കണ്ണാടികള്‍കൊണ്ട് അലങ്കരിച്ച ഒരു കൊട്ടാരം വിവിധ നിറങ്ങളിലും രൂപത്തിലുമുള്ള കണ്ണാടികള്‍ പതിച്ച ജനാലകളും, ചുവരുകളും. സൂര്യ കിരണങ്ങൾ പതിയുമ്പോൾ കണ്ണിന് മനോഹരമായ കാഴ്ച. നക്ഷത്രങ്ങളെ നോക്കി ഉറങ്ങാൻ ആഗ്രഹിച്ചിരുന്ന തന്റെ രാജ്ഞിയെ പ്രീതിപ്പെടുത്താൻ രാജാവ് മാൻ സിംഗ് നിർമ്മിച്ചതാണ് ഈ കണ്ണാടികളുടെ കൊട്ടാരം. കാരണം പണ്ട് കാലങ്ങളിൽ സ്ത്രീകൾക്ക് രാത്രി കാലങ്ങളിൽ തുറന്ന സ്ഥലങ്ങളിൽ യാത്ര ചെയ്യാനോ, നക്ഷത്രങ്ങളെ കണ്ടു ഉറങ്ങാനോ അനുവാദം ഇല്ലായിരുന്നു.
രണ്ട് മെഴുകുതിരികൾ മാത്രം മതിയാകും, മുഴുവൻ കൊട്ടാരവും തിളങ്ങാനും പ്രകാശിക്കാനും. ജയ്പൂരിന്റെ പൈതൃകSത്തിലെ തിളങ്ങുന്ന വജ്രം എന്നാണ് ശീഷ് മഹലിനെ വിശേഷിപ്പിക്കുന്നത്. സൗന്ദര്യവത്കരണം എന്നതിലുപരി, തണുപ്പിനെ ചെറുക്കാനുള്ള ഒരു മാർഗ്ഗം കൂടിയായാണ് ശീഷ് മഹൽ നിർമിച്ചിരിക്കുന്നത്. വിളക്കുകാലുകളിൽ കുത്തി നിർത്തിയ ദീപങ്ങളിൽ നിന്ന് ചൂട് അകത്തെ കണ്ണാടികളിൽ പ്രതിഫലിച്ച് മഹലിനു ഉള്ളിലാകെ ചൂടു പരക്കുന്നു.
ജയ്പൂരിലെ ഏറ്റവും മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങളി ലൊന്നാണ് ആംബർ കോട്ടയിലെ ശീഷ് മഹൽ. ജയ്പൂർ-ഡൽഹി ഹൈവേയിൽ സ്ഥിതി ചെയ്യുന്ന ഇത് ജയ്പൂർ നഗരത്തിൽ നിന്ന് 11 കിലോമീറ്റർ മാത്രം അകലെയാണ്. ഒരു മെഴുകുതിരി കത്തിച്ചു വച്ചാൽ രാത്രിയിലെ ആകാശത്തിന്റെ പ്രതീതി ലഭിക്കുന്ന ഒരു ഗ്ലാസ് ഹൗസ് നിർമ്മിക്കാൻ രാജാവ് മാൻ സിംഗ് വാസ്തുശില്പിയോട് ആവശ്യപ്പെടുകയായിയുന്നു. 1600-കളിൽ ആരംഭിച്ച മഹലിന്റെ നിർമ്മാണം 1727-ലാണ് പൂർത്തിയായത്.
ചുവന്ന മണൽക്കല്ല്, വെളുത്ത മാർബിൾ, സങ്കീർണ്ണമായ മൊസൈക്കുകൾ, വിലയേറിയ രത്നങ്ങൾ, ബെൽജിയത്തിൽ നിന്ന് ഇറക്കുമതി ചെയ്ത ഗ്ലാസ് എന്നിവ ഉപയോഗിച്ചാണ് കൊട്ടാരം നിർമിച്ചത്. കണ്ണാടികളും നിറമുള്ള ഗ്ലാസുകളും കൊണ്ട് ചുവരുകളും മേൽക്കൂരകളും അലങ്കരിച്ചു. ശീഷ് മഹലിന്റെ സൗന്ദര്യം സംരക്ഷിക്കുന്നതിനും കേടുപാടുകൾ ഉണ്ടാകാതിരിക്കാനും മഹലിനുള്ളിലേക്ക് നി ലവിൽ സന്ദർശകർക്ക് പ്രവേശനം ഇല്ല. പുറത്തു നിന്ന് കൊട്ടാരത്തിന്റെ ഭംഗി ആസ്വദിക്കാൻ മാത്രമേ അനുവാദമുള്ളൂ.
ജയ്പൂരിൽ നിന്ന് വിമാനം, ബസ്, ട്രെയിൻ അല്ലെങ്കിൽ സ്വകാര്യ കാർ വഴി എളുപ്പത്തിൽ ഇവിടെ എത്തിച്ചേരാം. ജയ്ഗഡ് കോട്ട , ആമേർ കോട്ട, പന്ന മീന കാ കുണ്ഡ് അനോഖി മ്യൂസിയം ഓഫ് ഹാൻഡ് പ്രിന്റിങ്, എലിഫന്റാസ്റ്റിക്, ഗോവിന്ദ് ദേവ് ജി ക്ഷേത്രം, ജന്തർ മന്തർ ഒബ്സർവേറ്ററി ഹവാ മഹൽ, സിറ്റി പാലസ്,
സർഗസുലി ടവർ, ജോഹാരി ബസാർ, സഞ്ജയ് ശർമ്മ മ്യൂസിയം എന്നിവയും ഇവിടുത്തെ പ്രധാന ആകർഷണങ്ങളാണ്.