Homepage Featured India News

മോദിക്ക് പിന്നാലെ സ്മൃതിയും; പാസായ വിവരം പുറത്തു വിടേണ്ടെന്ന്‌ ദില്ലി ഹൈക്കോടതി

ന്യൂഡൽഹി: പ്രധാനമന്ത്രി മോദിയുടെ ബിരുദ പഠന വിവരം പുറത്തു വിടണ്ട എന്ന തീരുമാനത്തിന് പിന്നാലെ മുൻ കേന്ദ്രമന്ത്രി സ്മൃതി ഇറാനി 10,12 ക്ലാസ് പരീക്ഷകൾ പാസായതിനെ കുറിച്ചുള്ള വിവരങ്ങളും പുറത്തു വിടണ്ട എന്ന ഉത്തരവ് പുറപ്പെടുവിച്ചിരിക്കുകയാണ് ദില്ലി ഹൈക്കോടതി. വിവരങ്ങൾ പുറത്തുവിടണമെന്ന സിഐസി ഉത്തരവ് ദില്ലി ഹൈക്കോടതി റദ്ദാക്കി.

പ്രധാനമന്ത്രി മോദിയുടെ കേസിൽ വിധി പറഞ്ഞ അതേ ജഡ്ജിയാണ് ഈ ഉത്തരവും റദ്ദാക്കിയത്. സ്മൃതി ഇറാനി 10,12 ക്ലാസ് പരീക്ഷകൾ പാസായ വിവരങ്ങൾ പുറത്തുവിടണമെന്നായിരുന്നു സിഐസി ഉത്തരവ്. ഇതിനെ മറികടന്നാണ് ഹൈക്കോടതി വിധി. നേരത്തെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദം സംബന്ധിച്ച വിവരങ്ങൾ പുറത്തു വിടേണ്ടെന്ന് ദില്ലി ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ജസ്റ്റിസ് സച്ചിൻ ദത്തയാണ് ഉത്തരവ് പ്രസ്താവിച്ചത്.

പ്രധാനമന്ത്രിയുടെ ബിരുദവുമായി ബന്ധപ്പെട്ട് വലിയ ആരോപണ പ്രത്യാരോപണങ്ങളാണ് ഉയർന്നിരുന്നത്. 1978-ൽ ബിഎ പ്രോഗ്രാം പാസായ വിദ്യാർത്ഥികളുടെ രേഖകൾ പരിശോധിക്കാൻ അനുവദിച്ച സിഐസിയുടെ ഉത്തരവിനെതിരെ 2017-ൽ ഡൽഹി സർവകലാശാല ഹർജി ഫയൽ ചെയ്തു. ഫെബ്രുവരിയിൽ മോദിയുടെ ബിരുദവുമായി ബന്ധപ്പെട്ട വാദങ്ങൾ പൂർത്തിയായിരുന്നു. പിന്നീട് കേസ് വിധി പറയാൻ മാറ്റുകയും ചെയ്തിരുന്നു. തുടർന്ന് ഇന്നാണ് വിഷയത്തിൽ ഡൽഹി ഹൈക്കോടതി ഉത്തരവായത്. അപരിചിതരായ ആളുകൾക്ക് മുന്നിൽ ബുരുദവുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകേണ്ടതില്ല എന്ന നിലപാടാണ് ഡൽഹി സർവ്വകലാശാല വിഷയത്തിൽ സ്വീകരിച്ചത്.

Related Posts