Articles Health

പ്രമേഹമുള്ളവർക്ക് രാത്രി കഴിക്കാൻ അനുയോജ്യമായ ലഘുഭക്ഷണം ഏതാണ്?

രാത്രി വളരെ വൈകി എന്തെങ്കിലും ലഘുഭക്ഷണം കഴിക്കാൻ ആഗ്രഹം തോന്നുമ്പോൾ പലരും ചിപ്‌സ്, ഐസ്ക്രീം അല്ലെങ്കിൽ ബിസ്‌ക്കറ്റ് എന്നവയൊക്കെയാണ് കഴിക്കാറുള്ളത്. എന്നാൽ, അത്തരം ലഘുഭക്ഷണങ്ങൾ നിങ്ങളുടെ ഉറക്കത്തെയും രക്തത്തിലെ പഞ്ചസാരയെയും ഒരുപോലെ ബാധിക്കും, പ്രത്യേകിച്ച് പ്രമേഹമുള്ളവർക്ക്. പ്രമേഹരോഗികളും ഗ്ലൈസെമിക് നിയന്ത്രണത്തെക്കുറിച്ച് ആശങ്കയുള്ളവരും രാത്രി വൈകി കഴിക്കുന്ന ലഘുഭക്ഷണത്തിൽ വളരെയധികം ശ്രദ്ധിക്കണം.

ഐസ്ക്രീം, ബിസ്കറ്റ്, ചിപ്സ് എന്നിവ പോലുള്ളവ പഞ്ചസാരയോ സംസ്കരിച്ച ഭക്ഷണങ്ങളോ രാത്രി വൈകി കഴിക്കുന്നത് ഗ്ലൂക്കോസിന്റെ അളവ് പെട്ടെന്ന് ഉയരാൻ കാരണമാകും. ഇത് ഗാഢനിദ്രയെ ശല്യപ്പെടുത്തുകയും നിങ്ങളെ ഉണർത്തുകയും അടുത്ത ദിവസം നിങ്ങളെ ക്ഷീണിതരാക്കുകയും ചെയ്യും, അല്ലെങ്കിൽ വിശപ്പ് വർധിപ്പിക്കും. പ്രമേഹമുള്ള ഒരാളെ സംബന്ധിച്ചിടത്തോളം, ഇത് ആശങ്കാജനകമാണ്.

രാത്രിയിൽ കഴിക്കാൻ അനുയോജ്യമായ ലഘുഭക്ഷണം ഏതാണ്?

രാത്രിയിലെ പഞ്ചസാരയുടെ അളവ് കൂടുന്നത് ഒഴിവാക്കുന്ന ലഘുഭക്ഷണങ്ങൾ തിരഞ്ഞെടുക്കുക. ഗ്രീക്ക് യോഗർട്ട് കുറച്ച് പീനട്ട് ബട്ടറും ചേർത്ത് കഴിക്കുക. ഈ കോംബോ പ്രോട്ടീനും ആരോഗ്യകരമായ കൊഴുപ്പും നൽകുന്നു. ഇത് വയർ നിറയ്ക്കുന്നു. കൂടാതെ രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താൻ സഹായിക്കുന്നു.

വൈകുന്നേരം സംസ്കരിച്ചതോ, പഞ്ചസാര ചേർത്തതോ, പൊരിച്ചതോ ആയ ലഘുഭക്ഷണങ്ങൾ (ബിസ്‌ക്കറ്റുകൾ, ചിപ്‌സ്, മധുരപലഹാരങ്ങൾ തുടങ്ങിയവ) ഒഴിവാക്കുന്നതാണ് നല്ലത്. അവയിൽ പലപ്പോഴും ശുദ്ധീകരിച്ച പഞ്ചസാര, പ്രിസർവേറ്റീവുകൾ, അനാരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ ഒളിഞ്ഞിരിക്കുന്നു. ഇവയെല്ലാം മെറ്റബോളിസത്തെ ബാധിക്കുക മാത്രമല്ല, ഉറക്കത്തിന്റെ ഗുണനിലവാരം കുറയ്ക്കുകയും ചെയ്യുന്നു.

പ്രമേഹമുള്ള ഒരാൾ, രാത്രി വൈകിയുള്ള ലഘുഭക്ഷണം ഒഴിവാക്കേണ്ടതില്ല. പക്ഷേ അത് ശ്രദ്ധയോടെ തിരഞ്ഞെടുക്കണം. പഞ്ചസാര കൂടുതലുള്ളതും സംസ്കരിച്ചതുമായ ഓപ്ഷനുകൾ ഒഴിവാക്കുക. പകരം, ഗ്ലൂക്കോസിന്റെ അളവ് ഉയർത്താത്ത ലഘുഭക്ഷണങ്ങൾ, പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പ് എന്നിവ തിരഞ്ഞെടുക്കുക.

Related Posts