ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ ചർമ്മത്തിന്റെ തിളക്കത്തിന് അവിഭാജ്യഘടകമാണ്. പലരും പ്രഭാതഭക്ഷണത്തിന് മുന്നോടിയായി പലതരം പാനീയങ്ങൾ പരീക്ഷിക്കാറുണ്ട്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് കാരറ്റ് ജ്യൂസ്. ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നവർക്ക് പ്രഭാത ദിനചര്യയിൽ ഉൾപ്പെടുത്താവുന്ന ഏറ്റവും മികച്ച പാനീയങ്ങളിൽ ഒന്നാണ് ക്യാരറ്റ് ജ്യൂസ്. രാവിലെ വെറും വയറ്റിൽ കാരറ്റ് ജ്യൂസ് കുടിക്കുന്നത് ചർമ്മത്തിന്റെ ആരോഗ്യത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്ന് നോക്കാം.
എന്തുകൊണ്ട് കാരറ്റ് ജ്യൂസ്?
കാരറ്റിൽ അടങ്ങിയിരിക്കുന്ന ബീറ്റാ കരോട്ടിൻ, വൈറ്റമിൻ എ, ആന്റിഓക്‌സിഡന്റുകൾ എന്നിവ ചർമ്മത്തിന് മികച്ച സംരക്ഷണം നൽകുന്നു. ശരീരത്തിലെ കോശങ്ങളുടെ തേയ്മാനം തടയാനും ചർമ്മത്തിന് നവോന്മേഷം പകരാനും ഇവ സഹായിക്കും.
പ്രധാന ഗുണങ്ങൾ:
കാരറ്റിലെ ആന്റിഓക്‌സിഡന്റുകൾ രക്തം ശുദ്ധീകരിക്കാനും ചർമ്മത്തിലെ പാടുകൾ അകറ്റി സ്വാഭാവികമായ തിളക്കം നൽകാനും സഹായിക്കുന്നു. വൈറ്റമിൻ സി ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ ഇത് കൊളാജൻ ഉൽപാദനത്തെ ഉത്തേജിപ്പിക്കുന്നു. ഇത് ചർമ്മത്തിലെ ചുളിവുകൾ കുറയ്ക്കാനും ചർമ്മത്തിന്റെ ഇലാസ്തികത നിലനിർത്താനും സഹായിക്കുന്നു. കാരറ്റിലെ കരോട്ടിനോയിഡുകൾ സൂര്യന്റെ അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് ചർമ്മത്തിന് ഒരു പരിധിവരെ സംരക്ഷണം നൽകുന്നു. ചർമ്മത്തിലെ എണ്ണമയം നിയന്ത്രിക്കാനും ഇൻഫ്ലമേഷൻ കുറയ്ക്കാനും സഹായിക്കുന്നതിലൂടെ മുഖക്കുരു വരുന്നത് തടയാൻ കാരറ്റ് ജ്യൂസ് പതിവാക്കുന്നത് നല്ലതാണ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
രാവിലെ വെറും വയറ്റിൽ ജ്യൂസ് കുടിക്കുന്നത് പോഷകങ്ങൾ വേഗത്തിൽ ആഗിരണം ചെയ്യാൻ ശരീരത്തെ സഹായിക്കും. എന്നാൽ അമിതമായി കാരറ്റ് ജ്യൂസ് കുടിക്കുന്നത് ‘കരോട്ടിനീമിയ’ എന്ന അവസ്ഥയ്ക്ക് കാരണമായേക്കാം (ഇത് ചർമ്മത്തിന് ചെറിയ മഞ്ഞനിറം നൽകുന്ന അവസ്ഥയാണ്). അതിനാൽ മിതമായ അളവിൽ മാത്രം ഉപയോഗിക്കാൻ ശ്രദ്ധിക്കുക.
















