മുംബൈ: ഇന്ത്യൻ സ്കൗട്ട് സീരീസിൽ പുതിയ താരങ്ങളെത്തി. പുതിയ എട്ട് മോഡലുകളുമായിട്ടാണ് ഇന്ത്യൻ മോട്ടോർസൈക്കിൾ ഇത്തവണ എത്തിയിരിക്കുന്നത്. 13 ലക്ഷം രൂപയാണ് പ്രാരംഭ എക്സ്-ഷോറൂം വില. 2025 ഇന്ത്യൻ സ്കൗട്ട് ശ്രേണിയിൽ സ്കൗട്ട് സിക്സ്റ്റി ലൈനപ്പിന് കീഴിലുള്ള മൂന്ന് മോഡലുകളും സ്കൗട്ട് ക്ലാസിക് ലൈനപ്പിന് കീഴിലുള്ള അഞ്ച് മോഡലുകളും ഉൾപ്പെടുന്നു. ഇന്ത്യൻ ബൈക്കുകളുടെ നിരയിലെ ‘എൻട്രി ലെവൽ’ ബൈക്കുകളാണെങ്കിലും സ്കൗട്ട് സിക്സ്റ്റി മോഡലുകളിൽ 5-സ്പീഡ് ഗിയർബോക്സ് ആണ് ഉൾപെടുത്തിട്ടിരിക്കുന്നത്.
സ്കൗട്ട് സിക്സ്റ്റി ലൈനപ്പിൽ 999 സിസി എഞ്ചിനാണുള്ളത്. ഈ എഞ്ചിൻ ഉപയോഗിച്ച് കമ്പനി നിരവധി മോഡലുകൾ പുറത്തിറക്കിയിട്ടുണ്ട്. ഇതിൽ സ്കൗട്ട് സിക്സ്റ്റി ക്ലാസിക്, സ്കൗട്ട് സിക്സ്റ്റി ബോബർ, സ്പോർട്ട് സ്കൗട്ട് സിക്സ്റ്റി തുടങ്ങിയ മോഡലുകളും ഉൾപ്പെടുന്നു. 1250 സിസി എഞ്ചിനുള്ള ഫ്ലാഗ്ഷിപ്പ് സ്കൗട്ട് നിരയിൽ സ്കൗട്ട് ക്ലാസിക്, സ്കൗട്ട് ബോബർ, സ്പോർട്ട് സ്കൗട്ട്, സൂപ്പർ സ്കൗട്ട്, 101 സ്കൗട്ട് തുടങ്ങിയ മോഡലുകൾ ഉൾപ്പെടുന്നു.

സ്കൗട്ട് സിക്സ്റ്റി മോഡലുകളെക്കുറിച്ച് പറയുകയാണെങ്കിൽ, ഇതിനൊപ്പം വരുന്ന 999 സിസി സ്പീഡ്പ്ലസ് വി-ട്വിൻ ലിക്വിഡ്-കൂൾഡ് എഞ്ചിൻ 85 ബിഎച്ച്പി പവറും 87 എൻഎം ടോർക്കും ഉത്പാദിപ്പിക്കും. അതേസമയം, ഫ്ലാഗ്ഷിപ്പ് സ്കൗട്ട് മോഡലുകളിൽ വരുന്ന 1250 സിസി സ്പീഡ് പ്ലസ് വി-ട്വിൻ എഞ്ചിൻ 1250 ബിഎച്ച്പി പവറും 108 എൻഎം ടോർക്കും ഉത്പാദിപ്പിക്കാൻ പ്രാപ്തമാണ്. 101 സ്കൗട്ട് പതിപ്പ് 111 ബിഎച്ച്പി പവറും 109 എൻഎം ടോർക്കും ഉത്പാദിപ്പിക്കാൻ സാധിക്കും. എല്ലാ എഞ്ചിനുകളിലും 6-സ്പീഡ് ഗിയർബോക്സ് ഉണ്ട്, ഇത് സുഗമവും ശക്തവുമായ റൈഡിംഗ് അനുഭവം നൽകും.
അതേസമയം, 8 ബൈക്കുകളുള്ള ശ്രേണിയിലെ ഏറ്റവും സ്പോർട്ടി മോഡലാണ് 101 സ്കൗട്ട്, കൂടാതെ USD ഫോർക്ക്, ഗ്യാസ്-ചാർജ്ഡ് ട്വിൻ റിയർ ഷോക്കുകൾ, റേഡിയലി മൗണ്ടഡ് ബ്രെംബോ മോണോബ്ലോക്ക് കാലിപ്പറുകൾ എന്നിവ ഉപയോഗിക്കുന്ന ഒരേയൊരു മോഡലാണിത്. മറ്റ് നാല് 1,250 സിസി സ്കൗട്ട് ബൈക്കുകളിലെ 105hp, 108Nm ടോർക്കുമായി താരതമ്യപ്പെടുത്തുമ്പോൾ ഇതിന്റെ എഞ്ചിൻ 111hp, 109Nm എന്നിവ നൽകും. കൂടാതെ, 101 സ്കൗട്ട് ഒഴികെയുള്ള എല്ലാ 1,250 സിസി സ്കൗട്ട് ബൈക്കുകളിലും ലിമിറ്റഡ് +ടെക് ട്രിം ലെവൽ ലഭിക്കുന്നു, ഇത് ഡിജിറ്റൽ-അനലോഗ് ഡിസ്പ്ലേയെ 4 ഇഞ്ച് കളർ ടിഎഫ്ടി ടച്ച്സ്ക്രീനിലേക്ക് മാറ്റിസ്ഥാപിക്കുകയും കീലെസ് ഇഗ്നിഷൻ ചേർക്കുകയും ചെയ്യുന്നു. ഈ ടിഎഫ്ടി ഡിസ്പ്ലേ ഓൺ-ബോർഡ് നാവിഗേഷൻ, ടോവിംഗ്/ആക്സിഡന്റ് അലേർട്ടുകൾ, ഒരു വെഹിക്കിൾ ലൊക്കേറ്റർ, രണ്ട് വ്യത്യസ്ത സ്ക്രീൻ ലേഔട്ടുകൾ എന്നിവ കൊണ്ടുവരുന്നു.

എല്ലാ മോഡലുകളും മൂന്ന് ട്രിം ലെവലുകളിൽ ലഭ്യമാണ്. സ്റ്റാൻഡേർഡ്, ലിമിറ്റഡ്, ലിമിറ്റഡ്+ടെക് എന്നിങ്ങനെയാണ് പുതിയ ലെവലുകൾ. അടിസ്ഥാന വേരിയന്റുകളിൽ ചെറിയ ഡിജിറ്റൽ ഡിസ്പ്ലേ, എൽഇഡി ലൈറ്റിംഗ്, ഡ്യുവൽ-ചാനൽ എബിഎസ് എന്നിവയുള്ള അനലോഗ് ക്ലസ്റ്റർ ലഭിക്കും. ലിമിറ്റഡ് ട്രിമിൽ ക്രൂയിസ് കൺട്രോൾ, റൈഡ് മോഡുകൾ, ട്രാക്ഷൻ കൺട്രോൾ, യുഎസ്ബി ചാർജിംഗ് പോർട്ട്, മെറ്റാലിക് പെയിന്റ് സ്കീമുകൾ തുടങ്ങിയ സവിശേഷതകൾ ലഭിക്കുന്നു. അതേസമയം, ലിമിറ്റഡ്+ടെക് മോഡലുകൾക്ക് കളർ ടിഎഫ്ടി, കീലെസ് ഇഗ്നിഷൻ, കണക്റ്റഡ് ടെക് ഉള്ള ബ്ലൂടൂത്ത് കണക്റ്റിവിറ്റി എന്നിവ ലഭിക്കും.
സ്കൗട്ട് ലൈനപ്പ് 12.99 ലക്ഷം രൂപയിൽ ആരംഭിച്ച് 16.15 ലക്ഷം രൂപ വരെ (എക്സ്-ഷോറൂം, ഇന്ത്യ) വിലവരും. ലിമിറ്റഡ്, ലിമിറ്റഡ് +ടെക് പായ്ക്ക് ഉള്ള ഒരു ബൈക്കിന് കൂടുതൽ ചിലവ് പ്രതീക്ഷിക്കാം. ഇന്ത്യൻ സ്കൗട്ട് മോഡലുകളുടെ ഏക എതിരാളികൾ ഹാർലിയുടെ സ്പോർട്സ്റ്റർ മോഡലുകളാണ്, നൈറ്റ്സ്റ്ററിന് 13.51 ലക്ഷം രൂപയിൽ ആരംഭിച്ച് സ്പോർട്സ്റ്റർ എസ്സിന് 16.71 ലക്ഷം രൂപ വരെ വിലയുണ്ട്. ഇന്ത്യന് ഡൽഹി, ചണ്ഡീഗഡ്, അഹമ്മദാബാദ്, ബെംഗളൂരു, ചെന്നൈ, കൊച്ചി എന്നിവിടങ്ങളിലായി ഇന്ത്യയിലുടനീളം ആറ് ഡീലർഷിപ്പുകളുണ്ട്.