ആരോഗ്യത്തോടെ ജീവിക്കണമെങ്കിൽ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട അവശ്യ പോഷകങ്ങളിൽ ഒന്നാണ് പ്രോട്ടീൻ. മിക്ക ആളുകളും ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്താറുണ്ടെങ്കിലും, അവരുടെ ദൈനംദിന ലക്ഷ്യങ്ങൾ പൂർത്തിയാക്കുന്നതിന് ബുദ്ധിമുട്ടുന്നുണ്ട്. എന്നാൽ, നാല് പ്രോട്ടീൻ അടങ്ങിയ പ്രഭാതഭക്ഷണ ആശയങ്ങൾ ഉപയോഗിച്ച് നിങ്ങൾക്ക് ഇത് കൈകാര്യം ചെയ്യാൻ കഴിയും.
25 വർഷത്തിലേറെ ക്ലിനിക്കൽ പരിചയമുള്ള, യുഎസ് ആസ്ഥാനമായുള്ള കാർഡിയോവാസ്കുലാർ സർജനായ ഡോ.ജെറമി ലണ്ടൻ ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റിൽ നാല് പ്രഭാതഭക്ഷണ ഓപ്ഷനുകൾ പട്ടികപ്പെടുത്തി. ഓരോ ഓപ്ഷനിലും ഏകദേശം 25 മുതൽ 30 ഗ്രാം വരെ പ്രോട്ടീൻ അടങ്ങിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നാല് പ്രഭാതഭക്ഷണ ഓപ്ഷനുകളും പ്രോട്ടീൻ സമ്പുഷ്ടമാണെന്നും, ഓരോന്നും കുറഞ്ഞത് 25 മുതൽ 30 ഗ്രാം വരെ പ്രോട്ടീൻ നൽകാനും സംതൃപ്തി വർദ്ധിപ്പിക്കാനും ആസക്തി നിയന്ത്രിക്കാനും സഹായിക്കുമെന്നും ഡോ. ലണ്ടൻ വീഡിയോയിൽ വിശദീകരിച്ചു.
“പ്രോട്ടീൻ കൂടുതലുള്ള ഒരു പ്രഭാതഭക്ഷണമാണ് വയറു നിറയുന്നതിനും, ആസക്തികൾ നിയന്ത്രിക്കുന്നതിനും, നിങ്ങളുടെ വ്യക്തിഗത പ്രോട്ടീൻ ലക്ഷ്യങ്ങൾ നേടാനും ഏറ്റവും നല്ല മാർഗം. 25 മുതൽ 30 ഗ്രാം വരെ പ്രോട്ടീൻ ലഭിക്കുന്ന നാല് ഓപ്ഷനുകൾ ഇതാ,” അദ്ദേഹം പോസ്റ്റിൽ പറഞ്ഞു.
- ആദ്യത്തേത് ഒരു സൂപ്പർ ക്ലാസിക് പ്രഭാതഭക്ഷണ ഓപ്ഷനാണ്, അതിൽ നാല് മുട്ടകൾ, ചെറുതായി വഴറ്റിയ പച്ചക്കറികൾ, അവോക്കാഡോ എന്നിവ ഉൾപ്പെടുന്നു.
- അടുത്തതായി, അദ്ദേഹം മധുരമുള്ളതും പ്രോട്ടീൻ സമ്പുഷ്ടവുമായ ഒരു ബ്രേക്ക്ഫാസ്റ്റ് ശുപാർശ ചെയ്തു. നിങ്ങൾക്ക് പാൻകേക്കുകൾ ഇഷ്ടമാണെങ്കിൽ, ഇവ ഓട്സ്, മുട്ടയുടെ വെള്ള, ബദാം മിൽക്ക്, വാഴപ്പഴം, പ്രോട്ടീൻ പൗഡർ എന്നിവ ചേർത്ത് കഴിക്കുക.
- അടുത്തത് പംപ്കിൻ പൂരി ചേർത്ത ബേക്ക്ഡ് ഓട്സ് ആണ്. മധുരം ഇഷ്ടപ്പെടുന്നവർക്കായി വാൽനട്ട് അല്ലെങ്കിൽ ചോക്ലേറ്റ് ചിപ്സ് ചേർക്കുക.
- അവസാനമായി, വീട്ടിൽ തന്നെ ഉണ്ടാക്കുന്ന ഒരു സ്മൂത്തിയാണ് അദ്ദേഹം ശുപാർശ ചെയ്തത്. ബദാം മിൽക്ക്, ചെറി, പകുതി വാഴപ്പഴം, കുറച്ച് പച്ചക്കറികൾ, കുറച്ചുകൂടി പ്രോട്ടീൻ പൗഡർ എന്നിവ ചേർത്ത് തയ്യാറാക്കുക.
രാവിലെ പ്രോട്ടീൻ എന്തിന് കഴിക്കണം?
പ്രോട്ടീൻ കേന്ദ്രീകരിച്ചുള്ള പ്രഭാതഭക്ഷണം വ്യക്തിഗത ഭക്ഷണ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ഗുണം ചെയ്യുമെന്ന് ഡോ.ജെറമി ഊന്നിപ്പറഞ്ഞു. പ്രഭാതഭക്ഷണത്തിൽ അധിക പ്രോട്ടീൻ കഴിക്കുന്ന വ്യക്തികൾക്ക് കുറഞ്ഞ പ്രോട്ടീൻ കഴിക്കുന്നവരെ അപേക്ഷിച്ച് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുകയും പിന്നീട് വിശപ്പ് കുറയുകയും ചെയ്യും. കൂടാതെ, ദിവസത്തിലെ ആദ്യ ഭക്ഷണത്തിൽ പ്രോട്ടീൻ കഴിക്കുമ്പോൾ നിങ്ങൾക്ക് ഊർജം കുറയുന്നതായുള്ള തോന്നൽ കുറവ് അനുഭവപ്പെടും.
















