Homepage Featured India News

ലൈം​ഗിക ആരോപണകേസ്; ചൈതന്യാനന്ദ സരസ്വതിക്കെതിരെ കൂടുതൽ തെളിവുകൾ, അയച്ച അശ്ലീല മെസ്സേജുകൾ കണ്ടെത്തി

ഡൽഹി: ലൈം​ഗിക ആരോപണകേസിൽ അറസ്റ്റിലായ ആൾദൈവം ചൈതന്യാനന്ദ സരസ്വതിക്കെതിരെ കൂടുതൽ തെളിവുകൾ നിരത്തി അന്വേഷണ സംഘം. ഞാറാഴ്ച അറസ്റ്റിലായ ചൈതന്യാനന്ദയെ ചോദ്യം ചെയ്യലിനായി ഡൽഹി കോടതി അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടിരുന്നു. തുടർന്ന് ഇയാളുടെ ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കി. നിരവധി സ്ത്രീകൾക്ക് ലൈം​ഗിക ചുവയോടെ ഇയാൾ അയച്ച സന്ദേശങ്ങൾ കണ്ടെത്തി. വാട്ട്‌സ്ആപ്പ് സന്ദേശങ്ങളുടെ സ്ക്രീൻഷോട്ടുകളാണ് കണ്ടെത്തിയത്.

മൈ ഡിയർ ബേബി ഡോൾ, എന്നും എനിക്കൊപ്പം ഉറങ്ങാൻ വരുമോ തുടങ്ങിയതാണ് ഇയാളുടേതായി പുറത്തുവന്ന ലൈം​ഗിക അതിപ്രസരം നിറഞ്ഞ സന്ദേശങ്ങൾ. പെൺകുട്ടികൾ തന്നെയാണ് അന്വേഷണ സംഘത്തിന് ഈ ചാറ്റുകൾ കൈമാറിയത്. ചൈതന്യാനന്ദയെയും അയാളുടെ സഹായികളായ വനിതകളേയും പൊലീസ് അയാളുടെ സ്ഥാപനത്തിലേക്ക് എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. അന്വേഷണത്തിലെ കണ്ടെത്തലുകളെക്കുറിച്ച് പോലീസ് ഇതുവരെ മാധ്യമങ്ങളോട് പ്രതികരിച്ചിട്ടില്ല. നിത്യാനന്ദ സരസ്വതി അന്വേഷണത്തിൽ സഹകരിക്കുന്നില്ലെന്നും ചോദ്യം ചെയ്യുന്നവരെ തെറ്റിദ്ധരിപ്പിക്കാൻ പലതവണ ശ്രമിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറയുന്നു.

ചൈതന്യാനന്ദ സരസ്വതി സ്ത്രീകളുടെയും ജീവനക്കാരുടെയും ഫോട്ടോകൾ രഹസ്യമായി ചിത്രീകരിച്ചതായും, അശ്ലീല സംഭാഷണങ്ങളിൽ ഏർപ്പെട്ടതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സിസിടിവി മോണിറ്ററിംഗ് ആപ്പ് വഴി ഇയാൾ വിദ്യാർത്ഥികളെ നിരീക്ഷിച്ചതായും പോലീസ് പറയുന്നു. ദിവസങ്ങളോളം ഒളിവിൽ കഴിഞ്ഞതിന് ശേഷം ആഗ്രയിൽ നിന്നാണ്
ഇയാളെ അറസ്റ്റ് ചെയ്തത്. മൂന്ന് വനിതാ സഹായികളേയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പരാതിക്കാരായ പെൺകുട്ടികളെ ഇവർ ഭീഷണിപ്പെടുത്തിയെന്നും അശ്ലീല സന്ദേശങ്ങൾ നശിപ്പിക്കാൻ നിർബന്ധിച്ചതായും അന്വേഷണ സംഘം കണ്ടെത്തി.

Related Posts