Articles Health

കരൾ തകരാറിലാണോ?; ലക്ഷണങ്ങൾ എന്തൊക്കെ?

കരളിന്റെ ആരോ​ഗ്യം മോശമാകുമ്പോൾ രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന പ്രോട്ടീനുകൾ ഉത്പാദിപ്പിക്കാനുള്ള അതിന്റെ ശേഷി കുറയും. ഇതിനാൽ തന്നെ കരൾ രോ​ഗമുള്ളവരിൽ ചെറിയ മുറിവുണ്ടായാൽ പോലും നിൽക്കാതെ രക്തമൊഴുകാനുള്ള സാധ്യതയുണ്ട്.

പിത്തരസം ഉത്പാദിപ്പിക്കുന്ന കരളിന്റെ പ്രവർത്തനത്തിലുണ്ടാകുന്ന കുറവ് ദഹനത്തെ പ്രതികൂലമായി ബാധിക്കും. അതുകൊണ്ടുതന്നെ കരളിന് രോഗം ബാധിക്കുമ്പോൾ രോ​ഗിക്ക് വിശപ്പില്ലായ്മ അനുഭവപ്പെടാറുണ്ട്. വയറുവേദന, വയര്‍ വീര്‍ത്തിരിക്കുക തുടങ്ങിയവയും കരൾ രോ​ഗത്തിലാണെന്നതിന്റെ ലക്ഷണമാണ്.

മഞ്ഞനിറമുള്ള ബിലീറൂബിൻ എന്ന പദാർത്ഥത്തെ കരൾ രോ​ഗമുള്ളവർക്ക് ദഹിപ്പിക്കാൻ കഴിയില്ല. സാധാരണയായി ബിലീറൂബിൻ പിത്തരസമാക്കി മാറ്റുന്നത് ദഹനത്തിന് സഹായിക്കും. എന്നാൽ കരൾ രോ​ഗമുള്ളവർക്ക് ഇത് കൃത്യമായി നടക്കില്ല. മൂത്രത്തിനും കടുത്ത മഞ്ഞനിറം ഉണ്ടാകും.

ചർമ്മത്തിലും കണ്ണിന്റെ വെള്ളയിലും മഞ്ഞനിറം പ്രത്യക്ഷപ്പെടുന്നതും കരൾ രോഗത്തിന്റെ ലക്ഷണമാണ്. കരളിന് എന്തെങ്കിലും പ്രശ്നമുണ്ടായാൽ, പിത്തരസത്തിലെ ലവണങ്ങൾ രക്തത്തിൽ നിന്ന് ചർമ്മത്തിനടിയിൽ അടിഞ്ഞുകൂടും. അതുകൊണ്ട് സ്ഥിരമായുള്ള അകാരണമായ ചൊറിച്ചിൽ കരൾ അപകടത്തിലെന്നതിന്റെ ലക്ഷണമാകാം.

Related Posts