Articles Health Homepage Featured

കുട്ടികൾക്ക് വൈറ്റമിൻ ഡി മരുന്നുകൾ കൊടുക്കേണ്ടതുണ്ടോ?

വൈറ്റമിൻ മരുന്നുകളുടെ ഉപയോഗം ഇന്ന് ഉയർന്നിട്ടുണ്ട്. കുട്ടികൾക്കു മുതൽ മുതിർന്നവർക്കുവരെ വൈറ്റമിൻ മരുന്നുകൾ ആരോഗ്യ വിദഗ്ധർ നിർദേശിക്കാറുണ്ട്. വൈറ്റമിൻ മരുന്നുകൾ വേഗത്തിലുള്ളതും ആശ്വാസകരവുമായ പരിഹാരമായി തോന്നിയേക്കാം. എന്നാൽ അവ യഥാർത്ഥത്തിൽ കുട്ടികൾക്ക് ആവശ്യമാണോ?.

കുട്ടികളുടെ ആരോഗ്യകരമായ വികാസത്തിന് വിവിധ വൈറ്റമിനുകളും ധാതുക്കളും ആവശ്യമാണ്. അതായത്, വൈറ്റമിൻ എ, ബി, സി, ഡി, ഇ, കെ എന്നിവയും ഫോളേറ്റ്, കാൽസ്യം, അയഡിൻ, ഇരുമ്പ്, സിങ്ക് എന്നിവയും ആവശ്യമാണ്. തലച്ചോറിന്റെയും നാഡികളുടെയും വളർച്ച, കാഴ്ച ശക്തി, അസ്ഥികളുടെ ബലം, രോഗപ്രതിരോധശേഷി, ഉപാപചയം, ആരോഗ്യകരമായ ശരീര ഭാരം എന്നിവയിൽ ഈ പോഷകങ്ങൾ പ്രധാന പങ്ക് വഹിക്കുന്നു.

ആരോഗ്യമുള്ള മിക്ക കുട്ടികൾക്കും, ഈ പോഷകങ്ങൾ അവരുടെ ദൈനംദിനഭക്ഷണത്തിൽ നിന്ന് ലഭിക്കുന്നതാണ്. അതിന് മരുന്നുകളുടെ ആവശ്യമില്ല. പ്രഭാതഭക്ഷണത്തിലെ ധാന്യങ്ങൾ, പാൽ, ബ്രെഡ് തുടങ്ങിയ സാധാരണ ഭക്ഷണങ്ങൾ പലപ്പോഴും ബി വൈറ്റമിനുകൾ, ഇരുമ്പ്, കാൽസ്യം, അയഡിൻ തുടങ്ങിയ പ്രധാന പോഷകങ്ങളാൽ സമ്പുഷ്ടമാണ്.

കുട്ടികൾക്കുള്ള പല മരുന്നുകളും പ്രതിരോധശേഷി, വളർച്ച അല്ലെങ്കിൽ മൊത്തത്തിലുള്ള ആരോഗ്യം എന്നിവയ്ക്ക് സഹായിക്കുമെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും, ആരോഗ്യമുള്ള കുട്ടികളിൽ അവ ആരോഗ്യ ഫലങ്ങൾ മെച്ചപ്പെടുത്തുന്നതിനോ രോഗങ്ങൾ തടയുന്നതിനോ ഉള്ള ശക്തമായ ശാസ്ത്രീയ തെളിവുകൾ കുറവാണ്. വൈവിധ്യമാർന്ന ഭക്ഷണക്രമം പിന്തുടരുന്ന കുട്ടികൾക്ക് അധിക മരുന്നുകളുടെ ആവശ്യമില്ലെന്നാണ് പ്രമുഖ ആരോഗ്യ സംഘടനകൾ നിർദേശിക്കുന്നത്.

വൈറ്റമിനുകളും ധാതുക്കളും മരുന്നുകളുടെ രൂപത്തിൽ കഴിക്കുന്നതിനേക്കാൾ നല്ലത് ഭക്ഷണങ്ങളിലൂടെ ലഭിക്കുന്നതാണെന്ന് ഗവേഷണങ്ങൾ ചൂണ്ടിക്കാണിക്കുന്നു. ഭക്ഷണങ്ങൾ ഈ പോഷകങ്ങൾക്കൊപ്പം നാരുകൾ, എൻസൈമുകൾ, ഫൈറ്റോകെമിക്കലുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ തുടങ്ങിയ ബയോആക്ടീവ് സംയുക്തങ്ങളും നൽകുന്നു.

വൈറ്റമിൻ ശരീരത്തിൽ അധികമായാലും ദോഷം ചെയ്യുമെന്ന് മാതാപിതാക്കൾ അറിഞ്ഞിരിക്കണം. എ, ഡി, ഇ, കെ എന്നിവ അമിതമായി കഴിച്ചാൽ ശരീരത്തിൽ അടിഞ്ഞുകൂടും. വിഷാംശമുള്ള അളവിൽ എത്തിയാൽ അവ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. എ, ബി വൈറ്റമിനുകളുടെ കാര്യത്തിൽ, ഈ പ്രശ്നങ്ങൾ ഗുരുതരവും മരണത്തിന് പോലും കാരണമായേക്കാം.

വൈറ്റമിൻ സി പോലുള്ളവയുടെ ഉയർന്ന ഡോസുകൾ അപകടകരമല്ലായിരിക്കാം. പക്ഷേ വയറിളക്കം പോലുള്ള പാർശ്വഫലങ്ങൾ ഉണ്ടാക്കുകയോ മറ്റ് പോഷകങ്ങളുടെ ആഗിരണത്തെ തടസപ്പെടുത്തുകയോ ചെയ്യാം. കുട്ടികൾക്കുള്ള പല മരുന്നുകളും രുചിയുള്ളതോ മധുരമുള്ളതോ ആണ്. ഇതിലൂടെ കുട്ടികളുടെ ഭക്ഷണക്രമത്തിൽ പഞ്ചസാരയും കൃത്രിമ ചേരുവകളും അധികമായി ചേർക്കുന്നു.

മാതാപിതാക്കൾ എന്തുചെയ്യണം?

കുട്ടികൾക്ക് അവശ്യ വൈറ്റമിനുകളും ധാതുക്കളും നൽകാനുള്ള ഏറ്റവും വിശ്വസനീയമായ മാർഗം സമീകൃത ഭക്ഷണക്രമമാണ്. പാലുൽപ്പന്നങ്ങൾ, മാംസം, കോഴി, മത്സ്യം, ധാന്യങ്ങൾ, നട്സ്, സീഡ്സ്, പയർവർഗ്ഗങ്ങൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.

Related Posts