Food Lifestyle

രുചിയോടെ ആരോഗ്യം നേടാം: ഈ ഹെൽത്തി സ്നാക്ക് ഉണ്ടാക്കി നോക്കൂ

മ്മുടെയൊക്കെ അടുക്കളയിലെ സ്ഥിരം സാന്നിധ്യമാണ് കാരറ്റ്. ബീറ്റാ കരോട്ടിൻ, ആൽഫ കരോട്ടിൻ, ല്യൂട്ടിൻ തുടങ്ങിയ ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവയാൽ സമ്പന്നമാണ് കാരറ്റ്. ഇത് ഓക്‌സിഡേറ്റീവ് സ്ട്രെസ്, വീക്കം എന്നിവയ്‌ക്കെതിരെ പോരാടാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും സഹായിക്കുന്നു. കാരറ്റിലെ ഉയർന്ന അളവിലുള്ള പൊട്ടാസ്യം ആരോഗ്യകരമായ രക്തസമ്മർദ്ദത്തിൻ്റെ അളവ് നിലനിർത്തുന്നു, അങ്ങനെ ഹൃദയസംബന്ധമായ പ്രവർത്തനത്തെ സഹായിക്കുന്നു.

കാരറ്റിലെ ലയിക്കുന്ന നാരുകൾ കൊളസ്ട്രോളിൻ്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു. നാരുകൾ ഉള്ളതിനാൽ കുറഞ്ഞ കലോറിയുള്ള ഭക്ഷണം കൂടിയാണ് കാരറ്റ്. മാത്രമല്ല, ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന സംയുക്തങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ ഭക്ഷണക്രമത്തിൽ കാരറ്റ് ഉൾപ്പെടുത്തുന്നത് നല്ലൊരു ആശയമാണ്.

ഈ പച്ചക്കറി ഉപയോഗിച്ച് പലവിധ കറികൾ നമ്മുടെ വീട്ടിൽ അമ്മമാർ തയ്യാറാക്കാറുണ്ട്. എന്നാൽ, കാരറ്റ് ഉപയോഗിച്ച് അടിപൊളി ഒരു ഹെൽത്തി സ്നാക്സ് തയ്യാറാക്കാം. വളരെ കുറഞ്ഞ ചേരുവകൾ കൊണ്ട് വളരെ എളുപ്പത്തിൽ ഈ വിഭവം തയ്യാറാക്കാം. നിമ്മി തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഈ ഹെൽത്തി റെസിപ്പി പരിചയപ്പെടുത്തി തരുന്നത്.

ചേരുവകൾ

കാരറ്റ്
ഗോതമ്പ് പൊടി
ഉപ്പ്
കടുക്
തേങ്ങ
വറ്റൽമുളക്
കറിവേപ്പില
വെളിച്ചെണ്ണ

തയ്യാറാക്കുന്ന വിധം

ഒരു ബൗളിൽ ഒരു കപ്പ് ഗോതമ്പ് പൊടിയിലേയ്ക്ക് കാരറ്റ് അരച്ചെടുത്തത് കൂടി ചേർത്ത് ആവശ്യത്തിന് ഉപ്പ് ചേർത്തിളക്കി മാവ് തയ്യാറാക്കാം. വെള്ളം ആവശ്യമില്ല. തുടർന്ന് ചെറിയ ഉരുളകളാക്കി മാറ്റി വെയ്ക്കാം. ഇത് ആവിയിൽ വേവിച്ചെടുക്കാം. ഒരു പാൻ അടുപ്പിൽ വെച്ച് അൽപ്പം എണ്ണയൊഴിച്ച് കടുക്, വറ്റൽമുളക്, കറിവേപ്പില, തേങ്ങ ചിരകിയത് എന്നിവ ചേർത്തു വഴറ്റിയതിലേയ്ക്ക് മാവ് ഉരുളകളാക്കിയത് ചേർത്തിളക്കാം. ആവശ്യാനുസരണം സെർവ് ചെയ്യാം.

Related Posts