Food Lifestyle

രാവിലെ ചപ്പാത്തി ബാക്കിവന്നോ? ചായയ്ക്ക് ഉഗ്രനൊരു സ്നാക്സ് തയ്യാറാക്കാം

പ്പാത്തി ആരോഗ്യകരമായൊരു ഭക്ഷണമാണ്. ശരീര ഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർ രാവിലെയും രാത്രിയും ചപ്പാത്തി കഴിക്കാൻ ഇഷ്ടപ്പെടുന്നു. രാവിലെ ബ്രേക്ക്ഫാസ്റ്റിന് ഉണ്ടാക്കിയ ചപ്പാത്തി ബാക്കി വന്നാൽ, ഇനി എന്തു ചെയ്യുമെന്നോർത്ത് ടെൻഷൻ വേണ്ട. വൈകിട്ട് ചായയ്ക്ക് അതുപയോഗിച്ച് ഉഗ്രനൊരു സ്നാക്സ് തയ്യാറാക്കാം. ഇനി രാത്രി ചപ്പാത്തി ബാക്കി വന്നാലും രാവിലെ ബ്രേക്ക്ഫാസ്റ്റിന് ഈ വിഭവം തയ്യാറാക്കി കഴിക്കാം.

ചപ്പാത്തിയും വളരെ കുറച്ച് ചേരുവകളും കയ്യിൽ ഉണ്ടെങ്കിൽ മിനിറ്റുകൾക്കുള്ളിൽ ഈ വിഭവം തയ്യാറാക്കാം. കണ്ടാൽ ഇത് ചപ്പാത്തി കൊണ്ട് തയ്യാറാക്കിയ വിഭവമാണോയെന്ന് ആരും ചോദിച്ചുപോകും. കാഴ്ചയിലും രുചിയിലും ഈ വിഭവം ആരെയും കൊതിപ്പിക്കുമെന്ന കാര്യത്തിൽ ഒരു തർക്കവും ഇല്ല. ഡോ. റുഷി തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ബാക്കി വന്ന ചപ്പാത്തി ഉപയോഗിച്ചുള്ള വിഭവം തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്.

ചേരുവകൾ

സവാള- 2
തക്കാളി- 1
വെളിച്ചെണ്ണ- 2 ടീസ്പൂൺ
ഉപ്പ്
കറിവേപ്പില
മുളകുപൊടി
ഗരംമസാല
മുട്ട
ചപ്പാത്തി

തയ്യാറാക്കുന്ന വിധം

ഒരു പാൻ അടുപ്പിൽ വച്ച് ആവശ്യത്തിന് എണ്ണ ഒഴിച്ചു ചൂടാക്കാം. അതിലേയ്ക്ക് സവാള കട്ടികുറച്ച് അരിഞ്ഞതു ചേർത്തു വഴറ്റാം. സവാളയുടെ നിറം മാറി വരുമ്പോൾ മുളകുപൊടി, ഗരംമസാല, ഉപ്പ് എന്നിവ ചേർത്തിളക്കി യോജിപ്പിക്കാം.​ ഇതിലേയ്ക്ക് രണ്ട് മുട്ട പൊട്ടിച്ചൊഴിച്ചിളക്കാം. മുട്ട വെന്തു കഴിയുമ്പോൾ ചെറുതായി അരിഞ്ഞ ചപ്പാത്തി ചേർക്കാം. ഇവ നന്നായി ഇളക്കി യോജിപ്പിക്കാം. 10 മിനിറ്റിൽ സംഗതി റെഡി.

Related Posts