ജയ്പൂർ: നവംബർ 21 ന് തായ്‌ലൻഡിൽ നടക്കാനിരിക്കുന്ന മിസ്സ് യൂണിവേഴ്‌സ് 2025 മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് രാജസ്ഥാൻ സുന്ദരി മണിക വിശ്വകർമ. ജയ്പൂരിൽ നടന്ന മിസ്സ് യൂണിവേഴ്‌സ് ഇന്ത്യ 2025 ഗ്രാൻഡ് ഫിനാലെയിൽ വിജയിച്ചാണ് മണിക യോഗ്യത നേടിയത്. 2025 നവംബറിൽ തായ്‌ലൻഡിൽ നടക്കുന്ന 74-ാമത് മിസ്സ് യൂണിവേഴ്‌സ് മത്സരത്തിൽ മണിക വിശ്വകർമ്മ ഇന്ത്യയെ പ്രതിനിധീകരിക്കും
തിങ്കളാഴ്ച രാത്രി ജയ്പൂരിൽ നടന്ന മത്സരത്തിൽ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 48 മത്സരാർത്ഥികൾ കിരീടത്തിനായി പോരാടി. ഉത്തര്‍പ്രദേശ് സ്വദേശിനി തന്യ ശര്‍മ്മ ആദ്യ റണ്ണറപ്പായി. ഹരിയാന സ്വദേശികളായ മേഹക് ദിംഗ്ര, അമിഷി കൗഷിക് എന്നിവര്‍ രണ്ടും മൂന്നും റണ്ണര്‍ അപ്പുകളായി തെരഞ്ഞെടുക്കപ്പെട്ടു. ഗ്ലാമാനന്ദ് ഗ്രൂപ്പും കെ സെറ സെറ ബോക്സ് ഓഫീസും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്.
എല്ലാ കേന്ദ്രഭരണപ്രദേശങ്ങളിൽ നിന്നും ഉൾപ്പെടെ 54 മത്സരാർത്ഥികൾ ഉണ്ടായിരുന്നു. 2024 ലെ മിസ് യൂണിവേഴ്സ് ഇന്ത്യയായ റിയ സിംഗ പുതിയ വിജയിയെ കിരീടധാരണം ചെയ്തു. 2021-ലെ ഹർനാസ് സന്ധുവിന്റെ മിസ്സ് യൂണിവേഴ്സ് വിജയത്തിന് ശേഷം, മത്സരത്തിൽ ദേശീയ ശ്രദ്ധ വർദ്ധിച്ചു. ഇത് സൗന്ദര്യ നിലവാരത്തെയും അവരുടെ സാമൂഹിക സന്ദേശങ്ങളെയും കുറിച്ചുള്ള ചർച്ചകൾക്ക് തുടക്കമിട്ടു.
















