Food Lifestyle

ദോശ ചുട്ട് സമയം കളയേണ്ട; ഒരു കപ്പ് റവ കൊണ്ട് ബ്രേക്ക്ഫാസ്റ്റ് ഹെൽത്തിയാക്കാം

ദോശയും ഇഡ്ഡലിയും മലയാളികളുടെ പ്രഭാത ഭക്ഷണങ്ങളിലെ ഒഴിവാക്കാൻ സാധിക്കാത്തവയാണ്. സ്ഥിരം ദോശയും ഇഡ്ഡലിയും കഴിച്ചു മടുത്തുവെങ്കിൽ ബ്രേക്ക്ഫാസ്റ്റ് അൽപ്പം സ്പെഷ്യലാക്കാം. ഉരുളക്കിഴങ്ങ് പുഴുങ്ങിയതും, അൽപം റവയും ഉണ്ടെങ്കിൽ വളരെ എളുപ്പത്തിൽ ഒരു വെറൈറ്റി ഊത്തപ്പം തയ്യാറാക്കാം.

ദോശയോട് ഏറെ സാമ്യമുള്ള ഒരു സൗത്തിന്ത്യൻ ബ്രേക്ക്ഫാസ്റ്റാണ് ഊത്തപ്പം. ഊത്തപ്പം ദോശയിൽ നിന്ന് വ്യത്യസ്തമായി നല്ല കട്ടിയിലാണ് ഉണ്ടാക്കുന്നത്. ദോശ ഉണ്ടാക്കുന്നതുപോലെ തട്ടിൽ മാവ് പരത്തിയാണ് ഉത്തപ്പവും ഉണ്ടാക്കുന്നത്. അങ്ങനെയെങ്കിൽ, ഇനി മാവ് അരച്ചെടുത്ത് പുളിപ്പിച്ച് ദോശ ചുട്ടെടുത്ത് സമയം കളയേണ്ടതില്ല. ഇൻസ്റ്റന്റ് ഹെൽത്തി ബ്രേക്ക്ഫാസ്റ്റ് ആയ ഊത്തപ്പം കഴിക്കാം. ഐശ്വര്യ തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഈ വിഭവം തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്.

ചേരുവകൾ

റവ
തൈര്
ഉപ്പ്
വെള്ളം
കടുക്
സവാള
ഉരുളക്കിഴങ്ങ്
മുളകുപൊടി
ഉപ്പ്
മല്ലിപ്പൊടി
പച്ചമുളക്
കറിവേപ്പില
മല്ലിപ്പൊടി
ബേക്കിങ് പൗഡർ

തയ്യാറാക്കുന്ന വിധം

ഒരു ചെറിയ ബൗളിൽ റവയെടുക്കാം. അതിലേയ്ക്ക് തൈരും ആവശ്യത്തിന് വെള്ളവും ഒരു നുള്ള് ഉപ്പും ചേർത്തിളക്കി യോജിപ്പിക്കാം. ഇത് മാറ്റി വയ്ക്കാം. ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കാം. അതിലേയ്ക്ക് കടുക് ചേർത്തു പൊട്ടിക്കാം. പച്ചമുളക് ചെറുതായി അരിഞ്ഞതും സവാളയും ചേർത്തു വഴറ്റാം. അവ വെന്തു വരുമ്പോൾ ആവിയിൽ വേവിച്ച ഉരുളക്കിഴങ്ങ് ഉടച്ചു ചേർക്കാം. ഒരു നുള്ള് മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്തിളക്കി യോജിപ്പിച്ചെടുക്കാം.

തൈര് ചേർത്തു മാറ്റി വച്ചിരിക്കുന്ന മാവ് നന്നായി അരച്ചെടുക്കാം. അതിലേയ്ക്ക് ബേക്കിങ് സോഡ ചേർത്തിളക്കി 10 മിനിറ്റ് അടച്ചു വയ്ക്കാം. ശേഷം ഒരു പാൻ​ അടുപ്പിൽ വച്ചു ചൂടാക്കാം. അൽപം നെയ്യ് പുരട്ടി അതിലേയ്ക്ക് മാവ് ഒഴിക്കാം. വേവിച്ചെടുത്ത ഉരുളക്കിഴങ്ങ് ചെറിയ ഉരുകളാക്കി പരത്തിയതിൽ ഒരെണ്ണം അതിനു മുകളിൽ വയ്ക്കാം. വീണ്ടും മാവ് ഒഴിക്കാം. ഇരുവശങ്ങളും വേവിച്ചെടുക്കാം. ആവശ്യത്തിന് ഊത്തപ്പം ഇങ്ങനെ തയ്യാറാക്കാം.

Related Posts