Homepage Featured Lifestyle Tech

പ്രതിസന്ധി ഘട്ടങ്ങളിൽ തത്സമയ ദൃശ്യങ്ങൾ സ്ട്രീം ചെയ്യും; പുതിയ സുരക്ഷാ ഫീച്ചറുമായി ഗൂഗിൾ

ഗൂഗിൾ ആൻഡ്രോയ്‌ഡ് ഉപയോക്താക്കൾക്കായി പുതിയ ഫീച്ചർ പുറത്തിറക്കി. പ്രതിസന്ധി ഘട്ടങ്ങളിൽ തത്സമയ ദൃശ്യങ്ങൾ സ്ട്രീം ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ആൻഡ്രോയ്‌ഡ് എമർജൻസി ലൈവ് വീഡിയോ (Android Emergency Live Video) എന്ന പുതിയ സുരക്ഷാ ഫീച്ചറാണ് ഗൂഗിൾ പുറത്തിറക്കിയത്. വാഹനാപകടങ്ങൾ, തീപിടുത്തങ്ങൾ ഉൾപ്പെടെയുള്ള മെഡിക്കൽ അടിയന്തിരഘട്ടങ്ങളിൽ രക്ഷാപ്രവര്‍ത്തകര്‍ക്ക് വ്യക്തമായ അവബോധം നല്‍കാന്‍ ഈ ഗൂഗിള്‍ ഫീച്ചറിലൂടെയാവും.

നിങ്ങളുടെ സ്‍മാർട്ട്‌ഫോൺ ആൻഡ്രോയ്‌ഡ് 8 അല്ലെങ്കിൽ അതിന് ശേഷമുള്ള പതിപ്പിൽ പ്രവർത്തിക്കുന്നതാണെങ്കിൽ, ഈ ഫീച്ചർ പ്രവർത്തിക്കും. തുടക്കത്തിൽ യുഎസ്, ജർമ്മനി, മെക്‌സിക്കോയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളില്‍ ഈ ഫീച്ചര്‍ ഗൂഗിൾ ആദ്യം പുറത്തിറക്കും. എങ്കിലും ഇന്ത്യ ഉൾപ്പെടെ ലോകമെമ്പാടുമുള്ള ഉപയോക്താക്കൾക്ക് ഉടൻ ലഭ്യമാകാനിരിക്കുന്ന സവിശേഷതകളാണിത്.

എന്താണ് ആൻഡ്രോയ്‌ഡ് എമർജൻസി ലൈവ് വീഡിയോ

ഇത് ഉപയോഗിക്കാൻ നിങ്ങളുടെ ഫോണിന്‍റെ സെറ്റിംഗ്‍സുകൾ ഓണാക്കുകയൊന്നും വേണ്ട. ഒരു പ്രതിസന്ധിഘട്ടത്തില്‍ നിങ്ങൾ പൊലീസ്, ആംബുലൻസ് അല്ലെങ്കിൽ അഗ്നിശമന സേനയിലേക്ക് ഒരു അടിയന്തര കോൾ ചെയ്യുമ്പോൾ, സ്ഥലത്തുള്ള ഉദ്യോഗസ്ഥന് നിങ്ങൾക്ക് ഒരു വീഡിയോ റിക്വസ്റ്റ് അയയ്ക്കാൻ കഴിയും. റിക്വസ്റ്റ് അംഗീകരിച്ചാൽ നിങ്ങളുടെ മൊബൈല്‍ ക്യാമറ ഒറ്റ ടാപ്പിൽ ഓണാകും. രക്ഷാപ്രവർത്തകർക്ക് ദൃശ്യങ്ങളിലൂടെ നിങ്ങളുടെ അവസ്ഥ നേരിട്ട് കാണാൻ ഇതിലൂടെയാകും. നിങ്ങൾക്ക് ഏതുതരം വൈദ്യസഹായവും രക്ഷാ ഉപകരണങ്ങളുമാണ് ആവശ്യമെന്ന് ഇതിലൂടെ എളുപ്പം മനസിലാക്കാന്‍ കഴിയും.

ഗൂഗിൾ പിക്‌സൽ ഫോണുകളിൽ ഇതിനകം തന്നെ 45 മിനിറ്റ് ദൈർഘ്യം വരെയുള്ള വീഡിയോ റെക്കോർഡ് ചെയ്‌ത് കോൺടാക്റ്റുകൾക്ക് അയയ്ക്കുന്ന ഒരു അടിയന്തര റെക്കോർഡിംഗ് സവിശേഷത ഉണ്ടെങ്കിലും, ഈ പുതിയ സവിശേഷത അതിനേക്കാള്‍ മികവുറ്റതാണ്. കാരണം, ഇത് ദൃശ്യങ്ങള്‍ റെക്കോർഡ് ചെയ്യുക മാത്രമല്ല ലൈവ് സ്ട്രീമുകൾ നടത്തുകയും ചെയ്യുന്നു.

Related Posts