Articles Health Homepage Featured

കയ്യിലും കാലിലും മരവിപ്പ്, സംസാരത്തിലെ അവ്യക്തത; ഒരിക്കലും അവഗണിക്കാൻ പാടില്ലാത്ത പക്ഷാഘാതത്തിന്റെ ലക്ഷണങ്ങൾ

ക്ഷാഘാതം പെട്ടെന്ന്, മുന്നറിയിപ്പില്ലാതെ സംഭവിക്കാം. എന്നാൽ ആദ്യകാല ലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് വേഗത്തിൽ വേണ്ട കാര്യങ്ങൾ ചെയ്യുന്നത് പൂർണമായ രോഗമുക്തിയും ജീവിതകാലം മുഴുവൻ നിലനിൽക്കുന്ന വൈകല്യവും മാറ്റിയെടുക്കാൻ കഴിയും. പക്ഷാഘാത ലക്ഷണങ്ങൾ നേരിയതോ മണിക്കൂറുകൾക്കുള്ളിൽ മറയുന്നതോ ആണെങ്കിൽ പോലും, അവ ഒരിക്കലും അവഗണിക്കരുതെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു, കാരണം അവ വരാനിരിക്കുന്ന പക്ഷാഘാതത്തിന്റെ സൂചനയായിരിക്കാം. ഈ മുന്നറിയിപ്പ് ലക്ഷണങ്ങൾ മനസ്സിലാക്കുകയും ഉടനടി വൈദ്യസഹായം തേടുകയും ചെയ്യുന്നത് അക്ഷരാർത്ഥത്തിൽ ജീവൻ രക്ഷിക്കും.

ന്യൂഡൽഹിയിലെ എയിംസിൽ പരിശീലനം നേടിയ ന്യൂറോളജിസ്റ്റും ലജ്പത് നഗറിലെ ഐബിഎസ് ആശുപത്രിയിലെ കൺസൾട്ടന്റ് ന്യൂറോളജിസ്റ്റും ഹെൽത്ത്പിൽ ഡോട് കോമിന്റെ സ്ഥാപകനുമായ ഡോ.രാഹുൽ ചൗള, ഒരിക്കലും അവഗണിക്കാൻ പാടില്ലാത്ത പക്ഷാഘാതത്തിന്റെ ഗുരുതരമായ മുന്നറിയിപ്പ് ലക്ഷണങ്ങൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പക്ഷാഘാത ലക്ഷണങ്ങൾ – ക്ഷണികമായ ചിലപ്പോൾ ഏതാനും മണിക്കൂറുകൾക്കുള്ളിൽ കുറയുമെങ്കിലും, അവ നിസാരമായി കാണരുതെന്ന് ന്യൂറോളജിസ്റ്റ് പറഞ്ഞു.

എന്താണ് ട്രാൻസിയന്റ് ഇസ്കെമിക് അറ്റാക്ക്?

പക്ഷാഘാതത്തിന്റെ ഒരു മുന്നറിയിപ്പ് അടയാളമോ മുന്നോടിയോ ആയിട്ടാണ് ഡോ.ചൗള ഇതിനെ വിശേഷിപ്പിക്കുന്നത്. ലക്ഷണങ്ങൾ കുറഞ്ഞ സമയത്തേക്ക് പ്രത്യക്ഷപ്പെടുകയും ഏതാനും മണിക്കൂറുകൾക്കുള്ളിൽ മാറുകയും ചെയ്യുന്നു. “ഒരു കൈയിലും ഒരു കാലിലും ഒരു ഇക്കിളി അല്ലെങ്കിൽ മരവിപ്പ് അനുഭവപ്പെടുക, അവ്യക്തമായി സംസാരിക്കുക, മുഖം അയഞ്ഞു തൂങ്ങുക (മുഖത്ത് വളഞ്ഞ അവസ്ഥ) സംഭവിക്കുന്നു, അല്ലെങ്കിൽ നടക്കുമ്പോഴോ ചലിക്കുമ്പോഴോ ബാലൻസ് നഷ്ടപ്പെടുന്നു. ഈ പ്രശ്നങ്ങളെല്ലാം ഒന്നോ രണ്ടോ മണിക്കൂറിനുള്ളിൽ മാറും. ഇതിനെ ട്രാൻസിയന്റ് ഇസ്കെമിക് അറ്റാക്ക് (TIA) എന്ന് വിളിക്കുന്നു.”

“പക്ഷാഘാതം പെട്ടെന്ന് സംഭവിക്കുന്നു, തലവേദനയോ മുന്നറിയിപ്പ് ലക്ഷണങ്ങളോ ഉണ്ടാകണമെന്നില്ല” ഡോ.ചൗള മുന്നറിയിപ്പ് നൽകുന്നു. തുടർന്ന് അദ്ദേഹം തന്റെ രോഗികളിൽ ഒരാളുടെ കഥ വിവരിച്ചു. 60 വയസ്സുള്ള ഒരാൾ, സ്ഥിരമായി പുകവലിക്കുന്നയാൾ, മദ്യപിക്കുന്നയാൾ, വളരെക്കാലമായി ഉയർന്ന രക്തസമ്മർദം, പ്രമേഹം എന്നിവയാൽ ബുദ്ധിമുട്ടുന്നു, പക്ഷേ മരുന്ന് കഴിക്കുന്നില്ല. മുകളിൽ സൂചിപ്പിച്ച ലക്ഷണങ്ങൾ അയാൾക്ക് പെട്ടെന്ന് അനുഭവിക്കാൻ തുടങ്ങി. ഒരു കൈയിലും കാലിലും ഇക്കിളി, മരവിപ്പ്, കൂടാതെ ബലഹീനതയും. അദ്ദേഹം ആശുപത്രിയിൽ എത്തിയപ്പോൾ, ബലഹീനത പൂർണമായും മാറി. തനിക്ക് യാതൊരുവിധ പ്രശ്നവുമില്ലെന്ന് അദ്ദേഹം കരുതി. അതിനാൽ, ഒരു ഡോക്ടറെ കാണാതെ അദ്ദേഹം വീട്ടിലേക്ക് മടങ്ങി. എന്നൽ, പിറ്റേന്ന് രാവിലെ ലക്ഷണങ്ങൾ തിരിച്ചെത്തി, വീണ്ടും ആശുപത്രിയിലെത്തി. ഡോക്ടറുടെ അടുത്ത് എത്തിയപ്പോഴേക്കും ലക്ഷണങ്ങൾ വീണ്ടും കുറഞ്ഞിരുന്നു.

ഇത് ട്രാൻസിയന്റ് ഇസ്കെമിക് അറ്റാക്ക് അദ്ദേഹത്തെ അറിയിച്ചു. ഇത് ഏത് നിമിഷവും സ്ട്രോക്ക് വരാനുള്ള സാധ്യതയുടെ ഗുരുതരമായ സൂചനയാണെന്ന് മുന്നറിയിപ്പ് നൽകി. എന്നിരുന്നാലും, അയാൾ ഡോക്ടറുടെ ഉപദേശം അവഗണിച്ച് വീട്ടിലേക്ക് മടങ്ങി. അഞ്ച് മണിക്കൂറിനുശേഷം ആശുപത്രിയിലേക്ക് എത്തി. ഇത്തവണ, അദ്ദേഹത്തിന്റെ കൈയും കാലും അനങ്ങുന്നില്ലായിരുന്നു. മുമ്പ് എന്റെ അടുത്തേക്ക് നടന്നുവന്നയാൾ ഇപ്പോൾ വീൽചെയറിലാണ് വന്നത്. ഞങ്ങൾ ഒരു എംആർഐ നടത്തി, അയാൾക്ക് സ്ട്രോക്ക് സംഭവിച്ചിരുന്നു.”

ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങൾ

കുടുംബത്തിൽ ആർക്കെങ്കിലും ബിപി അല്ലെങ്കിൽ ഷുഗർ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ, ഡോക്ടറുടെ അനുമതിയില്ലാതെ അവർ മരുന്ന് നിർത്തരുതെന്ന് ഓർമ്മിക്കുക. പക്ഷാഘാതത്തിന്റെ ഈ മുന്നറിയിപ്പ് ലക്ഷണങ്ങൾ ആരെങ്കിലും പ്രകടിപ്പിച്ചാൽ, അവരെ ഉടൻ തന്നെ ഒരു അടിയന്തര ന്യൂറോളജി യൂണിറ്റ് സജ്ജീകരിച്ചിരിക്കുന്ന ഒരു ആശുപത്രിയിലേക്ക് കൊണ്ടുപോകണമെന്ന് ന്യൂറോളജിസ്റ്റ് മുന്നറിയിപ്പ് നൽകി. അവിടെ, രക്തം കട്ടപിടിക്കുന്നത് തടയുന്നതിനുള്ള മരുന്നുകൾ ഡോക്ടർമാർക്ക് നൽകാൻ കഴിയും. എന്നാൽ, അവ ഫലപ്രദമാകാൻ 4.5 മണിക്കൂറിനുള്ളിൽ നൽകണം, ഈ സമയം വളരെ നിർണായകമാണ്. ആരോഗ്യകരമായ രക്തസമ്മർദ്ദം നിലനിർത്തുക, പ്രമേഹവും കൊളസ്ട്രോളും നിയന്ത്രിക്കുക, പുകവലി ഉപേക്ഷിക്കുക, പതിവായി വ്യായാമം ചെയ്യുക, പക്ഷാഘാത സാധ്യത കുറയ്ക്കുന്നതിന് ഉപ്പ് കഴിക്കുന്നത് കുറയ്ക്കുക എന്നിവയും അദ്ദേഹം നിർദേശിച്ചു.

Related Posts