
ഏലയ്ക്ക- 1 ടീസ്പൂൺ
നിലക്കടല
ഉണക്കമുന്തിരി
പാൽ
ഐസ്ക്രീം

തയ്യാറാക്കുന്ന വിധം

ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കാം. അതിലേയ്ക്ക് അര ടീസ്പൂൺ നെയ്യ് ചേർത്തു ചൂടാക്കാം. ഒരു കപ്പ് അവൽ ഈ നെയ്യിൽ വറുത്തു മാറ്റാം. അതേ പാനിൽ ഉണക്കമുന്തിരിയും, നിലക്കടലയും വറുക്കാം. നന്നായി പഴുത്ത രണ്ട് നേന്ത്രപ്പഴം ഉടച്ചെടുക്കാം. അതിലേയ്ക്ക് ഒരു ടീസ്പൂൺ ഏലയ്ക്കപ്പൊടിച്ചതും ചേർത്തിളക്കി യോജിപ്പിക്കാം. ഒരു ഗ്ലാസിലേയ്ക്ക് വറുത്ത അവൽ ഒരു സ്പൂൺ ചേർക്കാം. മുകളിലായി നിലക്കടല, പഴം ഉടച്ചത്, അൽപം ഉണക്കമുന്തിരി എന്നിവ ചേർക്കാം. അൽപം പാൽ ഒഴിച്ച് മുകളിലായി ഒരു സ്കൂപ്പ് ഐസ്ക്രീം കൂടി വയ്ക്കാം.

Related Posts