എല്ലാ തലത്തിലുമുള്ള ഉപഭോക്താക്കൾക്കായി ജിയോ പ്ലാനുകൾ ഒരുക്കിയിട്ടുണ്ട്. ഓരോരുത്തരുടേയും ആവശ്യങ്ങൾക്കനുസരിച്ച് പ്ലാനുകൾ തെരഞ്ഞെടുക്കാം. ഡാറ്റയോടു കൂടി തന്നെ 800 രൂപയിൽ താഴെ മാത്രം ചിലവാക്കി 84 ദിവസത്തേക്കു സേവനം നൽകുന്ന പ്ലാൻ ജിയോക്കുണ്ട്. 319 രൂപ ചിലവുള്ള 28 ദിവസ പ്ലാനും ജിയോ നൽകുന്നുണ്ട്.
ജിയോയുടെ Rs 319 Plan ഒരു മാസം വാലിഡിറ്റി
പരിധികളില്ലാത്ത വോയിസ് കോളുകൾ, ദിവസം 100 എസ്എംഎസ്, എന്നിവയാണ് പ്രധാനമായും ഈ പ്ലാനിലുള്ളത്. ദിവസം 1.5 ജിബി ഡാറ്റയും ഒരു മാസത്തേക്ക് ജിയോ നൽകുന്നുണ്ട്.
ജിയോയുടെ Rs 329 Plan 28 ദിവസം വാലിഡിറ്റി
പരിധികളില്ലാത്ത വോയിസ് കോളുകൾ, ദിവസം 100 എസ്എംഎസ്, എന്നിവയാണ് പ്രധാനമായും ഈ പ്ലാനിലുള്ളത്. ദിവസം 1.5 ജിബി ഡാറ്റയും 28 ദിവസത്തേക്ക് ജിയോ പ്ലാനിൽ നൽകുന്നുണ്ട്. ഇതോടൊപ്പം ജിയോ SAAVN ആപ്ലിക്കേഷനിലൂടെ പരസ്യങ്ങളില്ലാതെ ഗാനങ്ങൾ ആസ്വദിക്കുകയും ചെയ്യാം.
ജിയോയുടെ Rs 799 Plan 84 ദിവസം വാലിഡിറ്റി
799 രൂപയുടെ റീചാർജ് ചെയ്താൽ പിന്നെ 84 ദിവസത്തേക്ക് തിരിഞ്ഞുനോക്കണ്ട. ദിവസവും 1.5 ജിബി ഇന്റർനെറ്റും 100 എസ്എംഎസും പരിധികളില്ലാത്ത വോയിസ് കോളുകൾക്കൊപ്പം നൽകുന്നതാണ് ഈ പ്ലാൻ. ജിയോയുടെ ജനപ്രിയ പ്ലാനുകളിലൊന്നാണിത്. ജിയോ TV യും ജിയോ AI CLOUD STORAGE ലും പ്രവേശനം നൽകുന്നതു കൂടിയാണ് പ്ലാൻ.
ജിയോയുടെ Rs 349 Plan 28 ദിവസം വാലിഡിറ്റി
ദിവസവും പരിധികളില്ലാത്ത വോയിസ് കോളുകൾക്കൊപ്പം 100 എസ്എംഎസും നൽകുന്നതാണ് പ്ലാൻ. 5G നെറ്റ് വർക്ക് ലഭിക്കുന്ന ഇടങ്ങളിൽ പരിധികളില്ലാതെ ഇന്റർനെറ്റ് ആസ്വദിക്കാൻ കഴിയുന്നുവെന്നതാണ് ഈ പ്ലാനിന്റെ ഏറ്റവും നല്ല പ്രത്യേകത. ജിയോ HATSTAR സബ്സ്ക്രിപ്ഷൻ ലഭിക്കുന്ന ഏറ്റവും വിലക്കുറവുള്ള പ്ലാനുമാണിത്. 18 നും 25 നും ഇടയിൽ പ്രായമുള്ളവർക്ക് ഗൂഗിൾ ജെമിനിയുടെ 18 മാസത്തെ പ്രോ പ്ലാനും ഇതിലൂടെ വരിക്കാർക്ക് ലഭിക്കും. 28 ദിവസം വാലിഡിറ്റി നൽകുന്ന ജനപ്രിയ പ്ലാനാണിത്
ജിയോയുടെ Rs 859 Plan 84 ദിവസം വാലിഡിറ്റി
ദിവസവും പരിധികളില്ലാത്ത വോയിസ് കോളുകൾക്കൊപ്പം 2GB ഡാറ്റയും 100 എസ്എംഎസും നൽകുന്നതാണ് പ്ലാൻ. 5G നെറ്റ് വർക്ക് ലഭിക്കുന്ന ഇടങ്ങളിൽ പരിധികളില്ലാതെ ഇന്റർനെറ്റ് ആസ്വദിക്കാൻ കഴിയുന്നുവെന്നതാണ് ഈ പ്ലാനിന്റെ ഏറ്റവും നല്ല പ്രത്യേകത. ജിയോ HOTSTAR സബ്സ്ക്രിപ്ഷൻ ലഭിക്കുന്നതിനോടൊപ്പം 18 നും 25 നും ഇടയിൽ പ്രായമുള്ളവർക്ക് ഗൂഗിൾ ജെമിനിയുടെ 18 മാസത്തെ പ്രോ പ്ലാനും ഇതിലൂടെ വരിക്കാർക്ക് ലഭിക്കും. 84 ദിവസമാണ് വാലിഡിറ്റി.
സാധാരണ ജിയോ യൂസേഴ്സിനുള്ളതാണ് ഈ പോപ്പുലർ പ്ലാനുകൾ. ജിയോ ഭാരത് ഉപഭോക്താക്കൾക്കും ജിയോ ഫോൺ ഉപഭോക്താക്കൾക്കും തുച്ഛമായ ചിലവുകളുള്ള പ്ലാനുകളും ജിയോ ഒരുക്കിയിട്ടുണ്ട്.
















