Food Lifestyle

ഹൽവ കഴിക്കാനായി കാത്തിരിക്കേണ്ട, ഒരു കപ്പ് തേങ്ങ ഉണ്ടെങ്കിൽ വീട്ടിൽ തയ്യാറാക്കാം

ൽവയെന്ന് കേൾക്കുമ്പോൾ തന്നെ ചിലരുടെയെങ്കിലും നാവുകളിൽ രുചിയൂറിയിട്ടുണ്ടാകും. വ്യത്യസ്ത രുചികളിലും നിറങ്ങളിലും ലഭ്യമായ ഹൽവകൾ ആഘോഷവേളകളിൽ ഒഴിച്ചു കൂടാനാവാത്തതാണ്. കഴിക്കാൻ കൊതി തോന്നുന്ന സമയത്ത് പലരും പായ്ക്കറ്റ് ഹൽവകളെയാണ് ആശ്രയിക്കുന്നത്. എന്നാൽ കടകളിൽ നിന്നും വാങ്ങുന്ന ഹൽവയിൽ മായം കലർന്നിട്ടുണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ, അവ അമിതമായി കഴിക്കുന്നത് ഒഴിവാക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്.

ഇനി കടയിൽനിന്നും ഹൽവ വാങ്ങുന്നതിനെക്കുറിച്ച് ചിന്തിക്കുന്നതിനുപകരം വീട്ടിൽ തയ്യാറാക്കാൻ ശ്രമിച്ചു നോക്കുക. വളരെ കുറച്ച് ചേരുവകൾ ഉപയോഗിച്ച് മിനിറ്റുകൾക്കുള്ളിൽ അവ തയ്യാറാക്കാൻ സാധിക്കും. തേങ്ങ ഹൽവ അത്തരത്തിലൊന്നാണ്. വരുൺ തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് തേങ്ങ ഹൽവ തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്.

ചേരുവകൾ

തേങ്ങാപ്പാൽ- 1 കപ്പ്
കോൺഫ്ലോർ- 2 ടേബിൾസ്പൂൺ
വെള്ളം- 1/4 കപ്പ്
പഞ്ചസാര- 3/4 കപ്പ്
നെയ്യ്- 2 ടേബിൾസ്പൂൺ
കശുവണ്ടി- 10

തയ്യാറാക്കുന്ന വിധം

കോൺഫ്ലോറിലേയ്ക്ക് കാൽ കപ്പ് വെള്ളം ഒഴിച്ചിളക്കാം. ഇതിലേയ്ക്ക് തേങ്ങാപ്പാൽ ഒഴിച്ച് യോജിപ്പിക്കുക. പാൻ അടുപ്പിൽ വെച്ച് ഒരു സ്പൂൺ നെയ്യ് ഒഴിച്ചു ചൂടാക്കി അൽപ്പം അണ്ടിപരിപ്പ് ചേർത്തു വറുക്കാം. തേങ്ങാപ്പാൽ കോൺഫ്ലോറിൽ ചേർത്തിളക്കിയത് ഇതിലേയ്ക്ക് ഒഴിക്കാം. വെള്ളം വറ്റി വരുമ്പോൾ ഒരു കപ്പ് പഞ്ചസാരയും അൽപ്പം നെയ്യും കൂടി ചേർത്തിളക്കുക. കട്ടിയായി വരുമ്പോൾ അടുപ്പിൽ നിന്നും മാറ്റാം.

Related Posts