Health Wellness

വെറുംവയറ്റിൽ ഒരു സ്പൂൺ നെയ്യ്; സെലിബ്രിറ്റികളുടെ ആരോഗ്യരഹസ്യം

ക്ഷണത്തിന് രുചി കൂട്ടാൻ മാത്രമല്ല, ആരോഗ്യ സംരക്ഷണത്തിലും നെയ്യ് മുൻപന്തിയിലാണെന്ന് നമുക്കറിയാം. എന്നാൽ ഇപ്പോൾ സിനിമാതാരങ്ങൾ ഉൾപ്പെടെയുള്ള പ്രമുഖർ തങ്ങളുടെ ഡയറ്റിൽ നെയ്യ് ഉൾപ്പെടുത്തുന്നത് വലിയ ചർച്ചയായിരിക്കുകയാണ്. വെറുംവയറ്റിൽ നെയ്യ് കഴിക്കുന്നത് ദഹനപ്രക്രിയ മെച്ചപ്പെടുത്താനും കുടലിന്റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കുമെന്ന് ഫോർട്ടിസ് ഹോസ്പിറ്റലിലെ ഗ്യാസ്‌ട്രോഎൻട്രോളജിസ്റ്റ് ഡോ.ശുഭം വത്സ്യ വ്യക്തമാക്കുന്നു.

എന്തുകൊണ്ട് നെയ്യ്?

നെയ്യിൽ അടങ്ങിയിരിക്കുന്ന ‘ബ്യൂട്ടിറിക് ആസിഡ്’ കുടലിന്റെ ഉൾഭിത്തിയെ പോഷിപ്പിക്കുകയും ദഹനം സുഗമമാക്കുകയും ചെയ്യുന്നു. അസിഡിറ്റി, വയർ വീർക്കുന്ന അവസ്ഥ എന്നിവ പരിഹരിക്കാൻ ഇത് ഏറെ ഫലപ്രദമാണ്. കൂടാതെ, എല്ലുകളുടെ ആരോഗ്യത്തിനും ഹോർമോൺ പ്രവർത്തനങ്ങൾക്കും ആവശ്യമായ വൈറ്റമിനുകൾ നെയ്യിൽ ധാരാളമുണ്ട്. സന്ധിവേദനയും ശരീരത്തിലെ നീർക്കെട്ടും കുറയ്ക്കാൻ സഹായിക്കുന്ന ആന്റി-ഇൻഫ്ലമേറ്ററി ഘടകങ്ങളും ഇതിലടങ്ങിയിരിക്കുന്നു.

വണ്ണം കൂടുമെന്ന പേടി വേണ്ട

നെയ്യ് കഴിച്ചാൽ വണ്ണം കൂടുമെന്നത് പലരുടെയും തെറ്റായ ധാരണയാണ്. എന്നാൽ കൃത്യമായ അളവിൽ കഴിച്ചാൽ നെയ്യ് ശരീരഭാരം വർദ്ധിപ്പിക്കില്ലെന്ന് ഡോക്ടർ പറയുന്നു. മാത്രമല്ല, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും അമിത വിശപ്പ് കുറയ്ക്കാനും നെയ്യ് സഹായിക്കും.

ദഹനാരോഗ്യം മെച്ചപ്പെടുത്തുന്നു

ദഹനപ്രശ്നങ്ങൾ നേരിടുന്നവർക്ക് രാവിലെ നെയ്യ് കഴിക്കുന്നത് ഗുണം ചെയ്യും. ദഹന ആരോഗ്യത്തിന് നെയ്യ് ഗുണകരമാണെന്നും വയറുവേദന, ഗ്യാസ് തുടങ്ങിയ പ്രശ്‌നങ്ങളെ അകറ്റി നിർത്താൻ സഹായിക്കുമെന്നും അവർ പറഞ്ഞു.

വിഷാംശം ഇല്ലാതാക്കാൻ സഹായിക്കുന്നു

ശരീരത്തെ ദോഷകരമായ വിഷവസ്തുക്കളെ ഇല്ലാതാക്കാൻ നെയ്യ് സഹായിക്കുന്നു. നെയ്യിൽ ബ്യൂട്ടിറിക് ആസിഡും അടങ്ങിയിട്ടുണ്ട്. വൻകുടൽ കോശങ്ങൾക്കുള്ള ഊർജ സ്രോതസായി പ്രവർത്തിക്കുന്നു, ഇത് ശരീരത്തിന്റെ സ്വാഭാവിക ശുദ്ധീകരണ പ്രക്രിയയെ സഹായിക്കുന്നു.

എങ്ങനെ കഴിക്കണം?

രാവിലെ വെറുംവയറ്റിൽ ഒരു ടീസ്പൂൺ ശുദ്ധമായ നെയ്യ് ഇളംചൂടുവെള്ളത്തിനൊപ്പം കഴിക്കുന്നതാണ് ഏറ്റവും ഉത്തമം. ലളിതവും എന്നാൽ അതീവ ഫലപ്രദവുമായ ഈ ശീലം കുടലിന്റെ ആരോഗ്യത്തിന് വലിയ മാറ്റങ്ങൾ കൊണ്ടുവരും.

Related Posts