Health Wellness

ദിവസവും ഓറഞ്ച് ജ്യൂസ് കുടിക്കാമോ? ശരീരത്തിന് എന്ത് സംഭവിക്കും

ഓറഞ്ചിൽ നിറയെ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇതിൽ വൈറ്റമിൻ സി അടങ്ങിയിട്ടുണ്ട്. ഓറഞ്ച് ജ്യൂസാക്കി കുടിച്ചാൽ ഗുണങ്ങൾ ഏറെയുണ്ട്. പ്രഭാത ഭക്ഷണത്തിൽ ജ്യൂസ് ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിന് പല തരത്തിൽ ഗുണം ചെയ്യും. നെല്ലിക്ക ജ്യൂസോ പാവയ്ക്കോ ജ്യൂസോ കുടിക്കുന്നതിനുപകരം ഒരു ഗ്ലാസ് ഓറഞ്ച് ജ്യൂസ് എല്ലാ ദിവസവും കുടിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കുമെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?. ഓറഞ്ച് ജ്യൂസ് എല്ലാ ദിവസവും കുടിക്കാൻ പാടില്ലെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.

ഓറഞ്ച് ജ്യൂസിൽ പോഷക ഗുണങ്ങൾ അടങ്ങിയിട്ടുണ്ടെങ്കിലും വല്ലപ്പോഴും കുടിക്കാനാണ് ശുപാർശ ചെയ്യുന്നത്. ഓറഞ്ചിൽ നാരുകൾ അടങ്ങിയിട്ടുണ്ട്, ദീർഘനേരം സംതൃപ്തി നൽകാനും ദഹനവ്യവസ്ഥയെ മെച്ചപ്പെടുത്താനും സഹായിക്കുന്നു. എന്നാൽ, ഓറഞ്ച് ജ്യൂസിൽ ഈ ഗുണങ്ങൾ കുറവാണ്. ഓറഞ്ച് ജ്യൂസാക്കി മാറ്റുമ്പോൾ നാരുകൾ കൂടുതലായി നീക്കം ചെയ്യപ്പെടുന്നു. പഞ്ചസാര ആഗിരണം മന്ദഗതിയിലാക്കാനും ദഹനവ്യവസ്ഥയിൽ നിന്ന് വിഷവസ്തുക്കളും മാലിന്യങ്ങളും നീക്കം ചെയ്യാനും നാരുകൾ സഹായിക്കുന്നു.

ഓറഞ്ച് ജ്യൂസ് തയ്യാറാക്കാൻ കുറഞ്ഞത് മൂന്നോ നാലോ എണ്ണം വേണ്ടി വരും. ഇത് പഞ്ചസാരയുടെ അമിത ഉപഭോഗത്തിന് ഇടയാക്കും. അതിനാൽ ജ്യൂസ് ആക്കുന്നതിനെക്കാൾ 3 ഓറഞ്ച് മുഴുവനായി കഴിക്കുക. ഓറഞ്ച് ജ്യൂസ് കഴിക്കണമെന്നുണ്ടെങ്കിൽ വല്ലപ്പോഴും മിതമായ അളവിൽ കഴിക്കുക.

ഓറഞ്ച് ജ്യൂസിന്റെ ആരോഗ്യ ഗുണങ്ങൾ

ഓറഞ്ച് ജ്യൂസിൽ അടങ്ങിയിട്ടുള്ള ആന്റി-ഇൻഫ്ലമേറ്ററി ഏജന്റുകളും ഫ്ലേവനോയ്ഡുകൾ, ഹെസ്പെരിഡിൻ, നരിൻജെനിൻ തുടങ്ങിയ സംയുക്തങ്ങളും ശരീരത്തിന്റെയും അവയവങ്ങളുടെയും ശരിയായ പ്രവർത്തനത്തിന് സഹായിക്കുന്നു. ഓറഞ്ച് ജ്യൂസ് വിറ്റാമിൻ സിയുടെ മികച്ച ഉറവിടമാണ്. വിറ്റാമിൻ സി രോഗപ്രതിരോധശേഷി മെച്ചപ്പെടുത്തുന്നു, കൂടാതെ അണുബാധകൾക്കെതിരെ പോരാടാൻ സഹായിക്കും.

ഓറഞ്ച് ജ്യൂസിൽ ഉയർന്ന അളവിൽ പൊട്ടാസ്യം സിട്രേറ്റ് അടങ്ങിയിട്ടുണ്ട്. ഇത് വൃക്കയിൽ കല്ലുകൾ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നു. ഓറഞ്ച് ജ്യൂസിൽ കാൽസ്യം ഉയർന്ന അളവിൽ അടങ്ങിയിട്ടുള്ളതിനാൽ അസ്ഥികളുടെ ആരോഗ്യവും ബലവും വർധിപ്പിക്കുന്നു. ചർമ്മത്തിന് നിറവും തിളക്കവും കൂട്ടാൻ ഓറഞ്ച് ജ്യൂസ് സഹായിക്കും.

ഓറഞ്ച് ജ്യൂസിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്, കൂടാതെ ദഹന ആരോഗ്യം മെച്ചപ്പെടുത്തുന്നു. ഇതിൽ നാരുകൾ കൂടുതലായതിനാൽ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുന്നു. വിറ്റാമിൻ ബി 9, ഫോളേറ്റ് എന്നിവയാൽ നിറഞ്ഞതാണ് ഓറഞ്ച് ജ്യൂസ്. ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തെ സഹായിക്കുന്നതിലൂടെ ബ്ലഡ് സർക്കുലേഷനും ശുദ്ധീകരണവും പ്രോത്സാഹിപ്പിക്കുന്നു. ഇതിന് രക്തസമ്മർദ്ദം നിയന്ത്രിക്കാനും രക്തക്കുഴലുകളുടെ ആന്തരിക പാളി മെച്ചപ്പെടുത്താനും കഴിയും. ഓറഞ്ചിൽ അടങ്ങിയിരിക്കുന്ന കാൽസ്യം, പൊട്ടാസ്യം എന്നിവ വൃക്കയിലെ കല്ലുകൾ തടയാൻ സഹായിക്കും.

Related Posts