ആരോഗ്യമുള്ള ശരീരത്തിനും മനസ്സിനും ആരോഗ്യകരമായ ഭക്ഷണക്രമം ആവശ്യമാണ്. പ്രോട്ടീനുകൾ, വിറ്റാമിനുകൾ, കൊഴുപ്പുകൾ, ഇരുമ്പ്, കാർബോഹൈഡ്രേറ്റ് എന്നീ അവശ്യ പോഷകങ്ങളാൽ അത് സമ്പന്നമാകണം. ഇവയുടെ ലഭ്യത കുറവ് അങ്ങേയറ്റം ആരോഗ്യത്തെ ഗുരുതരമായി ബാധിച്ചേക്കാം. അതിൽ തന്നെ പല കാരണങ്ങളാൽ വിറ്റാമിനുകൾ വളരെ പ്രധാനമാണ്. ഇതിൻ്റെ കുറവ് ശരീരത്തിൽ പല ലക്ഷണങ്ങളും കാണിക്കും. അവ കൃത്യമായി ശ്രദ്ധിച്ചാൽ ഭക്ഷണക്രമത്തിൽ വ്യത്യാസങ്ങൾ കൊണ്ടു വരുവാൻ സാധിക്കും.
പൊട്ടുന്ന നഖങ്ങളും മുടിയും
ബയോട്ടിൻ്റെ കുറവ് മൂലം തലമുടിയും നഖവും പൊട്ടിപോകുന്ന അവസ്ഥ കണ്ടു വരാറുണ്ട്. വിറ്റാമിൻ ബി 7 എന്ന് അറിയപ്പെടുന്ന ബയോട്ടിൻ ഭക്ഷണത്തെ ഊർജ്ജമാക്കി മാറ്റാൻ ശരീരത്തെ സഹായിക്കുന്നു. ഇതിൻ്റെ അഭാവം മുടിയുടെ നഖത്തിൻ്റെയും കട്ടി കുറഞ്ഞ് പൊട്ടുന്ന അവസ്ഥയിലേയ്ക്ക് എത്തിക്കുന്നു. ക്ഷീണം, പോശികളിലെ വേദന, മലബന്ധം, മുതലായ ലക്ഷണങ്ങളും വിറ്റാമിൻ ബി 7 ൻ്റെ കുറവ് മൂലം ഉണ്ടാകാം.
മുട്ടയുടെ മഞ്ഞക്കരു, മത്സ്യം, നട്സ്, പാലക് ചീര, ബ്രോക്കോളി, മധുരക്കിഴങ്ങ്, പഴം എന്നിങ്ങനെയുള്ള ധാരാളം ഭക്ഷ്യ വസ്തുക്കളിൽ ബയോട്ടിൻ അടങ്ങിയിട്ടുണ്ട്.
മോണയിലെ രക്ത സ്രാവം
വിറ്റാമിൻ സിയുടെ കുറവ് വ്യക്തമാക്കുന്ന ഒരു സുപ്രധാന ലക്ഷണമാണ് ഇത്. അനുചിതമായ ബ്രഷിംഗ് വിദ്യകൾ കാരണവും ഇത് സംഭവിക്കാമെങ്കിലും വിറ്റാമിൻ്റെ കറുവാണ് പലപ്പോഴും വില്ലാനാകുന്നത്. പ്രതിരോധശേഷിക്കും , മുറിവുകൾ ഉണക്കുന്നതിനും സഹായിക്കുന്ന പോഷകമാണ് വിറ്റാമിൻ സി. ഇത് ഒരു ആൻ്റി ഓക്സിഡൻ്റായി പ്രവർത്തിച്ച് കോശങ്ങളുടെ കേടുപാടുകൾ തടയാൻ സഹായിക്കുന്നു. ശരീരം സ്വന്തമായി വിറ്റാമിൻ സി ഉത്പാദിപ്പിക്കുന്നില്ല. അത് ഭക്ഷണക്രമത്തെ ആശ്രയിച്ചിരിക്കും. അതിനാൽ എല്ലാ ദിവസവും പഴങ്ങളും, പച്ചക്കറികളും ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുക.
വായിലെ അൾസർ
വായിൽ ഇടയ്ക്കിടെ ഉണ്ടാകുന്ന അൾസർ, ചുണ്ടിൻ്റെ കോണുകളിലെ വിള്ളലുകൾ എന്നിവ വിറ്റാമിൻ സിയുടെ കുറവിനെ സൂചിപ്പിക്കുന്നു. വിറ്റാമിൻ ബിയുടെ അഭാവമാണ് പലപ്പോഴും ഈ ലക്ഷണങ്ങൾ കാണിക്കുന്നത്. പച്ച ഇലക്കറികൾ, മാംസം, മത്സ്യം, പരിപ്പ്, വിത്തുകൾ, ധാന്യങ്ങൾ മുതലായവ ഈ കുറവ് പരിഹരിക്കാൻ സഹായിക്കും.
മോശം രാത്രി കാഴ്ച
വിറ്റാമിൻ എ യുടെ കുറവ് രാത്രി കാഴ്ച്ചയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഭക്ഷണക്രമത്തിലെ വിറ്റാമിൻ സിയുടെ കുുറവ് നൈറ്റ് ബ്ലൈൻഡ്നെസ് എന്ന അവസ്ഥയിലേയ്ക്കു നയിച്ചേക്കാം. ശ്രദ്ധിച്ചില്ലെങ്കിൽ പൂർണ്ണ അന്ധതയിലേയ്ക്കു വരെ ഇത് എത്തിച്ചേക്കാം. മത്സ്യം, മുട്ട, പാലുൽപ്പന്നങ്ങൾ, ഇലക്കറികൾ എന്നിവ വിറ്റാമിൻ എയുടെ കുറവ് പരിഹരിക്കാൻ സഹിയക്കും. എങ്കിലും രാത്രി കാഴ്ച്ച് ബുദ്ധിമുട്ടിക്കുന്നുണ്ടെങ്കിൽ ചികിത്സ തേടേണ്ടതുണ്ട്.