ഇസ്ലാമാബാദ്: ഷെഹബാസ് ഷെരീഫ് സർക്കാരിനെതിരെ പാക് അധീന കാശ്മീരിൽ നടക്കുന്ന പ്രക്ഷോഭത്തിനു നേരെ വെടിവെപ്പ്. അവാമി ആക്ഷൻ കമ്മിറ്റിയിലെ സാധാരണക്കാർക്കു നേരെയാണ് പാക്കിസ്ഥാൻ സൈന്യവും ഐഎസ്ഐ പിന്തുണയുള്ള മുസ്ലീം കോൺഫെറൻസും വെടിവെപ്പ് നടത്തിയത്. രണ്ടു പേരുടെ മരണത്തിനിടയാക്കിയ പ്രക്ഷോഭത്തിൽ 22 പേർക്ക് ഗുരുതരമായി പരിക്കേറ്റു. പ്രദേശത്ത് ഇന്റർനെറ്റ് കണക്ഷൻ വിച്ഛേദിച്ചു.
വെടിവെപ്പിന്റെ വീഡിയോ ദൃശ്യങ്ങൾ പാക്കിസ്ഥാൻ മാധ്യമങ്ങൾ പുറത്തുവിട്ടു. പ്രക്ഷോഭകാരികൾക്ക് നേരെ തുടർച്ചയായി വെടിവയ്പ്പ് നടത്തുന്ന വിഡിയോയാണ് പുറത്തുവന്നത്. പാക്കിസ്ഥാൻ പതാക വീശി പ്രവർത്തകർ തങ്ങളുടെ പ്രതിഷേധം പ്രകടിപ്പിക്കുന്നതും വീഡിയോയിൽ കാണാം. ഇസ്ലാമാബാദിൽ നിന്ന് ആയിരത്തോളം സൈനികരെക്കൂടി പ്രദേശത്തേക്ക് എത്തിക്കുമെന്നാണ് റിപ്പോർട്ടുകൾ.
വർഷങ്ങളായി നിഷേധിക്കപ്പെട്ട നീതിക്കും മൗലികാവകാശങ്ങൾക്കും വേണ്ടിയാണ് പ്രക്ഷോഭമെന്നാണ് അവാമി ആക്ഷൻ കമ്മിറ്റിയുടെ നിലപാട്. ജനങ്ങളുടെ ക്ഷമ നശിച്ചെന്നും പ്ലാൻ എ ആയ പണിമുടക്ക് മാത്രമല്ല മറ്റു മാർഗങ്ങളിലേക്ക് കടക്കാൻ തങ്ങൾക്ക് പദ്ധതിയുണ്ടെന്നും അവാമി ആക്ഷൻ കമ്മിറ്റി നേതാവ് ഷൗക്കത്ത് നവാസ് മിർ പറഞ്ഞു.
പാക്കിസ്ഥാനിൽ താമസിക്കുന്ന കശ്മീരി അഭയാർഥികൾക്ക് പാക് അധിനിവേശ കശ്മീരിലെ നിയമസഭയിൽ നീക്കിവെച്ച 12 സീറ്റുകൾ നിർത്തലാക്കണം എന്നാണ് പ്രക്ഷോഭകാരികൾ ആവശ്യപ്പെടുന്നത്. ഇതുകൂടാതെ സബ്സിഡി നിരക്കിൽ ധാന്യം, ന്യായമായ നിരക്കിൽ വൈദ്യുതി, സർക്കാരിന്റെ വാഗ്ദാനങ്ങൾ നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾക്കായാണ് പ്രക്ഷോഭം
















