Articles Health

ഒരു മാസം പഞ്ചസാര കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?

ഞ്ചസാര എല്ലാറ്റിലും ഉണ്ട്. മധുരപലഹാരങ്ങൾ, ചായ, സോസുകൾ, ആരോഗ്യകരം എന്ന് നമ്മൾ കരുതുന്ന ഭക്ഷണങ്ങൾ എന്നിവയിൽ പോലും ഇത് കാണപ്പെടുന്നു. മധുരം നിങ്ങളുടെ മാനസികാവസ്ഥയെ തൽക്ഷണം ഉയർത്തുമെങ്കിലും, എല്ലാ ദിവസവും പഞ്ചസാര കഴിക്കുന്നത് ശരീരത്തിന്റെ വികാരങ്ങളെയും പ്രവർത്തനങ്ങളെയും നിശബ്ദമായി സ്വാധീനിക്കാൻ തുടങ്ങും.

പൂർണമായും പഞ്ചസാര ഒഴിവാക്കുക എന്നതല്ല, മറിച്ച് അമിതമായി പഞ്ചസാര കഴിക്കുന്നത് എന്ത് ചെയ്യുമെന്ന് മനസ്സിലാക്കുക എന്നതാണ് പ്രഝാനം. നിങ്ങൾ മധുരപലഹാരങ്ങൾ ഇഷ്ടപ്പെടുന്ന ആളാണെങ്കിൽ, ഒരു മാസത്തേക്ക് എല്ലാ ദിവസവും പഞ്ചസാര കഴിക്കുമ്പോൾ എന്ത് സംഭവിക്കുമെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?.

  1. ഊർജ നിലകളിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാൻ തുടങ്ങുന്നു

പഞ്ചസാര നിങ്ങൾക്ക് പെട്ടെന്ന് ഊർജം നൽകുന്നു, പക്ഷേ അത് അധികനേരം നിലനിൽക്കില്ല. ദിവസവും കഴിക്കുമ്പോൾ, പെട്ടെന്ന് ഉയർന്ന നിലയിലേക്ക് നയിച്ചേക്കാം, തുടർന്ന് ഊർജ തകർച്ചയുണ്ടാകാം, ഇത് നിങ്ങളെ ക്ഷീണിതരാക്കും.

  1. കൂടുതൽ ആസക്തി തോന്നിയേക്കാം

എല്ലാ ദിവസവും പഞ്ചസാര കഴിക്കുന്നത് ശരീരത്തിന് കൂടുതൽ മധുരം കഴിക്കാനുള്ള ആഗ്രഹം ഉണ്ടാക്കും. ഓരോ ഭക്ഷണത്തിനു ശേഷവും അല്ലെങ്കിൽ സമ്മർദത്തിനിടയിലും നിങ്ങൾക്ക് മധുരമുള്ള എന്തെങ്കിലും കഴിക്കാനുള്ള തോന്നലുണ്ടാക്കും.

  1. ചർമ്മത്തിന് തിളക്കം നഷ്ടപ്പെട്ടു തുടങ്ങിയേക്കാം

ദിവസവും പഞ്ചസാര കഴിക്കുന്നത് കാലക്രമേണ ചർമ്മത്തിന്റെ ഘടനയെയും തിളക്കത്തെയും ബാധിക്കും. അധിക പഞ്ചസാര ചർമ്മത്തിലെ പ്രോട്ടീനുകളുമായി ബന്ധിപ്പിക്കുകയും ഇലാസ്തികതയും ജലാംശവും കുറയ്ക്കുകയും ചെയ്യും. ചർമ്മത്തെ മങ്ങിയതോ ക്ഷീണിച്ചതോ ആയി തോന്നിപ്പിക്കും. പഞ്ചസാരയുടെ അളവ് സ്ഥിരമായി ഉയർന്നതാണെങ്കിൽ ഇടയ്ക്കിടെ മുഖക്കുരു വന്നേക്കാം.

  1. വയർ വീർക്കലിന് കാരണമാകാം

പഞ്ചസാര വലിയ അളവിൽ കഴിക്കുമ്പോൾ വയറുവേദന അല്ലെങ്കിൽ അസ്വസ്ഥതയ്ക്ക് കാരണമാകും. പഞ്ചസാര ചേർത്ത സംസ്കരിച്ച ഭക്ഷണങ്ങളിലും നാരുകൾ ഇല്ലാത്തതിനാൽ, ദഹനം മന്ദഗതിയിലാകുന്നു. ഒരു മാസത്തേക്ക് നിങ്ങൾ ദിവസവും പഞ്ചസാര അടങ്ങിയ ലഘുഭക്ഷണങ്ങൾ കഴിക്കുകയാണെങ്കിൽ, വയറിന് ഭാരം അനുഭവപ്പെടുകയോ ദഹനം ക്രമരഹിതമാകുകയോ ചെയ്യുന്നത് നിങ്ങൾ ശ്രദ്ധിച്ചേക്കാം.

  1. വിശപ്പിലും മാനസികാവസ്ഥയിലും മാറ്റങ്ങൾ നിങ്ങൾ ശ്രദ്ധിച്ചേക്കാം

ദിവസേനയുള്ള പഞ്ചസാര ഉപഭോഗം നിങ്ങൾക്ക് എത്രത്തോളം വിശക്കുന്നു അല്ലെങ്കിൽ മാനസികാവസ്ഥ മോശമായി തോന്നുന്നു എന്നതിനെ സൂക്ഷ്മമായി സ്വാധീനിക്കും. പഞ്ചസാരയിൽ നിന്നുള്ള വേഗത്തിലുള്ള ഊർജം പലപ്പോഴും പെട്ടെന്ന് കുറയുന്നു, ഇത് നിങ്ങൾക്ക് പെട്ടെന്നുള്ള ദേഷ്യം, അസ്വസ്ഥത അല്ലെങ്കിൽ വിശപ്പ് എന്നിവ അനുഭവപ്പെടുന്നതിന് ഇടയാക്കിയേക്കാം.

ഒരു ദിവസം എത്ര പഞ്ചസാര കഴിക്കാം?

മുതിർന്നവർ ഒരു ദിവസം 30 ഗ്രാമിൽ കൂടുതൽ പഞ്ചസാര കഴിക്കാൻ പാടില്ല (ഏകദേശം 7 പഞ്ചസാര ക്യൂബുകൾക്ക് തുല്യം).

Related Posts