Kerala Lead News

ഓപ്പറേഷൻ നുംഖോര്‍: ദുൽഖറിന്റെ വാഹനം കണ്ടെത്തി, രേഖകളിൽ ഫസ്റ്റ് ഓണർ ഇന്ത്യൻ ആര്‍മി

കൊച്ചി: ഓപ്പറേഷൻ നുംഖോറിന്റെ ഭാ​ഗമായി നടത്തിയ പരിശോധനയിൽ നടൻ ദുൽഖർ സൽമാന്‍റെ ഉടമസ്ഥതയിലുള്ള വാഹനം കണ്ടെത്തി. ധൽഖറിന്റെ കൊച്ചിയിലെ ഫ്ലാറ്റിൽ നിന്നാണ് നിസാൻ പട്രോൾ കാര്‍ കസ്റ്റംസ് കണ്ടെത്തിയത്. വാഹനത്തിന്റെ രേഖകൾ പരിശോധിച്ചപ്പോൾ ഫസ്റ്റ് ഓണര്‍ ഇന്ത്യൻ ആര്‍മി എന്നാണ് രേഖപ്പെടുത്തിയിയരിക്കുന്നത്.

രേഖകൾ പ്രകാരം ദുൽഖര്‍ വാഹനം വാങ്ങിയിരിക്കുന്നത് ഹിമാചൽ സ്വദേശിയിൽ നിന്നാണ്. ദുൽഖറിന്‍റെ രണ്ട് ലാൻഡ് റോവർ, രണ്ട് നിസാൻ പട്രോൾ എന്നീ വാഹനങ്ങളാണ് കസ്റ്റംസിന്‍റെ സംശയനിഴലിലുള്ളത്. നേരത്തെ തന്നെ അവയിൽ ഒരു ലാന്‍ഡ് റോവര്‍ പിടിച്ചെടുത്തിരുന്നു. ലിസ്റ്റിലുള്ള രണ്ട് നിസാൻ പട്രോള്‍ കാറുകളിൽ ഒന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞു ദിവസം നടത്തിയ പരിശോധനയിൽ തന്റെ വാഹനം കസ്റ്റംസ് പിടിച്ചെടുത്ത നടപടി ചോദ്യം ചെയ്ത് ദുൽഖർ സൽമാൻ ഇന്നലെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിനിടെയാണ് വീണ്ടും ദുൽഖറിന്‍റെ ഉടമസ്ഥതയിലുള്ള ഒരു വാഹനെ കൂടി കസ്റ്റംസ് കണ്ടെത്തിയത്.

Related Posts