Articles Health

ഭക്ഷണത്തിൽ ഈ 3 മാറ്റങ്ങൾ വരുത്തൂ, 10 വർഷം കൂടി അധികം ജീവിക്കാം

മ്മൾ എത്ര കാലം ജീവിക്കുന്നു, എത്ര നന്നായി ജീവിക്കുന്നു എന്നതിൽ നമ്മുടെ ദൈനംദിന ഭക്ഷണ തിരഞ്ഞെടുപ്പുകൾ വലിയ പങ്കു വഹിക്കുന്നുണ്ട്. വ്യായാമം, ഉറക്കം, സമ്മർദ്ദ നിയന്ത്രണം എന്നിവ പ്രധാനമാണെങ്കിലും, നിങ്ങൾ കഴിക്കുന്ന ഭക്ഷണം ആരോഗ്യത്തിലും ദീർഘായുസ്സിലും കൂടുതൽ സ്വാധീനം ചെലുത്തും. ഭക്ഷണക്രമത്തിൽ ചെറിയ മാറ്റങ്ങൾ വരുത്തുന്നത് വർഷങ്ങളോളം മികച്ച ആരോഗ്യം നൽകും.

കാൻസർ സ്പെഷ്യലിസ്റ്റായ ഡോ.അർപിത് ബൻസാൽ, ആയുസ്സ് 10 വർഷം വരെ കൂട്ടുകയും ഗുരുതരമായ രോഗങ്ങളുടെ സാധ്യത കുറയ്ക്കുകയും ചെയ്യുന്ന ലളിതമായ ഭക്ഷണക്രമ മാറ്റങ്ങളെക്കുറിച്ച് വിശദീകരിച്ചിട്ടുണ്ട്. “നിങ്ങളുടെ ആയുസ്സിൽ 10 വർഷം ചേർക്കുന്നതിന്റെ രഹസ്യം സപ്ലിമെന്റുകളിലല്ല, മറിച്ച് നിങ്ങളുടെ അടുക്കളയിലാണ്,” ഡോ. അർപിത് ബൻസാൽ പറയുന്നു. പ്രകൃതിദത്ത കൊഴുപ്പുകൾ അടങ്ങിയ ഭക്ഷണക്രമം പിന്തുടരുന്ന ആളുകൾ ശരാശരി 10–13 വർഷം കൂടുതൽ ജീവിക്കുന്നതായി അവർ വ്യക്തമാക്കി. അങ്ങനെയെങ്കിൽ, നിങ്ങൾ കഴിക്കേണ്ട് എന്താണ്?.

  1. പുളിപ്പിച്ച ഭക്ഷണങ്ങൾ

തൈര്, കഞ്ഞി പോലുള്ളവ കുടൽ ബാക്ടീരിയകളെ ശക്തമായി നിലനിർത്താനും ആരോഗ്യകരമായ കുടൽ നിലനിർത്താനും സഹായിക്കുന്നു. വാർദ്ധക്യം മന്ദഗതിയിലാക്കുന്നതിനുള്ള ഏറ്റവും വലിയ രഹസ്യങ്ങളിലൊന്നാണ് ആരോഗ്യകരമായ കുടൽ ആണ്.

  1. നിറങ്ങളുള്ള പഴങ്ങൾ

നെല്ലിക്ക, ബെറികൾ, മറ്റ് ആന്റിഓക്‌സിഡന്റ് സമ്പുഷ്ടമായ പഴങ്ങൾ ഓക്‌സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കുകയും ഡിഎൻഎയെ സംരക്ഷിക്കുകയും ചെയ്യുന്നു, ഇത് സ്വാഭാവികമായും വാർദ്ധക്യത്തെ മന്ദഗതിയിലാക്കുന്നു.

  1. നട്സും സീഡ്സും

ഒരുപിടി നട്സും സീഡ്സും, ഉദാഹരണത്തിന് വാൽനട്ട്, സൺഫ്ലവർ സീഡ്സ് എന്നിവ ദിവസവും കഴിക്കുന്നത് ഹൃദയാഘാത സാധ്യത 25% വരെ കുറയ്ക്കും.

ദീർഘായുസ്സ് എന്നത് കൂടുതൽ കാലം ജീവിക്കുന്നത് മാത്രമല്ല, ജീവിത നിലവാരവും ഊർജ്ജ നിലയും മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചാണെന്ന് ഡോ. ബൻസാൽ ഊന്നിപ്പറഞ്ഞു. ഇതെല്ലാം ആരംഭിക്കുന്നത് നിങ്ങളുടെ ഭക്ഷണക്രമത്തിൽ നിന്നാണ്. ശരിയായ തിരഞ്ഞെടുപ്പുകൾ നടത്തുന്നതിലൂടെ, നിങ്ങൾക്ക് അസാധാരണമായ ആരോഗ്യ നേട്ടങ്ങൾ കൈവരിക്കാൻ കഴിയുമെന്ന് അവർ അഭിപ്രായപ്പെട്ടു.

Related Posts