ചായയ്ക്കൊപ്പം നല്ല എരിവുള്ള മിക്സ്ചർ നല്ല കോമ്പിനേഷനാണ്. സാധാരണയായി പലരും പായ്ക്കറ്റ് മിക്സ്ചറുകളാണ് വാങ്ങി കഴിക്കുനനത്. എന്നാൽ, ഇനി അവ കഴിക്കാൻ കൊതി തോന്നുമ്പോൾ കടയിലേക്ക് ഓടേണ്ട. കടയിൽ നിന്നും വാങ്ങുന്ന മിക്സചർ വീട്ടിൽ തയ്യാറാക്കാം. അതിനായി മാവ് കുഴച്ച് കൈ വേദനിക്കുകയേ വേണ്ട. കുറച്ച് അവലും, കടലപരിപ്പും, നിലക്കടലയും, മധുരത്തിനനുസരിച്ച് പഞ്ചസാരയും ഉണ്ടെങ്കിൽ മിക്സചറും ഇനി ഹെൽത്തിയായി കഴിക്കാം.
ചേരുവകൾ
വെളിച്ചെണ്ണ
അവൽ
നിലക്കടല
കടലപരിപ്പ്
പഞ്ചസാര
ഏലയ്ക്കപ്പൊടി
തയ്യാറാക്കുന്ന വിധം
അടികട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വെച്ച് വെളിച്ചെണ്ണയൊഴിച്ചു ചൂടാക്കാം. അതിലേയ്ക്ക് ആവശ്യത്തിന് അവൽ ചേർത്ത് വറുത്തു മാറ്റാം. അതേ എണ്ണയിൽ തന്നെ നിലക്കടലയും, കടലപരിപ്പും വറുത്തെടുക്കാം. വറുത്ത അവലിലേയ്ക്ക് നിലക്കടലയും കടലപരിപ്പും ചേർക്കാം.മധുരത്തിനനുസരിച്ച് പഞ്ചസാര പൊടിച്ചെടുക്കാം. അവലിലേയ്ക്ക് പഞ്ചസാര പൊടിച്ചതും, ഒരു നുള്ള് ഏലയ്ക്കപ്പൊടിയും ചേർത്തിളക്കാം. ആവശ്യനുസരണം കഴിച്ചശേഷം ബാക്കിയുള്ളവ നനവില്ലാത്ത പാത്രത്തിൽ ഏറെ നാൾ സൂക്ഷിച്ചു വെയ്ക്കാം.
















