Lifestyle Travel

ഹനുമാനെ തോൽപ്പിച്ച അനങ്ങൻ മല; പാലക്കാടിന്റെ സ്വകാര്യ അഹങ്കാരം

പാലക്കാട്ടുകാരുടെ സ്വകാര്യ അഹങ്കാരമാണ് അനങ്ങൻമല. നിറ‍ഞ്ഞു നിൽക്കുന്ന പച്ചപ്പിന പ്പുറത്തെ കരിമ്പാറക്കൂട്ടം. ദൂരെ നിന്ന് നോക്കിയാൽ കണ്ണെത്താദൂരത്തോളം നീണ്ടു കിടക്കുന്ന അനങ്ങന്‍മലയ്ക്കും കൂനൻ മലയ്ക്കും ഇടയിലായി അരുവിയും വെള്ളച്ചാട്ടവും കാണാം. മനോഹരമായ ഭൂപ്രകൃതി, പാറക്കെട്ടുകൾ, മികച്ച അന്തരീക്ഷം, തണുത്ത കാറ്റ് എന്നിങ്ങനെ സഞ്ചാരികളെ പിടിച്ചുനിർത്തുന്ന പല കാര്യങ്ങളും അനങ്ങാൻ മലയിൽ ഉണ്ട്.തിരക്കില്ലാത്ത വൈകുന്നേരങ്ങളിൽ ചെലവഴിക്കാൻ പറ്റുന്ന പാലക്കാട്ടെ പ്രധാന സ്ഥലങ്ങളിലൊന്നാണ് അനങ്ങൻമല. 

ഒറ്റപ്പാലം-ചെർപ്പുളശ്ശേരി റോഡിൽ കീഴൂരിലാണ് അങ്ങന്മലയിലെ വനം വകുപ്പിന്റെ ഇക്കോ ടൂറിസം കേന്ദ്രമുള്ളത്. ഒറ്റപ്പാലത്തു നിന്ന് 11 കിലോമീറ്ററും ചെർപ്പുളശ്ശേരിയിൽനിന്ന് ഏഴുകിലോമീറ്ററുമാണ്  ഇവിടേക്കുള്ള ദൂരം. അനങ്ങൻമലയിലേക്കുള്ള വഴി കയറിയാൽ പിന്നെ മനോഹരമായ ഒരു കവാടമാണ്. തുടർന്ന്. എത്തുന്നത് രണ്ട് മലകൾക്കിടയിൽ ഒരുക്കിയിട്ടുള്ള ഇക്കോ ടൂറിസം കേന്ദ്ര ത്തിലേക്കാണ്. 

ഇരുമലകളെയും ബന്ധിപ്പിച്ചുള്ള പാലമാണ് ഇവിടത്തെ പ്രധാന ആകർഷണം. പാലത്തിൽ കയറി നിന്നാൽ കാണാവുന്ന വെള്ളച്ചാട്ടവും ഇവിടുത്തെ പ്രധാന ആകർഷണമാണ്. അനങ്ങൻമലയിലേക്ക്  കയറാൻ പടികളും കൈവരികളും നിർമിച്ചിട്ടുണ്ട്. മലയുടെ മുകളിൽ എത്തിയാൽ കൂണുകളുടെ രൂപത്തിലുള്ള ഇരിപ്പിടങ്ങളുമുണ്ട്. ഇവിടെ ഇരുന്നു സൂര്യാസ്തമയം ഉൾപ്പടെ കാണാനാകും. കുട്ടികൾക്കുള്ള പാർക്കും ഇവിടെ ഉണ്ട്.  രാവിലെ 9.30 മുതൽ ആണ് പ്രവേശനം. 

സാഹസിക്കത ഇഷ്ടപെടുന്നവർക്ക് റോക്ക് ക്ലൈംബിങ്ങിന് പറ്റിയ പ്രദേശം കൂടിയാണിത്. മലയുടെ മുകളിലേക്കു പോകാൻ ട്രെക്കിങ് ഏർപ്പെടുത്തിയിട്ടുണ്ട്. നാലു പേരടങ്ങുന്ന സംഘത്തിന് 250 രൂപയാണ് ഫീസ്.  മലയുടെ മുകളിൽ നിന്നും നോക്കിയാൽ വള്ളുവനാടൻ ഗ്രാമഭംഗി ആസ്വദിക്കാം. പച്ചവിരിച്ച നെൽ പാടങ്ങളും, ഭാരത പുഴയും കാണാം.

അനങ്ങൻ മല എന്ന പേരിനു പിന്നിൽ  ഒരു കഥയുണ്ട്. രാമ രാവണ യുദ്ധത്തിൽ ഇന്ദ്രജിത്തിന്റെ ആയുധം ഏറ്റ് ബോധം നഷ്ടപെട്ട ലക്ഷ്മണനെ ഉണർത്താൻ ഹനുമാൻ മൃതസഞ്ജീവനിയുമായി വരുമ്പോൾ, ദ്രോണഗിരി പർവതത്തിന്റെ ഒരുഭാഗം അടർന്നുവീണു. ഹനുമാൻ എത്ര കിണഞ്ഞു ശ്രമിച്ചിട്ടും മല അനങ്ങിയില്ല. അങ്ങനെയാണ് മലക്ക് അനങ്ങൻമല എന്ന പേര് വന്നത്. 

ഒറ്റപ്പാലം താലൂക്കിൽ മൂന്ന് പഞ്ചായത്തുകളിലായി 2500 കിലോമീറ്റർ വിസ്തൃതി യിലാണ് അനങ്ങൻ മലയുള്ളത്. കൂടാതെ പണിക്കര്‍കുന്നും ചെറുവെള്ളച്ചാട്ടവും കീഴൂരിലെ നീർപ്പാലവും ഇവിടെ എത്തുന്ന സഞ്ചാരികൾ മറക്കാതെ കാണേണ്ട ഇടങ്ങൾ ആണ്. പാലക്കാട് നിന്ന് 45 കിലോമീറ്ററും ഒറ്റപ്പാലത്തു നിന്ന് 11 കിലോമീറ്ററും അകലെയാണ് അനങ്ങൻമല ഇക്കോ ടൂറിസം കേന്ദ്രം. ഒറ്റപ്പാലം ഫോറസ്റ്റ് റേഞ്ചിന്‍റെ കീഴിലാണ് അനങ്ങൻമല യുള്ളത്.

Related Posts