ഹൃദയാഘാതം പോലുള്ള ഗുരുതരമായ രോഗങ്ങൾ മധ്യവയസ്കരെയാണ് ബാധിക്കുകയെന്ന തെറ്റിദ്ധാരണ നമ്മുടെ സമൂഹത്തിലുണ്ട്. എന്നാൽ അടുത്തിടെ, 20 നും 30 നും ഇടയിൽ പ്രായമുള്ള ചെറുപ്പക്കാരിൽ പോലും ഹൃദയാഘാതം കൂടുതലായി കണ്ടുവരുന്നു. നിരവധി യുവാക്കൾ വളരെ ഗുരുതരമായ ഹൃദയ സംബന്ധമായ പ്രശ്നങ്ങളുമായി ആശുപത്രിയിൽ എത്തുന്നുണ്ട്.
ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുടെ വർർധനവിന്റെ പ്രധാന കാരണം മോശം ജീവിതശൈലിയാണ്. യുവാക്കളിൽ ഹൃദയസംബന്ധമായ പ്രശ്‌നങ്ങൾക്കുള്ള സാധ്യത വർധിപ്പിക്കുന്നതിന് നിരവധി ജീവിതശൈലി ഘടകങ്ങളും കാരണമാകുന്നുണ്ട്. ദീർഘനേരം ജോലിചെയ്യൽ, സമ്മർദം, ക്രമരഹിതമായ ഉറക്കം, ഫാസ്റ്റ് ഫുഡ് ശീലങ്ങൾ, ഉയർന്ന രക്തസമ്മർദ്ദം, ഉയർന്ന കൊളസ്ട്രോൾ, പ്രമേഹം, കുടുംബത്തിൽ ഹൃദ്രോഗത്തിന്റെ ചരിത്രം എന്നിവയൊക്കെ കാരണങ്ങളാണ്. ഹൃദയത്തെ സംരക്ഷിക്കാൻ യുവാക്കൾ ചെയ്യേണ്ട 5 കാര്യങ്ങൾ ഇവയാണ്.
- എന്താണ് കഴിക്കുന്നതെന്ന് ശ്രദ്ധിക്കുക
സ്പിനച്, ബ്രോക്കോളി, കാരറ്റ് തുടങ്ങിയ പച്ചക്കറികൾ, ബെറികൾ, ഓറഞ്ച് തുടങ്ങിയ പഴങ്ങൾ, ഓട്സ്, ബ്രൗൺ റൈസ് തുടങ്ങിയ ധാന്യങ്ങൾ, നട്സ്, സീഡ്സ്, ഒലിവ് ഓയിൽ, അവോക്കാഡോ എന്നിവയിൽ നിന്നുള്ള ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ മിക്ക ഭക്ഷണങ്ങളിലും ഉൾപ്പെടുത്തണം. ഫാസ്റ്റ് ഫുഡ്, പഞ്ചസാര പാനീയങ്ങൾ, സംസ്കരിച്ച ലഘുഭക്ഷണങ്ങൾ, അധിക ഉപ്പ് എന്നിവ പരിമിതപ്പെടുത്തുക.
- ആഴ്ചയിൽ 150 മിനിറ്റ് വ്യായാമം
ആഴ്ചയിൽ കുറഞ്ഞത് 150 മിനിറ്റെങ്കിലും വേഗത്തിലുള്ള നടത്തം, സൈക്ലിംഗ്, നീന്തൽ എന്നിവ ലക്ഷ്യമിടുക. കൂടാതെ രണ്ട് ശക്തി പരിശീലന സെഷനുകളും ഉൾപ്പെടുത്തുക.
പകൽ സമയത്ത് ചെറിയ വ്യായാമങ്ങൾ, പടികൾ കയറുക, സഹപ്രവർത്തകരുടെ അടുത്തേക്ക് നടക്കുക, അല്ലെങ്കിൽ ഒരു ചെറിയ വൈകുന്നേര ജോഗിംഗ് എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു.
- പതിവായി ആരോഗ്യം പരിശോധിക്കുക
രക്തസമ്മർദം, കൊളസ്ട്രോൾ, രക്തത്തിലെ പഞ്ചസാര, ശരീരഭാരം എന്നിവ പലപ്പോഴും മറഞ്ഞിരിക്കുന്ന അപകടസാധ്യതകൾ വെളിപ്പെടുത്തുന്നു.
- സമ്മർദം നിയന്ത്രിക്കുക
വിട്ടുമാറാത്ത സമ്മർദം രക്തസമ്മർദവും ധമനികളിലെ വീക്കവും വർധിപ്പിക്കുന്നു.
യോഗ, ശ്വസന വ്യായാമങ്ങൾ, അല്ലെങ്കിൽ പകൽ സമയത്ത് 10 മിനിറ്റ് ഫോൺ രഹിത നടത്തം പോലുള്ള സാങ്കേതിക വിദ്യകൾ സഹായിക്കും.
- പുകവലിയും മദ്യപാനവും ഉപേക്ഷിക്കുക
അമിതമായ മദ്യപാനം ഹൃദയത്തെ ആയാസപ്പെടുത്തുകയും അപകടകരമായ ഹൃദയമിടിപ്പിന് കാരണമാവുകയും ചെയ്യും. പുകയില ധമനികളുടെ കേടുപാടുകൾ ത്വരിതപ്പെടുത്തുകയും രക്തം കട്ടപിടിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. അമിതമായി മദ്യപിക്കുന്നത് യുവാക്കളെ അപകടസാധ്യതയിലേക്ക് നയിച്ചേക്കാം.